ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 21–22
“എല്ലാം യഹോവയുടെ ഇഷ്ടംപോലെ നടക്കട്ടെ”
യരുശലേമിലേക്കു പോയാൽ പൗലോസിനു പല പ്രശ്നങ്ങളും നേരിടേണ്ടിവരുമായിരുന്നു. എന്നാൽ പരിശുദ്ധാത്മാവ് തന്നെ അവിടേക്കു നയിക്കുകയാണെന്നു പൗലോസിനു തോന്നി. (പ്രവൃ 20:22, 23) അതുകൊണ്ട് അവിടേക്കു പോകരുതെന്നു നല്ല ഉദ്ദേശ്യത്തോടെ സഹോദരങ്ങൾ അപേക്ഷിച്ചപ്പോൾ പൗലോസിന്റെ മറുപടി ഇതായിരുന്നു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, കരഞ്ഞ് എന്റെ മനസ്സു മാറ്റാൻ നോക്കുകയാണോ?” (പ്രവൃ 21:13) യഹോവയുടെ സേവനത്തിൽ ആത്മത്യാഗപരമായ സേവനം ചെയ്യുന്നതിൽനിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കില്ല.