വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 39:7-9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അങ്ങനെയിരിക്കെ, യജമാ​നന്റെ ഭാര്യ യോ​സേ​ഫി​നെ നോട്ട​മി​ട്ടു. “എന്നോ​ടു​കൂ​ടെ കിടക്കുക” എന്ന്‌ ആ സ്‌ത്രീ യോ​സേ​ഫിനോ​ടു പറഞ്ഞു. 8 എന്നാൽ അതിനു സമ്മതി​ക്കാ​തെ യോ​സേഫ്‌ യജമാ​നന്റെ ഭാര്യയോ​ടു പറഞ്ഞു: “ഞാൻ ഇവി​ടെ​യു​ള്ള​തുകൊണ്ട്‌ ഈ വീട്ടിലെ കാര്യ​ങ്ങളെ​ക്കു​റിച്ചൊ​ന്നും യജമാ​നനു ചിന്തിക്കേ​ണ്ട​തില്ലെന്ന്‌ അറിയാ​മ​ല്ലോ. യജമാനൻ എല്ലാം എന്നെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു. 9 ഈ വീട്ടിൽ എന്നെക്കാൾ വലിയ​വ​നില്ല. നിങ്ങൾ യജമാ​നന്റെ ഭാര്യ​യാ​യ​തി​നാൽ നിങ്ങ​ളെ​യ​ല്ലാ​തെ മറ്റൊ​ന്നും എനിക്കു വിലക്കി​യി​ട്ടു​മില്ല. ആ സ്ഥിതിക്ക്‌, ഇത്ര വലി​യൊ​രു തെറ്റു ചെയ്‌ത്‌ ഞാൻ ദൈവത്തോ​ടു പാപം ചെയ്യു​ന്നത്‌ എങ്ങനെ?”+

  • ആവർത്തനം 5:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “‘വ്യഭി​ചാ​രം ചെയ്യരു​ത്‌.+

  • സുഭാഷിതങ്ങൾ 6:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 വ്യഭിചാരം ചെയ്യു​ന്നവൻ സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്തവൻ.

      അങ്ങനെ ചെയ്യു​ന്നവൻ സ്വയം നാശം വിളി​ച്ചു​വ​രു​ത്തു​ന്നു.+

  • മത്തായി 5:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 “‘വ്യഭി​ചാ​രം ചെയ്യരു​ത്‌’+ എന്നു പറഞ്ഞി​രി​ക്കു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 28 എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: കാമവി​കാ​രം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീ​യെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയ​ത്തിൽ ആ സ്‌ത്രീ​യു​മാ​യി വ്യഭി​ചാ​രം ചെയ്‌തു​ക​ഴി​ഞ്ഞു.+

  • റോമർ 13:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 കാരണം, “വ്യഭി​ചാ​രം ചെയ്യരു​ത്‌,+ കൊല ചെയ്യരു​ത്‌,+ മോഷ്ടി​ക്ക​രുത്‌,+ മോഹി​ക്ക​രുത്‌”*+ എന്നീ കല്‌പ​ന​ക​ളും മറ്റെല്ലാ കല്‌പ​ന​ക​ളും, “നിന്റെ അയൽക്കാ​രനെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം”+ എന്നതിൽ അടങ്ങി​യി​രി​ക്കു​ന്നു.

  • 1 കൊരിന്ത്യർ 6:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അധാർമികപ്രവൃത്തികളിൽനിന്ന്‌* ഓടി​യ​കലൂ!+ ഒരു മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ പാപവും ശരീര​ത്തി​നു പുറത്താ​ണ്‌. എന്നാൽ അധാർമി​കപ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​യാൾ സ്വന്തശ​രീ​ര​ത്തിന്‌ എതിരെ പാപം ചെയ്യുന്നു.+

  • എബ്രായർ 13:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 വിവാഹത്തെ എല്ലാവ​രും ആദരണീയമായി* കാണണം; വിവാ​ഹശയ്യ പരിശു​ദ്ധ​വു​മാ​യി​രി​ക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വരെ​യും വ്യഭി​ചാ​രി​കളെ​യും ദൈവം വിധി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക