വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 പ്രതികാരം എനിക്കു​ള്ളത്‌; ഞാൻ ശിക്ഷ നടപ്പാ​ക്കും.+

      കൃത്യ​സ​മ​യത്ത്‌ അവരുടെ കാൽ വഴുതും.+

      അവരുടെ വിനാ​ശ​കാ​ലം അടുത്തി​രി​ക്കു​ന്ന​ല്ലോ,

      അവർക്കു സംഭവി​ക്കാ​നു​ള്ളതു പെട്ടെന്നു വരും.’

  • യോശുവ 24:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അപ്പോൾ, യോശുവ ജനത്തോ​ട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക്‌ യഹോ​വയെ സേവി​ക്കാ​നാ​കില്ല. കാരണം, ഈ ദൈവം വിശുദ്ധനും+ സമ്പൂർണ​ഭക്തി ആഗ്രഹിക്കുന്നവനും+ ആണ്‌. നിങ്ങളു​ടെ ലംഘനങ്ങളും* പാപങ്ങ​ളും ദൈവം പൊറു​ക്കില്ല.+

  • റോമർ 2:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിന്റെ ശാഠ്യ​വും മാനസാ​ന്ത​ര​മി​ല്ലാത്ത ഹൃദയ​വും കാരണം ദൈവ​ത്തി​ന്റെ നീതി​യുള്ള ന്യായവിധി+ വെളി​പ്പെ​ടുന്ന ക്രോ​ധ​ദി​വ​സ​ത്തി​ലേക്കു നിനക്കു​വേ​ണ്ടി​ത്തന്നെ നീ ക്രോധം ശേഖരി​ച്ചു​വെ​ക്കു​ന്നു.

  • 2 പത്രോസ്‌ 2:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 പാപം ചെയ്‌ത ദൈവദൂതന്മാരെ+ ദൈവം വെറുതേ വിടാതെ, പിന്നീടു ന്യായം വിധി​ക്കാ​നാ​യി ടാർട്ടറസിലെ*+ അന്ധകാ​ര​ത്തിൽ ചങ്ങലയ്‌ക്കി​ട്ടു.*+

  • യൂദ 14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ആദാമിന്റെ ഏഴാം തലമു​റ​ക്കാ​ര​നായ ഹാനോക്ക്‌+ ഇങ്ങനെ പ്രവചി​ച്ചത്‌ ഇവരെ​ക്കു​റി​ച്ചു​കൂടെ​യാണ്‌: “ഇതാ, യഹോവ* തന്റെ ആയിര​മാ​യി​രം വിശു​ദ്ധരോ​ടു​കൂ​ടെ വന്നിരി​ക്കു​ന്നു;+ 15 എല്ലാവർക്കും എതിരെ ന്യായ​വി​ധി നടപ്പാക്കാനും+ ദൈവ​ഭ​ക്തി​യി​ല്ലാ​ത്തവർ ഭക്തിവി​രു​ദ്ധ​മാ​യി ചെയ്‌ത എല്ലാ ദുഷ്‌ചെ​യ്‌തി​കളെ​യും ദൈവ​ഭ​ക്തി​യി​ല്ലാത്ത പാപികൾ തനിക്ക്‌ എതിരെ പറഞ്ഞ മോശ​മായ എല്ലാ കാര്യ​ങ്ങളെ​യും പ്രതി അവരെ കുറ്റം വിധി​ക്കാ​നും വേണ്ടി ദൈവം വന്നിരി​ക്കു​ന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക