-
2 രാജാക്കന്മാർ 12:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 പുരോഹിതന്മാരോട് യഹോവാശ് പറഞ്ഞു: “വഴിപാടായി യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന പണം മുഴുവൻ,+ അതായത് ഓരോരുത്തർക്കും ചുമത്തിയ തുകയും+ നേർച്ച നേർന്ന വ്യക്തികൾ നൽകേണ്ട തുകയും ഓരോരുത്തരും സ്വമനസ്സാലെ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന തുകയും,+ നിങ്ങൾ വാങ്ങണം. 5 സംഭാവന നൽകുന്നവരിൽനിന്ന്* പുരോഹിതന്മാർ പണം നേരിട്ട് വാങ്ങി ദൈവഭവനത്തിൽ കേടുപാടുകളുള്ള* സ്ഥലത്തെല്ലാം ആവശ്യമായ പണികൾ ചെയ്യണം.”+
-
-
2 ദിനവൃത്താന്തം 34:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അവർ മഹാപുരോഹിതനായ ഹിൽക്കിയയുടെ അടുത്ത് ചെന്ന് ദൈവഭവനത്തിലേക്കു കിട്ടിയ പണം ഏൽപ്പിച്ചു. വാതിൽക്കാവൽക്കാരായ ലേവ്യർ മനശ്ശെയിൽനിന്നും എഫ്രയീമിൽനിന്നും ഇസ്രായേലിലെ മറ്റു ജനങ്ങളിൽനിന്നും+ യഹൂദയിൽനിന്നും ബന്യാമീനിൽനിന്നും യരുശലേംനിവാസികളിൽനിന്നും ശേഖരിച്ചതായിരുന്നു ആ പണം. 10 പിന്നെ അവർ അത് യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരെ ഏൽപ്പിച്ചു. ജോലിക്കാർ ആ പണംകൊണ്ട് യഹോവയുടെ ഭവനത്തിന്റെ കേടുപോക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്‌തു.
-