-
ആവർത്തനം 19:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 ന്യായാധിപന്മാർ സമഗ്രമായ അന്വേഷണം നടത്തിയപ്പോൾ,+ സാക്ഷി പറഞ്ഞവൻ കള്ളസാക്ഷിയാണെന്നും തന്റെ സഹോദരന് എതിരെ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും തെളിഞ്ഞാൽ 19 അയാൾ തന്റെ സഹോദരനോടു ചെയ്യണമെന്നു കരുതിയതുതന്നെ നിങ്ങൾ അയാളോടു ചെയ്യണം.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം.+
-
-
ആവർത്തനം 21:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 അവർ ആ മൂപ്പന്മാരോട് ഇങ്ങനെ പറയണം: ‘ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും ധിക്കാരിയും ആണ്; അവൻ ഞങ്ങളെ അനുസരിക്കുന്നില്ല. അവൻ ഒരു തീറ്റിഭ്രാന്തനും+ മുഴുക്കുടിയനും ആണ്.’+ 21 അപ്പോൾ അവന്റെ നഗരത്തിലുള്ളവരെല്ലാം അവനെ കല്ലെറിഞ്ഞ് കൊല്ലണം. അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം. ഇസ്രായേലെല്ലാം അതു കേട്ട് ഭയപ്പെടും.+
-