വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 20:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ഇസ്രായേ​ല്യരോട്‌ ഇങ്ങനെ പറയുക: ‘മോശ​യി​ലൂ​ടെ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ അഭയനഗരങ്ങൾ+ തിര​ഞ്ഞെ​ടു​ക്കുക. 3 ഒരാൾ മനഃപൂർവ​മ​ല്ലാതെ​യോ അബദ്ധവശാലോ* ആരെ​യെ​ങ്കി​ലും കൊന്നാൽ* ആ കൊല​യാ​ളിക്ക്‌ അങ്ങോട്ട്‌ ഓടിപ്പോ​കാം. രക്തത്തിനു പകരം ചോദിക്കുന്നവനിൽനിന്ന്‌+ അവ നിങ്ങൾക്ക്‌ അഭയം തരും.

  • യോശുവ 20:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അതുകൊണ്ട്‌, അവർ നഫ്‌താ​ലി​മ​ല​നാ​ട്ടിൽ ഗലീല​യി​ലെ കേദെശ്‌,+ എഫ്രയീം​മ​ല​നാ​ട്ടിൽ ശെഖേം,+ യഹൂദാ​മ​ല​നാ​ട്ടിൽ ഹെ​ബ്രോൻ എന്ന കിര്യത്ത്‌-അർബ+ എന്നിവ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​പ​ദവി കൊടു​ത്തു.* 8 യരീഹൊയ്‌ക്കു കിഴക്കുള്ള യോർദാൻപ്രദേ​ശത്ത്‌ അവർ തിര​ഞ്ഞെ​ടു​ത്ത​താ​കട്ടെ, രൂബേൻഗോത്ര​ത്തിൽനിന്ന്‌ പീഠഭൂ​മി​യി​ലെ വിജന​ഭൂ​മി​യി​ലുള്ള ബേസെർ,+ ഗാദ്‌ഗോത്ര​ത്തിൽനിന്ന്‌ ഗിലെ​യാ​ദി​ലെ രാമോ​ത്ത്‌,+ മനശ്ശെഗോത്ര​ത്തിൽനിന്ന്‌ ബാശാ​നി​ലെ ഗോലാൻ+ എന്നിവ​യാ​യി​രു​ന്നു.+

  • യോശുവ 21:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അവർ പുരോ​ഹി​ത​നായ അഹരോ​ന്റെ പുത്ര​ന്മാർക്ക്‌, കൊല ചെയ്‌ത​വ​നുവേ​ണ്ടി​യുള്ള അഭയനഗരമായ+ ഹെബ്രോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തതു കൂടാതെ ലിബ്‌നയും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും

  • യോശുവ 21:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അവർ അവർക്ക്‌ എഫ്രയീം​മ​ല​നാ​ട്ടിൽ കൊല​യാ​ളി​ക്കുവേ​ണ്ടി​യുള്ള അഭയനഗരമായ+ ശേഖേമും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഗേസെരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും

  • യോശുവ 21:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ലേവ്യകുടുംബങ്ങളിലെ ഗർശോന്യർക്കു+ മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിൽനിന്ന്‌, കൊല ചെയ്‌ത​വ​നുവേ​ണ്ടി​യുള്ള അഭയന​ഗ​ര​മായ ബാശാ​നി​ലെ ഗോലാനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ബയെസ്‌തെ​ര​യും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, രണ്ടു നഗരം അവർക്കു കിട്ടി.

  • യോശുവ 21:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 നഫ്‌താലിഗോത്രത്തിൽനിന്ന്‌, കൊല ചെയ്‌ത​വ​നുവേ​ണ്ടി​യുള്ള അഭയനഗരമായ+ ഗലീല​യി​ലെ കേദെശും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഹമ്മോത്ത്‌-ദോരും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കർഥാ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, മൂന്നു നഗരം അവർക്കു കിട്ടി.

  • യോശുവ 21:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 രൂബേൻഗോത്രത്തിൽനിന്ന്‌ ബേസെരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും യാഹാ​സും അതിന്റെ മേച്ചിൽപ്പുറങ്ങളും+

  • യോശുവ 21:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 ഗാദ്‌ഗോത്രത്തിൽനിന്ന്‌,+ കൊല ചെയ്‌ത​വ​നുവേ​ണ്ടി​യുള്ള അഭയന​ഗ​ര​മായ ഗിലെ​യാ​ദി​ലെ രാമോത്തും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും മഹനയീമും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക