-
പുറപ്പാട് 18:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 മോശ എല്ലാ ഇസ്രായേലിൽനിന്നും പ്രാപ്തരായ പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ജനത്തിനു തലവന്മാരായി നിയമിച്ചു. ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാണിമാരായി അവരെ നിയമിച്ചു. 26 പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ അവർ ജനത്തിനു വിധി കല്പിച്ചു. ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങൾ അവർ മോശയുടെ അടുത്ത് കൊണ്ടുവരും.+ എന്നാൽ ചെറിയ പ്രശ്നങ്ങൾക്കെല്ലാം അവർതന്നെ തീർപ്പുകല്പിക്കും.
-
-
2 ദിനവൃത്താന്തം 19:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 യഹോശാഫാത്ത് യരുശലേമിൽത്തന്നെ താമസിച്ചു. ജനങ്ങളെ അവരുടെ പൂർവികരുടെ ദൈവമായ യഹോവയിലേക്കു മടക്കിവരുത്താൻവേണ്ടി+ യഹോശാഫാത്ത് വീണ്ടും ബേർ-ശേബ മുതൽ എഫ്രയീംമലനാടു+ വരെ സഞ്ചരിച്ചു. 5 രാജാവ് ദേശത്ത് ഉടനീളം, യഹൂദയിലെ കോട്ടമതിലുള്ള എല്ലാ നഗരങ്ങളിലും, ന്യായാധിപന്മാരെ നിയമിക്കുകയും ചെയ്‌തു.+
-