-
2 രാജാക്കന്മാർ 9:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പ്രവാചകപുത്രന്മാരിൽ ഒരാളെ വിളിച്ച് എലീശ പ്രവാചകൻ പറഞ്ഞു: “നിന്റെ വസ്‌ത്രം അരയ്‌ക്കു കെട്ടി ഈ തൈലക്കുടവും എടുത്ത് വേഗം രാമോത്ത്-ഗിലെയാദിലേക്കു+ പോകുക. 2 അവിടെ എത്തുമ്പോൾ നിംശിയുടെ മകനായ യഹോശാഫാത്തിന്റെ മകനായ യേഹുവിനെ+ നീ അന്വേഷിക്കണം. എന്നിട്ട് നീ ചെന്ന് യേഹുവിനെ അയാളുടെ സഹോദരന്മാരുടെ അടുത്തുനിന്ന് ഏറ്റവും ഉള്ളിലെ മുറിയിലേക്കു വിളിച്ചുകൊണ്ടുപോകണം. 3 തൈലക്കുടത്തിലെ തൈലം അയാളുടെ തലയിൽ ഒഴിച്ചിട്ട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നു.”’+ എന്നിട്ട് നീ വാതിൽ തുറന്ന് വേഗം ഓടിപ്പോരണം.”
-
-
2 രാജാക്കന്മാർ 9:30-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 യേഹു ജസ്രീലിൽ+ എത്തിയത് ഇസബേൽ+ അറിഞ്ഞു. അപ്പോൾ ഇസബേൽ കണ്ണിൽ മഷി* എഴുതി മുടി ചീകി അലങ്കരിച്ച് ജനലിലൂടെ താഴേക്കു നോക്കിനിന്നു. 31 യേഹു കവാടം കടന്ന് വന്നപ്പോൾ ഇസബേൽ ചോദിച്ചു: “യജമാനനെ കൊന്ന സിമ്രിക്ക് എന്തു സംഭവിച്ചെന്ന്+ ഓർമയുണ്ടോ?” 32 ജനാലയിലേക്കു നോക്കിക്കൊണ്ട് യേഹു ചോദിച്ചു: “ആരാണ് എന്റെ പക്ഷത്തുള്ളത്?”+ ഉടനെ രണ്ടുമൂന്ന് കൊട്ടാരോദ്യോഗസ്ഥർ താഴേക്കു നോക്കി. 33 “അവളെ താഴേക്ക് തള്ളിയിടുക!” എന്നു യേഹു കല്പിച്ചു. അവർ ഇസബേലിനെ താഴേക്കു തള്ളിയിട്ടപ്പോൾ ഇസബേലിന്റെ രക്തം ചുവരിലും കുതിരകളുടെ മേലും തെറിച്ചു. യേഹുവിന്റെ കുതിരകൾ ഇസബേലിനെ ചവിട്ടിമെതിച്ചു.
-