വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 27:1-7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 പിന്നീട്‌ യോ​സേ​ഫി​ന്റെ മകനായ മനശ്ശെ​യു​ടെ കുടും​ബ​ത്തിൽപ്പെട്ട, മനശ്ശെ​യു​ടെ മകനായ മാഖീ​രി​ന്റെ മകനായ ഗിലെ​യാ​ദി​ന്റെ മകനായ ഹേഫെ​രി​ന്റെ മകനായ സെലോ​ഫ​ഹാ​ദി​ന്റെ പെൺമക്കൾ+ വന്നു. മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ എന്നിങ്ങ​നെ​യാ​യി​രു​ന്നു അവരുടെ പേരുകൾ. 2 അവർ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽവെച്ച്‌ മോശ​യു​ടെ​യും പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ​യും തലവന്മാരുടെയും+ മുഴുവൻ സമൂഹ​ത്തി​ന്റെ​യും മുമ്പാകെ നിന്ന്‌ ഇങ്ങനെ പറഞ്ഞു: 3 “ഞങ്ങളുടെ അപ്പൻ വിജന​ഭൂ​മി​യിൽവെച്ച്‌ മരിച്ചു​പോ​യി. എന്നാൽ അദ്ദേഹം കോരഹിനോടൊപ്പം+ യഹോ​വ​യ്‌ക്കെ​തി​രെ സംഘം ചേർന്ന​വ​രു​ടെ കൂട്ടത്തിൽപ്പെ​ട്ട​യാ​ളാ​യി​രു​ന്നില്ല, സ്വന്തം പാപം കാരണ​മാ​ണു ഞങ്ങളുടെ അപ്പൻ മരിച്ചത്‌. അപ്പന്‌ ആൺമക്കൾ ആരുമില്ല. 4 ആൺമക്കളില്ലാത്തതുകൊണ്ട്‌ ഞങ്ങളുടെ അപ്പന്റെ പേര്‌ അദ്ദേഹ​ത്തി​ന്റെ കുടും​ബ​ത്തിൽനിന്ന്‌ മാഞ്ഞു​പോ​കു​ന്നത്‌ എന്തിനാ​ണ്‌? ഞങ്ങളുടെ അപ്പന്റെ സഹോ​ദ​ര​ന്മാർക്കി​ട​യിൽ ഞങ്ങൾക്ക്‌ ഒരു അവകാശം തന്നാലും.” 5 മോശ അവരുടെ കാര്യം യഹോ​വ​യു​ടെ മുമ്പാകെ ഉണർത്തി​ച്ചു.+

      6 അപ്പോൾ യഹോവ മോശ​യോ​ടു പറഞ്ഞു: 7 “സെലോ​ഫ​ഹാ​ദി​ന്റെ പെൺമക്കൾ പറഞ്ഞതു ശരിയാ​ണ്‌. അവർക്ക്‌ അവരുടെ അപ്പന്റെ സ്വത്ത്‌ അവന്റെ സഹോ​ദ​ര​ന്മാർക്കി​ട​യിൽ അവകാ​ശ​മാ​യി നൽകു​ക​തന്നെ വേണം, അവരുടെ അപ്പന്റെ അവകാശം നീ അവർക്കു കൈമാ​റണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക