കാമറൂണിൽ തേയില നുള്ളുന്ന ഒരു സ്ത്രീയോട് സുവാർത്ത പ്രസംഗിക്കുന്നു
മാതൃകാവതരണങ്ങൾ
കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്? (T-32 ലഘുലേഖ-പുറംതാൾ)
ചോദ്യം: സന്തോഷകരമായ ഒരു കുടുംബജീവിതമുണ്ടായിരിക്കാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന ചോദ്യം ഒന്നു ശ്രദ്ധിക്കൂ: “കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്?” ഇതിനെക്കുറിച്ച് എന്താണു നിങ്ങളുടെ അഭിപ്രായം?
തിരുവെഴുത്ത്: ലൂക്കോ. 11:28
പ്രസിദ്ധീകരണം: സന്തോഷകരമായ കുടുംബജീവിതം നയിക്കാനുള്ള തിരുവെഴുത്തുതത്ത്വങ്ങൾ ഈ ലഘുലേഖയിൽ വിശദീകരിക്കുന്നുണ്ട്.
കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്? (T-32 ലഘുലേഖ-അവസാനപേജ്)
ചോദ്യം: നമ്മൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളിൽ ഒന്നാണു സന്തോഷകരമായ കുടുംബജീവിതം. പക്ഷേ എന്താണ് അതിന്റെ താക്കോൽ? കുടുംബത്തിലെ ഓരോ അംഗത്തിനും തങ്ങളുടെ പങ്ക് എങ്ങനെ നിർവഹിക്കാൻ കഴിയും? കുടുംബാംഗങ്ങൾ ഓരോരുത്തരും വഹിക്കേണ്ട പങ്കിനെക്കുറിച്ച് തിരുവെഴുത്തുകൾ എന്താണ് പറയുന്നതെന്നു ഞാൻ കാണിച്ചുതരട്ടേ?
തിരുവെഴുത്ത്: എഫെ. 5:1, 2 അല്ലെങ്കിൽ കൊലോ. 3:18-21
പ്രസിദ്ധീകരണം: സന്തോഷകരമായ കുടുംബജീവിതം നയിക്കാനുള്ള തിരുവെഴുത്തുതത്ത്വങ്ങൾ ഈ ലഘുലേഖയിൽ വിശദീകരിക്കുന്നുണ്ട്.
ദൈവത്തിൽനിന്നുള്ള സുവാർത്ത! (fg)
ചോദ്യം: ബൈബിളിലെ പ്രവചനങ്ങൾ വായിക്കുമ്പോൾ പത്രത്തിൽ കണ്ടുവരുന്ന വാർത്തകളാണു മനസ്സിലേക്കു വരുന്നതെന്നു പലരും പറയാറുണ്ട്. മുൻകൂട്ടിപ്പറഞ്ഞ ഏതെല്ലാം കാര്യങ്ങളാണു നിങ്ങൾ ഇതുവരെ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളത്?
തിരുവെഴുത്ത്: 2 തിമൊ. 3:1-5
പ്രസിദ്ധീകരണം: ഇത്തരം അവസ്ഥകൾ ദൈവത്തെ സ്നേഹിക്കുന്ന ആളുകൾക്ക് ഒരു നല്ല വാർത്തയായിരിക്കുന്നത് എങ്ങനെയാണെന്ന് ഈ ലഘുപത്രിക വിശദീകരിക്കുന്നു. (പാഠം ഒന്നിലെ രണ്ടാം ചോദ്യം എടുത്തുകാണിക്കുക.)
സ്വന്തമായി അവതരണം തയാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
പ്രസിദ്ധീകരണം: