-
ലേവ്യ 24:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻ അവയ്ക്കു വേണ്ട ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുത്ത് കൊണ്ടുവരാൻ ഇസ്രായേല്യരോടു കല്പിക്കുക.+ 3 സാന്നിധ്യകൂടാരത്തിലുള്ള ‘സാക്ഷ്യ’ത്തിന്റെ തിരശ്ശീലയ്ക്കു വെളിയിൽ, യഹോവയുടെ സന്നിധിയിൽ വൈകുന്നേരംമുതൽ രാവിലെവരെ ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻവേണ്ട ക്രമീകരണങ്ങൾ അഹരോൻ ചെയ്യണം. ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കുംവേണ്ടിയുള്ള സ്ഥിരമായ നിയമമാണ്.
-
-
1 രാജാക്കന്മാർ 7:48, 49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
48 യഹോവയുടെ ഭവനത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കി: സ്വർണയാഗപീഠം;+ കാഴ്ചയപ്പം വെക്കാനുള്ള സ്വർണമേശ;+ 49 തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്കുകൾ+ (അകത്തെ മുറിയുടെ മുമ്പിലായി വലതുവശത്ത് അഞ്ചെണ്ണവും ഇടതുവശത്ത് അഞ്ചെണ്ണവും.); സ്വർണംകൊണ്ടുള്ള പൂക്കൾ,+ ദീപങ്ങൾ, കൊടിലുകൾ;+
-