ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 23–24
ഒരു ഒഴിയാബാധയും പ്രക്ഷോഭങ്ങൾ ഇളക്കിവിടുന്നവനും എന്ന് ആരോപിക്കപ്പെട്ടു
യരുശലേമിലെ ജൂതന്മാർ പൗലോസിനെ കൊല്ലാൻ “ഒരു രഹസ്യപദ്ധതി ഉണ്ടാക്കി,” പൗലോസിനെ കൊല്ലുമെന്ന് “അവർ ശപഥമെടുത്തു.” (പ്രവൃ 23:12) എന്നാൽ റോമിൽ പോയി പൗലോസ് പ്രസംഗിക്കണമെന്നത് യഹോവയുടെ ഇഷ്ടമായിരുന്നു. (പ്രവൃ 23:11) പൗലോസിന്റെ പെങ്ങളുടെ മകന് രഹസ്യപദ്ധതിയെക്കുറിച്ച് അറിവ് കിട്ടുകയും അവൻ അതു ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. അങ്ങനെ പൗലോസിനെ കൊല്ലാനുള്ള പദ്ധതി പരാജയപ്പെട്ടു. (പ്രവൃ 23:16) ഈ വിവരണം നിങ്ങളെ എന്താണു പഠിപ്പിക്കുന്നത് . . .
ദൈവത്തിന്റെ ഉദ്ദേശ്യത്തെ തകിടംമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച്?
ദൈവം നമ്മളെ സഹായിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ച്?
ധൈര്യത്തെക്കുറിച്ച്?