വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/15 പേ. 4-6
  • സമ്മേളന ഓർമിപ്പിക്കലുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സമ്മേളന ഓർമിപ്പിക്കലുകൾ
  • 2015 നമ്മുടെ രാജ്യശുശ്രൂഷ
  • സമാനമായ വിവരം
  • ‘വിജാതീയരുടെ ഇടയിൽ നിങ്ങളുടെ നടപ്പ്‌ നന്നായിരിക്കട്ടെ’
    2014 നമ്മുടെ രാജ്യശുശ്രൂഷ
  • നല്ല നടത്ത ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • ആത്മീയ നവോന്മേഷത്തിന്റെ മൂന്നുദിനങ്ങൾ
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ സത്യത്തിന്‌ ശക്തമായ സാക്ഷ്യം നൽകുന്നു
    2012 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
2015 നമ്മുടെ രാജ്യശുശ്രൂഷ
km 7/15 പേ. 4-6

സമ്മേളന ഓർമി​പ്പി​ക്ക​ലു​കൾ

  • പരിപാ​ടി​യു​ടെ സമയം: രാവിലെ 8 മുതൽ ഹാളിൽ പ്രവേ​ശി​ക്കാം. മൂന്നു ദിവസ​വും രാവിലെ 9:20-ന്‌ പ്രാരംഭ സംഗീതം ആരംഭി​ക്കും. സംഗീതം ആരംഭി​ക്കാൻ പോകു​ന്നു​വെന്ന അറിയി​പ്പു കേൾക്കു​മ്പോൾ എല്ലാവ​രും ഇരിപ്പി​ട​ങ്ങ​ളിൽ വന്നിരി​ക്കേ​ണ്ട​താണ്‌. അങ്ങനെ​യാ​കു​മ്പോൾ മാന്യ​വും ക്രമീ​കൃ​ത​വു​മായ വിധത്തിൽ പരിപാ​ടി തുടങ്ങാ​നാ​കും. വെള്ളി​യാഴ്‌ച​യും ശനിയാഴ്‌ച​യും ഉള്ള സമാപന ഗീതവും പ്രാർഥ​ന​യും വൈകു​ന്നേരം 5-നും, ഞായറാഴ്‌ച 4-നും ആയിരി​ക്കും.

  • ‘യഹോ​വയെ പാടി സ്‌തു​തി​ക്കുക’: പുരാതന നാളു​ക​ളിൽ ദൈവ​ജനം യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തിൽ സംഗീതം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇന്നും സത്യാ​രാ​ധ​ന​യു​ടെ ഒരു പ്രമു​ഖ​ഭാ​ഗ​മാണ്‌ സംഗീതം. (സങ്കീ. 28:7) നമ്മുടെ മേഖലാ സമ്മേള​ന​ത്തി​ന്റെ ഓരോ സെഷനും തുടങ്ങു​ന്നത്‌ സംഗീ​ത​ത്തോ​ടെ ആയിരി​ക്കും. ഇത്‌ വെറും പശ്ചാത്തല സംഗീ​തമല്ല, മറിച്ച്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​നും അവനെ ആരാധി​ക്കാ​നും ആയി പ്രത്യേ​കം തയ്യാറാ​ക്കി​യ​താണ്‌. അതു​കൊണ്ട്‌, അധ്യക്ഷൻ സംഗീതം തുടങ്ങു​ന്നു​വെന്ന അറിയിപ്പ്‌ നടത്തു​മ്പോൾ സംസാ​രിച്ച്‌ നടക്കു​ന്ന​തി​നു​പ​കരം എല്ലാവ​രും സീറ്റിൽ വന്നിരുന്ന്‌ വിലമ​തി​പ്പോ​ടെ സംഗീതം ശ്രദ്ധി​ക്കണം. ഇങ്ങനെ ചെയ്യു​ന്നത്‌ വാച്ച്‌ടവർ ഓർക്കെസ്‌ട്ര​യി​ലെ അംഗങ്ങ​ളു​ടെ പ്രയത്‌നത്തെ നാം മാനി​ക്കു​ന്നു​വെന്ന്‌ കാണി​ക്കു​ക​യാ​യി​രി​ക്കും. വർഷത്തിൽ രണ്ടു പ്രാവ​ശ്യം ഈ ഓർക്കെസ്‌ട്ര​യി​ലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ന്യൂ​യോർക്കി​ലെ പാറ്റേർസ​ണിൽ സ്വന്തം ചെലവിൽ വന്ന്‌ നമ്മുടെ ആസ്വാ​ദ​ന​ത്തി​നാ​യി മനോ​ഹ​ര​മായ സംഗീതം തയ്യാറാ​ക്കു​ന്നു. ഈ സംഗീതം അതീവ​ശ്ര​ദ്ധ​യോ​ടെ കേട്ട​ശേഷം എല്ലാവ​രും യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട്‌ രാജ്യ​ഗീ​തങ്ങൾ പാടണം.

  • പാർക്കിങ്‌: പാർക്കിങ്‌ സ്ഥലങ്ങളു​ടെ നിയ​ന്ത്രണം നമുക്കു ലഭിക്കുന്ന എല്ലാ സമ്മേള​ന​ങ്ങ​ളി​ലും, പാർക്ക്‌ ചെയ്യാ​നുള്ള ഇടം ആദ്യം വരുന്ന​വർക്ക്‌ ആദ്യം എന്ന രീതി​യിൽ സൗജന്യ​മാ​യി ലഭിക്കും. പാർക്കി​ങ്ങി​നുള്ള സ്ഥലം സാധാ​ര​ണ​ഗ​തി​യിൽ പരിമി​ത​മാ​യ​തി​നാൽ, കാറു​ക​ളി​ലും മറ്റും ഒന്നോ രണ്ടോ പേർ മാത്രം യാത്ര ചെയ്യു​ന്ന​തി​നു​പ​കരം സ്ഥലസൗ​ക​ര്യം പരമാ​വധി ഉപയോ​ഗ​പ്പെ​ടു​ത്തേ​ണ്ട​താണ്‌.

  • ഇരിപ്പി​ടം പിടി​ച്ചു​വെക്കൽ: ഓരോ പ്രഭാ​ത​ത്തി​ലും ഹാളി​ലേ​ക്കുള്ള വാതിൽ തുറക്കു​മ്പോൾ സീറ്റു പിടി​ക്കാൻ ദയവായി മത്സരിച്ച്‌ ഓടരുത്‌. മറ്റുള്ള​വ​രു​ടെ നന്മ അന്വേ​ഷി​ക്കു​ന്ന​തിൽ കാണി​ക്കുന്ന ആത്മത്യാഗ മനോ​ഭാ​വം യഥാർഥ ക്രിസ്‌ത്യാ​നി​ക​ളാ​യി നമ്മെ തിരി​ച്ച​റി​യി​ക്കു​ക​യും ദൈവത്തെ മഹത്വ​പ്പെ​ടു​ത്താൻ മറ്റുള്ള​വരെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യും. (യോഹ. 13:34, 35; 1 കൊരി. 13:5; 1 പത്രോ. 2:12) നിങ്ങ​ളോ​ടൊ​പ്പം ഒരേ വീട്ടിൽ താമസി​ക്കു​ന്ന​വർക്കോ ഒരേ വാഹന​ത്തിൽ യാത്ര​ചെ​യ്യു​ന്ന​വർക്കോ അധ്യയ​ന​മെ​ടു​ക്കു​ന്ന​വർക്കോ വേണ്ടി മാത്രമേ ഇരിപ്പി​ടങ്ങൾ പിടി​ച്ചു​വെ​ക്കാ​വൂ. നിങ്ങൾ പിടി​ച്ചി​ട്ടി​ല്ലാത്ത സീറ്റു​ക​ളിൽ ദയവായി സാധനങ്ങൾ വെക്കരുത്‌. ഈ ക്രമീ​ക​ര​ണ​ത്തോ​ടു സഹകരി​ച്ചാൽ സീറ്റ്‌ കിട്ടാതെ വിഷമി​ക്കു​ന്ന​വർക്ക്‌ അവ കണ്ടെത്താ​നാ​കും. വയോ​ധി​കർക്കും വൈക​ല്യ​മു​ള്ള​വർക്കും വേണ്ടി പ്രത്യേ​കം ഇരിപ്പി​ടങ്ങൾ ക്രമീ​ക​രി​ച്ചി​ട്ടുണ്ട്‌. ഇവ പരിമി​ത​മാ​യ​തി​നാൽ അവരോ​ടൊ​പ്പം ഒന്നോ രണ്ടോ സഹായി​കൾ മാത്രമേ ഇരിക്കാ​വൂ.

  • ഉചിത​മായ വസ്‌ത്ര​ധാ​രണം: സമ്മേള​ന​ത്തി​നു വരു​മ്പോൾ നമ്മുടെ വസ്‌ത്ര​ധാ​രണം ഉചിത​വും മാന്യ​വും ആയിരി​ക്കണം, അല്ലാതെ ലോക​ത്തി​ന്റെ അങ്ങേയ​റ്റത്തെ രീതികൾ ആയിരി​ക്ക​രുത്‌. (1 തിമൊ. 2:9) ഹോട്ട​ലു​ക​ളി​ലേക്ക്‌ പോകു​ക​യും വരിക​യും ചെയ്യു​മ്പോ​ഴും സെഷനു​കൾക്ക്‌ ഇടയിലെ സമയത്തും അതിനു​ശേ​ഷ​വും അങ്ങേയറ്റം അലസമായ വസ്‌ത്ര​ധാ​ര​ണ​രീ​തി നാം ഒഴിവാ​ക്കണം. അങ്ങനെ​യാ​യാൽ സമ്മേളന ബാഡ്‌ജ്‌ ധരിക്കാൻ നമുക്ക്‌ അഭിമാ​നം തോന്നും. സാക്ഷീ​ക​രി​ക്കാൻ അവസരം ലഭിക്കു​മ്പോൾ അത്‌ ചെയ്യാൻ ലജ്ജ തോന്നു​ക​യും ഇല്ല. ഈ വരുന്ന സമ്മേള​ന​ത്തിൽ നമ്മുടെ ചമയവും നല്ല നടത്തയും ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ ബൈബി​ളി​ന്റെ ജീവര​ക്ഷാ​ക​ര​മായ സന്ദേശ​ത്തി​ലേക്ക്‌ ആകർഷി​ക്കു​ക​മാ​ത്രമല്ല യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യും.—സെഫ. 3:17.

  • നല്ല മര്യാ​ദ​യോ​ടെ ഇലക്‌ട്രോ​ണിക്‌ ഉപകര​ണങ്ങൾ പ്രവർത്തി​പ്പി​ക്കുക: നമ്മുടെ ഫോണു​ക​ളും ഇലക്‌ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളും മറ്റുള്ള​വർക്ക്‌ പരിപാ​ടി​കൾക്കി​ടെ ശല്യം വരാതെ ക്രമീ​ക​രി​ക്കു​ന്ന​തിൽ നല്ല മര്യാദ കാണി​ക്കണം. ക്യാമ​റ​യോ വീഡി​യോ റിക്കാർഡ​റോ ഇലക്‌ട്രോ​ണിക്‌ ടാബ്‌ല​റ്റോ മറ്റെ​ന്തെ​ങ്കി​ലും ഇലക്‌ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളോ പ്രവർത്തി​പ്പി​ക്കു​മ്പോൾ മറ്റുള്ള​വരെ ശല്യം ചെയ്യു​ക​യോ അവരുടെ കാഴ്‌ചയ്‌ക്ക്‌ തടസ്സം വരുത്തു​ക​യോ ചെയ്യാതെ അവരോട്‌ കരുതൽ കാണി​ക്കുക. പരിപാ​ടി​ക്കി​ടെ അനാവ​ശ്യ​മാ​യി ഇമെയിൽ സന്ദേശങ്ങൾ അയയ്‌ക്കാ​തി​രു​ന്നു​കൊ​ണ്ടും നാം നല്ല മര്യാദ കാണി​ക്കണം.

  • ഉച്ചഭക്ഷണം: ഉച്ചയ്‌ക്കുള്ള ഇടവേ​ള​യിൽ ഹോട്ട​ലിൽ പോയി ഭക്ഷണം കഴിക്കു​ന്ന​തി​നു​പ​കരം എന്തെങ്കി​ലും ലഘുവാ​യി കരുതുക. ഇരിപ്പി​ട​ത്തിന്‌ അടിയിൽ വെക്കാ​വു​ന്ന​തരം സഞ്ചിയും മറ്റും ഭക്ഷണം കൊണ്ടു​വ​രാൻ ഉപയോ​ഗി​ക്കാ​മെ​ങ്കി​ലും വലിയ പാത്ര​ങ്ങ​ളും ചില്ലു​പാ​ത്ര​ങ്ങ​ളും സമ്മേള​ന​സ്ഥ​ലത്തു കൊണ്ടു​വ​ര​രുത്‌.

  • സംഭാ​വ​നകൾ: ലോക​വ്യാ​പക വേലയ്‌ക്കു​വേണ്ടി സമ്മേള​ന​സ്ഥ​ലത്ത്‌ സംഭാ​വ​നകൾ നൽകി​ക്കൊണ്ട്‌ സമ്മേളന ക്രമീ​ക​ര​ണ​ങ്ങ​ളോ​ടു നമുക്കു വിലമ​തി​പ്പു കാണി​ക്കാം. സമ്മേള​ന​സ്ഥ​ലത്ത്‌ സംഭാ​വ​ന​യാ​യി നൽകുന്ന ചെക്കുകൾ “The Watch Tower Bible and Tract Society of India.” എന്ന പേരി​ലാണ്‌ എഴു​തേ​ണ്ടത്‌. ചിലയി​ട​ങ്ങ​ളിൽ സംഭാ​വ​നകൾ ഡെബിറ്റ്‌ അഥവാ ക്രെഡിറ്റ്‌ കാർഡ്‌ വഴിയും നൽകാം.

  • മരുന്നു​കൾ: ഡോക്‌ട​റു​ടെ നിർദേ​ശ​പ്ര​കാ​രം നിങ്ങൾ ഏതെങ്കി​ലും മരുന്ന്‌ കഴിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ അവ കൂടെ​ക്ക​രു​തുക. സമ്മേള​ന​സ്ഥ​ലത്ത്‌ അവ ലഭിക്കില്ല. പ്രമേ​ഹ​രോ​ഗി​കൾ ഉപയോ​ഗി​ക്കുന്ന സിറി​ഞ്ചു​ക​ളും സൂചി​ക​ളും ശരിയായ വിധത്തിൽ നിർമാർജനം ചെയ്യേ​ണ്ട​താണ്‌. അവ അപകട​ക​ര​മാ​യ​തി​നാൽ സമ്മേള​ന​സ്ഥ​ല​ത്തോ ഹോട്ട​ലി​ലോ ഉള്ള ചവറ്റു​കു​ട്ട​യിൽ ഇടരുത്‌.

  • സുരക്ഷി​ത​ത്വ​ത്തി​നു​വേ​ണ്ടി​യുള്ള മുൻക​രു​ത​ലു​കൾ: തെന്നി​യും തട്ടിയും വീഴു​ന്നത്‌ ഒഴിവാ​ക്കാൻ ദയവായി ശ്രദ്ധി​ക്കുക. ഹാളി​നു​ള്ളിൽ ഓടി​ക്ക​ളി​ക്കാൻ കുട്ടി​കളെ അനുവ​ദി​ക്ക​രുത്‌. ഓരോ വർഷവും പാദര​ക്ഷ​ക​ളു​ടെ, പ്രത്യേ​കിച്ച്‌ ഉയർന്ന ഹീലു​ള്ള​വ​യു​ടെ ഉപയോ​ഗം മൂലം പരിക്കു പറ്റാറുണ്ട്‌. നടപ്പാ​ത​ക​ളി​ലൂ​ടെ​യും ഗോവ​ണി​പ്പ​ടി​ക​ളി​ലൂ​ടെ​യും മറ്റും സുരക്ഷി​ത​മാ​യി നടക്കാൻ സഹായി​ക്കുന്ന ഒതുക്ക​മുള്ള ഷൂസുകൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും ഏറ്റവും ഉചിതം.

  • കുഞ്ഞു​ങ്ങളെ ഇരുത്തി​ക്കൊ​ണ്ടു​പോ​കുന്ന വണ്ടിക​ളും ചാരു​ക​സേ​ര​ക​ളും: സമ്മേള​ന​സ്ഥ​ലത്ത്‌ ഇവ കൊണ്ടു​വ​ര​രുത്‌. മാതാ​പി​താ​ക്ക​ളു​ടെ അടുത്തു​ത​ന്നെ​യുള്ള ഇരിപ്പി​ട​ത്തിൽ സ്ഥാപി​ക്കാൻ കഴിയുന്ന, കുട്ടി​കൾക്കാ​യുള്ള പ്രത്യേക സുരക്ഷാ​സീ​റ്റു​കൾ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

  • പെർഫ്യൂം: വായു സഞ്ചാര​ത്തി​നാ​യി കൃത്രിമ മാർഗങ്ങൾ ഉപയോ​ഗി​ക്കേ​ണ്ടി​വ​രുന്ന അടഞ്ഞ ഹാളു​ക​ളി​ലാണ്‌ മിക്ക സമ്മേള​ന​ങ്ങ​ളും നടക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ശ്വാസ​ത​ട​സ്സ​മോ അലർജി​യോ ഉള്ളവർക്ക്‌ അസ്വസ്ഥത ഉളവാ​ക്കാ​വുന്ന രൂക്ഷഗ​ന്ധ​മുള്ള പെർഫ്യൂ​മു​ക​ളു​ടെ​യും മറ്റും ഉപയോ​ഗം കുറച്ചു​കൊണ്ട്‌ മറ്റുള്ള​വ​രോ​ടു പരിഗണന കാണി​ക്കാം.—1 കൊരി. 10:24.

  • ദയവായി ബന്ധപ്പെ​ടുക (S-43) ഫാറങ്ങൾ: സമ്മേള​ന​സ്ഥ​ലത്ത്‌ അനൗപ​ചാ​രിക സാക്ഷീ​ക​രണം നടത്തു​മ്പോൾ ആരെങ്കി​ലും താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ അവരെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ നൽകു​ന്ന​തിന്‌ ദയവായി ബന്ധപ്പെ​ടുക എന്ന ഫാറം ഉപയോ​ഗി​ക്കേ​ണ്ട​താണ്‌. പൂരി​പ്പി​ച്ച​ശേഷം അവ പുസ്‌ത​ക​ശാ​ല​യിൽ ഏൽപ്പി​ക്കാ​നാ​കും; അല്ലെങ്കിൽ മടങ്ങി​ച്ചെ​ല്ലു​മ്പോൾ നിങ്ങളു​ടെ സഭാ​സെ​ക്ര​ട്ട​റി​യെ ഏൽപ്പി​ക്കാ​വു​ന്ന​താണ്‌.

  • റസ്റ്റോ​റ​ന്റു​ക​ളിൽ: നല്ല പെരു​മാ​റ്റ​ത്താൽ യഹോ​വ​യു​ടെ നാമം മഹത്വ​പ്പെ​ടു​ത്തുക. ഒരു ക്രിസ്‌തീയ ശുശ്രൂ​ഷ​കനു ചേർന്ന രീതി​യിൽ വസ്‌ത്രം ധരിക്കുക. പല സ്ഥലങ്ങളി​ലും സേവന​ത്തി​ന​നു​സ​രിച്ച്‌ ടിപ്പ്‌ കൊടു​ക്കുന്ന രീതി​യുണ്ട്‌.

  • ഹോട്ട​ലു​ക​ളിൽ:

    1. വേണ്ടതി​ല​ധി​കം മുറികൾ ബുക്കു​ചെ​യ്യ​രുത്‌; അനുവ​ദി​ച്ചി​രി​ക്കു​ന്ന​തി​ലും കൂടുതൽ ആളുകളെ മുറി​യിൽ താമസി​പ്പി​ക്ക​രുത്‌.

    2. അടിയ​ന്തി​ര​സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കിൽ ബുക്കു​ചെയ്‌ത മുറി റദ്ദാക്ക​രുത്‌. ഇനി, അങ്ങനെ ചെയ്യാൻ തീരു​മാ​നി​ച്ചാൽ എത്രയും വേഗം അക്കാര്യം ഹോട്ടൽ അധികൃ​തരെ അറിയി​ക്കുക. അങ്ങനെ​യാ​യാൽ മറ്റുള്ള​വർക്ക്‌ അത്‌ ഉപയോ​ഗി​ക്കാം. (മത്താ. 5:37) ബുക്കിങ്‌ റദ്ദാക്കി​യ​തി​ന്റെ രേഖ കൈപ്പ​റ്റാൻ മറക്കരുത്‌.

    3. ഡെബിറ്റ്‌കാർഡോ ക്രെഡിറ്റ്‌കാർഡോ ഉപയോ​ഗി​ച്ചാണ്‌ ഹോട്ട​ലിൽ മുറി ബുക്കു​ചെ​യ്യു​ന്ന​തെ​ങ്കിൽ, മുറി​വാ​ട​ക​യും താമസ​സ​മ​യത്ത്‌ ഹോട്ട​ലിന്‌ എന്തെങ്കി​ലും നഷ്ടം വരുത്തി​യാൽ അതും നികത്താ​നാ​വ​ശ്യ​മായ ഒരു തുക നിങ്ങളു​ടെ അക്കൗണ്ടിൽനി​ന്നു പിടി​ച്ചു​വെ​ക്കു​മെന്ന കാര്യം പ്രത്യേ​കം ഓർമി​ക്കുക. മുറി ഒഴിഞ്ഞ്‌ ഏതാനും ദിവസ​ങ്ങൾക്കു​ള്ളിൽ അവരു​മാ​യുള്ള പണമി​ട​പാ​ടു തീർക്കു​ന്ന​തു​വരെ നിങ്ങൾക്ക്‌ ആ പണം ഉപയോ​ഗി​ക്കാൻ കഴിയില്ല.

    4. സാധനങ്ങൾ കൊണ്ടു​പോ​കാ​നുള്ള ട്രോ​ളി​കൾ ലഭ്യമാ​ണെ​ങ്കിൽ, പുറത്തി​റ​ങ്ങാൻ തയ്യാറാ​യി​ക്ക​ഴി​ഞ്ഞേ അത്‌ എടുക്കാ​വൂ; മറ്റുള്ള​വർക്ക്‌ ഉപയോ​ഗി​ക്കാൻ കഴി​യേ​ണ്ട​തിന്‌ ഉടനെ തിരി​ച്ചു​വെ​ക്കു​ക​യും വേണം.

    5. നിങ്ങളു​ടെ സാധനങ്ങൾ ചുമക്കുന്ന ഹോട്ടൽ ജോലി​ക്കാർക്ക്‌ ടിപ്പ്‌ കൊടു​ക്കാൻ മറക്കരുത്‌. മുറി​യിൽ നിങ്ങൾക്കു​വേണ്ട സേവനം ചെയ്‌തു​ത​രുന്ന ആൾക്കും നാട്ടു​ന​ട​പ്പ​നു​സ​രി​ച്ചു ടിപ്പ്‌ കൊടു​ക്കുക.

    6. അനുവാ​ദം ഉണ്ടെങ്കി​ലേ ഹോട്ടൽ മുറി​യിൽ പാചകം ചെയ്യാവൂ.

    7. ഹോട്ട​ലിൽ ആയിരി​ക്കു​മ്പോൾ ഉപചാ​രാർഥം ലഭിക്കുന്ന പ്രഭാ​ത​ഭ​ക്ഷ​ണ​മോ പാനീ​യ​ങ്ങ​ളോ ഐസ്‌ തുടങ്ങിയ സാധന​ങ്ങ​ളോ അമിത​മാ​യി ആഹരി​ച്ചു​കൊണ്ട്‌ ദുരു​പ​യോ​ഗം ചെയ്യരുത്‌.

    8. ഹോട്ടൽ ജീവന​ക്കാ​രു​മാ​യി ഇടപെ​ടു​മ്പോ​ഴെ​ല്ലാം ദൈവാ​ത്മാ​വി​ന്റെ ഫലം പ്രകടി​പ്പി​ക്കുക. ഹോട്ട​ലിൽ വരുന്ന എല്ലാവ​രെ​യും അവർക്കു തൃപ്‌തി​പ്പെ​ടു​ത്തേ​ണ്ടത്‌ ഉണ്ടെന്ന കാര്യം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ ക്ഷമയും പരിഗ​ണ​ന​യും ന്യായ​ബോ​ധ​വും കാണി​ക്കുക.

    9. നീന്തൽക്കു​ളം, ജിം, ഇടനാ​ഴി​കൾ എന്നിവ ഉൾപ്പെടെ ഹോട്ട​ലിൽ എവി​ടെ​യാ​യി​രു​ന്നാ​ലും മാതാ​പി​താ​ക്കൾ കുട്ടി​കളെ പ്രത്യേ​കം ശ്രദ്ധി​ക്കണം.

    10. ശുപാർശ ചെയ്യ​പ്പെ​ടുന്ന ലോഡ്‌ജു​ക​ളു​ടെ പട്ടിക​യിൽ കാണി​ച്ചി​രി​ക്കുന്ന നിരക്ക്‌, നികുതി ഒഴി​കെ​യുള്ള ഒരു ദിവസത്തെ നിരക്കാണ്‌. നിശ്ചിത നിരക്കി​ല​ധി​കം ഈടാ​ക്കു​ന്നെ​ങ്കിൽ പണം കൊടു​ക്കു​ന്ന​തി​നു​മുമ്പ്‌, സമ്മേള​ന​സ്ഥ​ല​ത്തുള്ള താമസ​സൗ​കര്യ ഡിപ്പാർട്ടു​മെ​ന്റിൽ എത്രയും പെട്ടെന്ന്‌ വിവരം അറിയി​ക്കുക.

    11. ഹോട്ടൽ മുറി​യോ​ടുള്ള ബന്ധത്തിൽ എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടാ​കു​ന്ന​പക്ഷം അക്കാര്യം സമ്മേള​ന​സ്ഥ​ല​ത്തു​വെ​ച്ചു​തന്നെ താമസ​സൗ​കര്യ ഡിപ്പാർട്ടു​മെ​ന്റിൽ അറിയി​ക്കുക. അവർക്കു നിങ്ങളെ സഹായി​ക്കാ​നാ​യേ​ക്കും.

  • സ്വമേ​ധാ​സേ​വനം: സേവനം ചെയ്യാൻ ആഗ്രഹി​ക്കു​ന്നവർ സ്വമേ​ധാ​സേവന ഡിപ്പാർട്ടു​മെ​ന്റിൽ പേര്‌ നൽകേ​ണ്ട​താണ്‌. മാതാ​പി​താ​ക്കൾ, രക്ഷിതാ​ക്കൾ, അവർ അനുവ​ദി​ക്കുന്ന ഏതെങ്കി​ലു​മൊ​രു മുതിർന്ന വ്യക്തി എന്നിവ​രോ​ടൊ​പ്പം 16 വയസ്സിൽ താഴെ​യുള്ള കുട്ടി​കൾക്കും സ്വമേ​ധാ​സേ​വ​ന​ത്തിൽ പങ്കെടു​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക