-
സംഖ്യ 4:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “പാളയം പുറപ്പെടുമ്പോഴേക്കും അഹരോനും ആൺമക്കളും വന്ന് വിശുദ്ധസ്ഥലവും വിശുദ്ധസ്ഥലത്തെ എല്ലാ ഉപകരണങ്ങളും മൂടിയിട്ടുണ്ടാകണം.+ അതിനു ശേഷം കൊഹാത്തിന്റെ വംശജർ അകത്ത് വന്ന് അവയെല്ലാം കൊണ്ടുപോകണം.+ എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധസ്ഥലത്തുള്ള യാതൊന്നിലും തൊടരുത്.+ ഇവയെല്ലാമാണു സാന്നിധ്യകൂടാരവുമായി ബന്ധപ്പെട്ട് കൊഹാത്തിന്റെ വംശജരുടെ ഉത്തരവാദിത്വങ്ങൾ.*
-
-
സംഖ്യ 4:24-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ഗർശോന്യകുടുംബങ്ങൾക്കു പരിരക്ഷിക്കാനും ചുമക്കാനും നിയമിച്ചുകൊടുത്തത് ഇവയാണ്:+ 25 വിശുദ്ധകൂടാരത്തിന്റെ കൂടാരത്തുണികൾ,+ സാന്നിധ്യകൂടാരം, അതിന്റെ ആവരണം, അതിനു മുകളിലുള്ള കടൽനായ്ത്തോൽകൊണ്ടുള്ള ആവരണം,+ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യവനിക,*+ 26 മുറ്റത്തിന്റെ മറശ്ശീലകൾ,+ വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള മുറ്റത്തിന്റെ പ്രവേശനകവാടത്തിലെ യവനിക,*+ അവയുടെ കൂടാരക്കയറുകൾ, അവയുടെ ഉപകരണങ്ങൾ എന്നിങ്ങനെ അതിന്റെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്നതെല്ലാം അവർ ചുമക്കണം. ഇതാണ് അവരുടെ നിയമനം.
-
-
സംഖ്യ 4:31-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 സാന്നിധ്യകൂടാരത്തിലെ അവരുടെ സേവനവുമായി ബന്ധപ്പെട്ട് അവർ ചുമക്കേണ്ടതു+ വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാമ്പലുകൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടുകൾ,+ 32 മുറ്റത്തിനു ചുറ്റുമുള്ള തൂണുകൾ,+ അവയുടെ ചുവടുകൾ,+ അവയുടെ കൂടാരക്കുറ്റികൾ,+ അവയുടെ കൂടാരക്കയറുകൾ എന്നിവ സഹിതം അവയുടെ എല്ലാ സാമഗ്രികളുമാണ്. അവയോടു ബന്ധപ്പെട്ട എല്ലാ സേവനങ്ങളും അവർ ചെയ്യണം. അവർ ചുമക്കേണ്ട സാമഗ്രികൾ നീ അവർക്കു പേരനുസരിച്ച് നിയമിച്ചുകൊടുക്കണം. 33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദേശമനുസരിച്ച്+ മെരാരിയുടെ വംശജരുടെ കുടുംബങ്ങൾ+ സാന്നിധ്യകൂടാരത്തിൽ സേവിക്കേണ്ടത് ഇങ്ങനെയാണ്.”
-