-
എബ്രായർ 9:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 വിശുദ്ധമന്ദിരത്തിനു രണ്ടു ഭാഗങ്ങളാണുണ്ടായിരുന്നത്.* ആദ്യത്തെ ഭാഗത്ത് തണ്ടുവിളക്കും+ മേശയും കാഴ്‌ചയപ്പവും+ വെച്ചിരുന്നു. ആ ഭാഗത്തിനു വിശുദ്ധസ്ഥലം+ എന്നാണു പേര്. 3 രണ്ടാം തിരശ്ശീലയ്‌ക്കു+ പിന്നിലായിരുന്നു അതിവിശുദ്ധം+ എന്ന് അറിയപ്പെട്ടിരുന്ന ഭാഗം. 4 അവിടെ, സുഗന്ധക്കൂട്ടു കത്തിക്കുന്ന സ്വർണപാത്രവും+ മുഴുവനായി സ്വർണം പൊതിഞ്ഞ+ ഉടമ്പടിപ്പെട്ടകവും+ ഉണ്ടായിരുന്നു. ഉടമ്പടിപ്പെട്ടകത്തിനുള്ളിൽ മന്ന+ വെച്ചിരുന്ന സ്വർണഭരണിയും അഹരോന്റെ തളിർത്ത വടിയും+ ഉടമ്പടിയുടെ കൽപ്പലകകളും+ ആണുണ്ടായിരുന്നത്.
-