-
ആവർത്തനം 8:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുപോകുന്നത് ഒരു നല്ല ദേശത്തേക്കാണ്.+ താഴ്വരകളിലും മലനാട്ടിലും അരുവികളും നീരുറവകളും* ഉള്ള നീരൊഴുക്കുള്ള* ഒരു ദേശം; 8 ഗോതമ്പും ബാർളിയും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;+ ഒലിവെണ്ണയും തേനും ഉള്ള ദേശം;+ 9 ഭക്ഷണത്തിനു പഞ്ഞമില്ലാത്ത, ഒന്നിനും കുറവില്ലാത്ത ദേശം; കല്ലുകളിൽ ഇരുമ്പുള്ള ദേശം; ആ ദേശത്തെ മലകളിൽനിന്ന് നിങ്ങൾ ചെമ്പു കുഴിച്ചെടുക്കും.
-
-
യോശുവ 23:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പക്ഷേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്ദാനങ്ങളും നിങ്ങളുടെ കാര്യത്തിൽ സത്യമായിത്തീർന്നതുപോലെതന്നെ മുൻകൂട്ടിപ്പറഞ്ഞ ആപത്തുകളും നിങ്ങളുടെ കാര്യത്തിൽ സത്യമായിത്തീരാൻ യഹോവ ഇടയാക്കും.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങളെ നിശ്ശേഷം നശിപ്പിക്കും.+
-