-
1 ദിനവൃത്താന്തം 10:8-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 കൊല്ലപ്പെട്ടവരുടെ വസ്തുക്കൾ കൊള്ളയടിക്കാൻ പിറ്റേന്നു ഫെലിസ്‌ത്യർ വന്നപ്പോൾ ശൗലും ആൺമക്കളും ഗിൽബോവ പർവതത്തിൽ മരിച്ചുകിടക്കുന്നതു കണ്ടു.+ 9 അവർ ശൗലിന്റെ വസ്‌ത്രം ഊരി തല വെട്ടിയെടുത്തു. ശൗലിന്റെ കവചവും* കൈക്കലാക്കി. എന്നിട്ട് ആ വാർത്ത അവരുടെ വിഗ്രഹങ്ങളെയും+ ജനത്തെയും അറിയിക്കാൻ ഫെലിസ്ത്യദേശത്ത് എല്ലായിടത്തും സന്ദേശം അയച്ചു. 10 അവർ ശൗലിന്റെ കവചം അവരുടെ ദൈവത്തിന്റെ ക്ഷേത്രത്തിൽ വെച്ചു. ശൗലിന്റെ തല ദാഗോന്റെ ഭവനത്തിൽ തറച്ചുവെച്ചു.+
11 ഫെലിസ്‌ത്യർ ശൗലിനോടു ചെയ്തതെല്ലാം ഗിലെയാദിലെ യാബേശിലുള്ളവർ+ കേട്ടപ്പോൾ+ 12 അവിടെയുള്ള യോദ്ധാക്കളെല്ലാം ചെന്ന് ശൗലിന്റെയും ആൺമക്കളുടെയും മൃതശരീരങ്ങൾ എടുത്ത് യാബേശിലേക്കു കൊണ്ടുവന്നു. അവർ അവരുടെ അസ്ഥികൾ യാബേശിലെ വലിയ മരത്തിനു ചുവട്ടിൽ അടക്കം ചെയ്‌തു.+ എന്നിട്ട് ഏഴു ദിവസം ഉപവസിച്ചു.
-