-
2 ശമുവേൽ 9:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 നീയും നിന്റെ പുത്രന്മാരും നിന്റെ ദാസന്മാരും മെഫിബോശെത്തിനുവേണ്ടി നിലം കൃഷി ചെയ്യണം. നിന്റെ യജമാനന്റെ കൊച്ചുമകനു സ്വന്തമായുള്ളവർക്ക് ആഹാരം കിട്ടാൻ നീ അതിന്റെ വിളവ് ശേഖരിച്ച് അവർക്കു കൊടുക്കണം. പക്ഷേ, നിന്റെ യജമാനന്റെ കൊച്ചുമകനായ മെഫിബോശെത്ത് സ്ഥിരമായി എന്റെ മേശയിൽനിന്ന് ഭക്ഷണം കഴിക്കും.”+
സീബയ്ക്കോ 15 ആൺമക്കളും 20 ദാസന്മാരും ഉണ്ടായിരുന്നു.+
-
-
2 ശമുവേൽ 16:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ദാവീദ് മലയുടെ+ നെറുകയിൽനിന്ന് അൽപ്പംകൂടി മുന്നോട്ടു പോയപ്പോൾ മെഫിബോശെത്തിന്റെ+ പരിചാരകനായ സീബ,+ കോപ്പിട്ട രണ്ടു കഴുതയുമായി ദാവീദിനെ കാത്തുനിൽക്കുന്നതു കണ്ടു. അവയുടെ പുറത്ത് 200 അപ്പവും 100 ഉണക്കമുന്തിരിയടയും വേനൽക്കാലപഴങ്ങൾകൊണ്ടുള്ള* 100 അടയും വലിയൊരു ഭരണി വീഞ്ഞും ഉണ്ടായിരുന്നു.+
-