പാഠം 9
ദൃശ്യസഹായികളുടെ ഉപയോഗം
ഉൽപത്തി 15:5
ചുരുക്കം: പഠിപ്പിക്കുന്ന പ്രധാനപ്പെട്ട ആശയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാകാൻ ചിത്രങ്ങളും മറ്റും ഉപയോഗിക്കുക.
എങ്ങനെ ചെയ്യാം:
നന്നായി പഠിപ്പിക്കാൻ ഉപകരിക്കുന്ന ദൃശ്യസഹായികൾ ഉപയോഗിക്കുക. ചെറിയചെറിയ വിശദാംശങ്ങൾ പഠിപ്പിക്കാനല്ല മുഖ്യ ആശയങ്ങൾ പഠിപ്പിക്കാനാണു ദൃശ്യസഹായികൾ ഉപയോഗിക്കേണ്ടത്. ചിത്രങ്ങളും ഭൂപടങ്ങളും രേഖാചിത്രങ്ങളും സമയരേഖകളും പോലുള്ളവ അതിനായി ഉപയോഗിക്കാം. ദൃശ്യസഹായിയെക്കാൾ അതിലൂടെ പഠിപ്പിക്കുന്ന ആശയം ഓർത്തിരിക്കാനാണു കേൾവിക്കാരെ സഹായിക്കേണ്ടത്.
നിങ്ങൾ ഉപയോഗിക്കുന്ന ദൃശ്യസഹായി ആളുകൾക്കു കാണാൻ കഴിയണം.