21യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക: ‘അവരിൽ ആരും തന്റെ ജനത്തിൽപ്പെട്ട മരിച്ച ഒരാൾ നിമിത്തം അശുദ്ധനാകരുത്.+
11 അവൻ ആരുടെയും ശവശരീരത്തിന് അടുത്ത്* ചെന്ന് അശുദ്ധനാകരുത്.+ അതു സ്വന്തം അപ്പന്റെയായാലും അമ്മയുടെയായാലും അവൻ അതിന് അടുത്ത് ചെല്ലരുത്.
9 എന്നാൽ ആരെങ്കിലും അയാളുടെ അടുത്തുവെച്ച് പെട്ടെന്നു മരിച്ചതുകൊണ്ട്,+ ദൈവത്തിനു തന്നെത്തന്നെ വേർതിരിച്ചതിന്റെ പ്രതീകമായ തലമുടി അശുദ്ധമായാൽ അയാൾ തന്റെ ശുദ്ധീകരണദിവസത്തിൽ തല വടിക്കണം.+ ഏഴാം ദിവസം അയാൾ അതു വടിക്കണം.
6 എന്നാൽ ഒരു ശവശരീരത്തിൽ തൊട്ട്* അശുദ്ധരായതിനാൽ+ അവിടെയുണ്ടായിരുന്ന ചിലർക്ക് അന്നേ ദിവസം പെസഹാബലി ഒരുക്കാൻ സാധിച്ചില്ല. അതുകൊണ്ട് അവർ അന്നു മോശയുടെയും അഹരോന്റെയും മുമ്പാകെ ചെന്ന്+
19 നിങ്ങൾ ഏഴു ദിവസം പാളയത്തിനു പുറത്ത് കഴിയണം. നിങ്ങളാകട്ടെ നിങ്ങളുടെ ബന്ദികളാകട്ടെ, ആരെയെങ്കിലും കൊന്നവനും കൊല്ലപ്പെട്ട ഒരാളെ തൊട്ടവനും+ മൂന്നാം ദിവസവും ഏഴാം ദിവസവും തന്നെത്തന്നെ ശുദ്ധീകരിക്കണം.+