-
2 രാജാക്കന്മാർ 25:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 കൽദയർ യഹോവയുടെ ഭവനത്തിലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള കടലും+ തകർത്ത് കഷണങ്ങളാക്കി. ആ ചെമ്പു മുഴുവൻ അവർ ബാബിലോണിലേക്കു കൊണ്ടുപോയി.+ 14 കൂടാതെ വീപ്പകളും കോരികകളും തിരി കെടുത്താനുള്ള കത്രികകളും പാനപാത്രങ്ങളും ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ചെമ്പുകൊണ്ടുള്ള എല്ലാ ഉപകരണങ്ങളും കൊണ്ടുപോയി. 15 തനിത്തങ്കവും+ വെള്ളിയും+ കൊണ്ടുള്ള കുഴിയൻപാത്രങ്ങളും കത്തിയ തിരി ഇടുന്ന പാത്രങ്ങളും കാവൽക്കാരുടെ മേധാവി കൊണ്ടുപോയി.
-
-
ദാനിയേൽ 1:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
1 യഹൂദാരാജാവായ യഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം വർഷം+ ബാബിലോൺരാജാവായ നെബൂഖദ്‌നേസർ യരുശലേമിനു നേരെ വന്ന് അതിനെ ഉപരോധിച്ചു.+ 2 ഒടുവിൽ യഹോവ, യഹൂദാരാജാവായ യഹോയാക്കീമിനെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു.+ സത്യദൈവത്തിന്റെ ഭവനത്തിലെ* ചില ഉപകരണങ്ങളും പാത്രങ്ങളും നെബൂഖദ്നേസറിനു നൽകി. നെബൂഖദ്‌നേസർ അവ ശിനാർ* ദേശത്ത്+ തന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു* കൊണ്ടുപോയി അവിടത്തെ ഖജനാവിൽ വെച്ചു.+
-
-
ദാനിയേൽ 5:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 വീഞ്ഞിന്റെ ലഹരിയിലായിരിക്കെ ബേൽശസ്സർ, യരുശലേമിലെ ദേവാലയത്തിൽനിന്ന് അപ്പനായ നെബൂഖദ്‌നേസർ എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കൊണ്ടുവരാൻ കല്പിച്ചു.+ രാജാവിനും അദ്ദേഹത്തിന്റെ പ്രധാനികൾക്കും ഉപപത്‌നിമാർക്കും* വെപ്പാട്ടികൾക്കും കുടിക്കാൻവേണ്ടിയായിരുന്നു അത്.
-