വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 1:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “അക്കാലത്ത്‌ നിങ്ങളു​ടെ ന്യായാ​ധി​പ​ന്മാർക്കു ഞാൻ ഈ നിർദേശം നൽകി: ‘ഒരുവൻ സഹോ​ദ​രന്‌ എതി​രെ​യോ അല്ലെങ്കിൽ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന ഒരു വിദേശിക്കെതിരെയോ+ പരാതി​യു​മാ​യി വന്നാൽ നിങ്ങളു​ടെ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ നിങ്ങൾ നീതി​യോ​ടെ വിധി​ക്കണം.+ 17 ന്യായം വിധി​ക്കു​മ്പോൾ നിങ്ങൾ പക്ഷപാതം കാണി​ക്ക​രുത്‌.+ വലിയ​വന്റെ ഭാഗം കേൾക്കു​ന്ന​തു​പോ​ലെ​തന്നെ ചെറി​യ​വന്റെ ഭാഗവും കേൾക്കണം.+ നിങ്ങൾ മനുഷ്യ​രെ ഭയപ്പെ​ട​രുത്‌.+ കാരണം ന്യായ​വി​ധി ദൈവ​ത്തി​നു​ള്ള​താണ്‌.+ ഒരു പരാതി കൈകാ​ര്യം ചെയ്യാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ അത്‌ എന്റെ അടുത്ത്‌ കൊണ്ടു​വ​രുക, ഞാൻ അതു കേട്ടു​കൊ​ള്ളാം.’+

  • 2 ദിനവൃത്താന്തം 19:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നിങ്ങൾ യഹോ​വയെ ഭയപ്പെ​ടണം.+ നമ്മുടെ ദൈവ​മായ യഹോവ അനീതിയും+ പക്ഷപാതവും+ കാണി​ക്കാ​ത്ത​വ​നാ​ണെന്ന്‌ ഓർക്കുക; ദൈവം കൈക്കൂ​ലി വാങ്ങു​ന്നു​മില്ല.+ അതു​കൊണ്ട്‌ നിങ്ങൾ സൂക്ഷിച്ച്‌ വേണം പ്രവർത്തി​ക്കാൻ.”

  • സുഭാഷിതങ്ങൾ 18:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ദുഷ്ടനോടു പക്ഷപാതം കാണിക്കുന്നതും+

      നീതി​മാ​നു നീതി നിഷേധിക്കുന്നതും+ നന്നല്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക