-
2 ദിനവൃത്താന്തം 23:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പിന്നെ യഹോയാദ യഹോവയുടെ ഭവനത്തിന്റെ മേൽനോട്ടം ലേവ്യരെയും പുരോഹിതന്മാരെയും ഏൽപ്പിച്ചു. മോശയുടെ നിയമത്തിൽ+ എഴുതിയിരിക്കുന്നതനുസരിച്ച് യഹോവയ്ക്കു ദഹനബലികൾ+ അർപ്പിക്കാനായി ദാവീദ് അവരെ യഹോവയുടെ ഭവനത്തിൽ പല വിഭാഗങ്ങളായി നിയമിച്ചിരുന്നു. ദാവീദിന്റെ നിർദേശമനുസരിച്ച് പാട്ടു പാടി സന്തോഷിച്ചാനന്ദിച്ചാണ് അവർ അത് അർപ്പിച്ചിരുന്നത്.
-
-
2 ദിനവൃത്താന്തം 31:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 പിന്നെ ഹിസ്കിയ രാജാവ് പുരോഹിതന്മാരെയും ലേവ്യരെയും അവരവരുടെ വിഭാഗമനുസരിച്ച് വ്യത്യസ്തസേവനങ്ങൾക്കായി നിയമിച്ചു.+ അതായത്, ദഹനയാഗവും സഹഭോജനബലിയും അർപ്പിക്കാനും ശുശ്രൂഷ ചെയ്യാനും യഹോവയുടെ ഭവനത്തിന്റെ മുറ്റങ്ങളുടെ* കവാടങ്ങളിൽ നന്ദിയും സ്തുതിയും അർപ്പിക്കാനും+ രാജാവ് അവരെ ഓരോരുത്തരെയും നിയോഗിച്ചു.+
-