-
ലൂക്കോസ് 6:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 തിരികെ തരുമെന്ന് ഉറപ്പുള്ളവർക്കു വായ്പ* കൊടുത്താൽ അതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു?+ കൊടുക്കുന്ന അത്രയുംതന്നെ തിരികെ കിട്ടുമെന്നുള്ളപ്പോൾ പാപികൾപോലും പാപികൾക്കു വായ്പ കൊടുക്കുന്നില്ലേ? 35 എന്നാൽ നിങ്ങളോ, ശത്രുക്കളെ സ്നേഹിക്കുക. ഉപകാരം ചെയ്യുക. ഒന്നും തിരികെ പ്രതീക്ഷിക്കാതെ വായ്പ കൊടുക്കുക.+ എങ്കിൽ നിങ്ങളുടെ പ്രതിഫലം വളരെ വലുതായിരിക്കും. അപ്പോൾ നിങ്ങൾ അത്യുന്നതന്റെ പുത്രന്മാരാകും. കാരണം, അത്യുന്നതൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നവനാണല്ലോ.+
-