കുടുംബാംഗങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെടുകയാണോ?
കുടുംബാംഗങ്ങളോടുള്ള ബഹുമാനം—അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ബഹുമാനം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിൽ ഭർത്താവിനും ഭാര്യക്കും കുട്ടികൾക്കും സുരക്ഷിതത്വം തോന്നും.
ദാമ്പത്യം വിജയകരമാക്കാൻ ഏഴു തത്ത്വങ്ങൾ എന്ന പുസ്തകം പറയുന്നത്, ഇണകൾക്ക് പരസ്പര ബഹുമാനമുണ്ടെങ്കിൽ അവർ “വലിയവലിയ വിധങ്ങളിൽ മാത്രമായിരിക്കില്ല ചെറിയചെറിയ വിധങ്ങളിലും എപ്പോഴും” സ്നേഹവും വാത്സല്യവും കാണിക്കും എന്നാണ്.
പഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച്, മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിച്ചിട്ടുള്ള കുട്ടികൾക്ക് കുറച്ചുകൂടെ ആത്മാഭിമാനം ഉണ്ടായിരിക്കും, മാതാപിതാക്കളുമായി അവർക്ക് ഒരു നല്ല ബന്ധം ഉണ്ടായിരിക്കും, മാനസികവും വൈകാരികവും ആയ പ്രശ്നങ്ങളും കുറവായിരിക്കും.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ഒരു പ്ലാൻ ഉണ്ടാക്കുക. ആദ്യമായി, “ബഹുമാനം” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കുടുംബത്തിലുള്ള എല്ലാവർക്കും അറിയാമെന്ന് ഉറപ്പുവരുത്തുക. രണ്ടാമതായി, കുടുംബത്തിലെ ഓരോരുത്തരും പാലിക്കേണ്ട പെരുമാറ്റരീതികളും ഒഴിവാക്കേണ്ട പെരുമാറ്റരീതികളും നിങ്ങൾ എഴുതിവെക്കുക. എന്നിട്ട്, ബഹുമാനം കാണിക്കാൻ ഓരോരുത്തരും എന്താണു ചെയ്യേണ്ടതെന്ന് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുക.
മാതൃക വെക്കുക. കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും തെറ്റുപറ്റുമ്പോൾ നിങ്ങൾ അവരെ വിമർശിക്കാറുണ്ടോ? അവർ അഭിപ്രായങ്ങൾ പറയുമ്പോൾ അവരെ കളിയാക്കാറുണ്ടോ? അവർ നിങ്ങളോടു സംസാരിക്കുമ്പോൾ നിങ്ങൾ മൈൻഡ് ചെയ്യാതിരിക്കുകയോ ഇടയ്ക്കു കയറി സംസാരിക്കുകയോ ചെയ്യുമോ? മറ്റുള്ളവരോടു ബഹുമാനം കാണിക്കുന്നതിൽ നിങ്ങൾതന്നെ മാതൃക വെക്കുക.
ഇതു സഹായിച്ചേക്കും: ഇണയും മക്കളും നിങ്ങളുടെ ബഹുമാനം നേടിയെടുക്കട്ടെ എന്നു ചിന്തിക്കുന്നതിനു പകരം അവർക്കു ബഹുമാനം കൊടുക്കാൻ നിങ്ങൾക്കു കടപ്പാടുണ്ട് എന്നു ചിന്തിക്കുക.
വിയോജിപ്പുണ്ടെങ്കിലും ആദരവോടെ ഇടപെടുക. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ “നീ എപ്പോഴും ഇങ്ങനെയാ,” “നീ ഒരിക്കലും ചെയ്യാറില്ല” എന്നൊക്കെ പറയാൻ നമുക്കു തോന്നിയേക്കാം. ആ വ്യക്തിയുടെ സ്വഭാവത്തെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം വാക്കുകൾ ഒഴിവാക്കുക. അല്ലെങ്കിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾപോലും വലിയ പ്രശ്നങ്ങളായി മാറും.
ഞങ്ങൾ ചെയ്യുന്നത്
പരസ്പരം ബഹുമാനത്തോടെ ഇടപെടാൻ യഹോവയുടെ സാക്ഷികൾ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ പല ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും ലഘുപത്രികകളുടെയും വീഡിയോകളുടെയും വിഷയംതന്നെ അതാണ്. ഈ പ്രസിദ്ധീകരണങ്ങളെല്ലാം സൗജന്യമായി നിങ്ങൾക്കു ലഭ്യമാണ്.
ദമ്പതികൾക്ക്: കുടുംബങ്ങൾക്കുവേണ്ടി എന്ന ലേഖനപരമ്പര ഭർത്താക്കന്മാരെയും ഭാര്യമാരെയും സഹായിക്കുന്നു . . .
നല്ല കേൾവിക്കാരായിരിക്കാൻ
മൗനവ്രതം അവസാനിപ്പിക്കാൻ
തർക്കം ഒഴിവാക്കാൻ
(jw.org-ൽ “കുടുംബങ്ങൾക്കുവേണ്ടി” എന്നു സെർച്ച് ചെയ്യുക)
മാതാപിതാക്കൾക്ക്: കുടുംബങ്ങൾക്കുവേണ്ടി എന്ന ലേഖനപരമ്പര മക്കളെ പരിശീലിപ്പിക്കാൻ മാതാപിതാക്കളെ സഹായിക്കും . . .
അനുസരണമുള്ളവർ ആയിരിക്കാൻ
വീട്ടുജോലികളിൽ സഹായിക്കാൻ
“പ്ലീസ്” എന്നും “താങ്ക്യു” എന്നും പറയാൻ
(jw.org-ൽ “കുട്ടികളെ വളർത്തൽ,” “കൗമാരപ്രായക്കാരെ പരിശീലിപ്പിക്കൽ” എന്നു സെർച്ച് ചെയ്യുക)
“കുട്ടികൾക്കുള്ള ആറു പാഠങ്ങൾ” എന്ന 2019 നമ്പർ 2 ലക്കം ഉണരുക!-യും “സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ” എന്ന 2018 നമ്പർ 2 ലക്കം ഉണരുക!-യുടെ 8-11 പേജുകളും കാണുക. jw.org-ൽ ഈ മാസികകൾ സെർച്ച് ചെയ്യുക.
ചെറുപ്പക്കാർക്ക്: jw.org-ൽ കൗമാരക്കാരും യുവപ്രായക്കാരും എന്ന ഭാഗത്ത് ചെറുപ്പക്കാരെ സഹായിക്കുന്ന ലേഖനങ്ങളും വീഡിയോകളും അഭ്യാസങ്ങളും കാണാനാകും . . .
മാതാപിതാക്കളും കൂടപ്പിറപ്പുകളും ആയി ഒത്തുപോകാൻ
മാതാപിതാക്കൾ വെച്ചിരിക്കുന്ന നിയമങ്ങളെക്കുറിച്ച് അവരോട് ആദരവോടെ സംസാരിക്കാൻ
മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാൻ
(jw.org-ൽ “കൗമാരക്കാരും യുവപ്രായക്കാരും” എന്നു സെർച്ച് ചെയ്യുക)
jw.org വെബ്സൈറ്റിന്റെ ഉപയോഗം തികച്ചും സൗജന്യമാണ്. ഫീസോ സബ്സ്ക്രിപ്ഷനോ അംഗത്വമോ ആവശ്യമില്ല. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും ചോദിക്കുകയുമില്ല.