-
2 രാജാക്കന്മാർ 17:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അവർ ഭാവിഫലം നോക്കുകയും+ അവരുടെ മക്കളെ ദഹിപ്പിക്കുകയും*+ ശകുനം നോക്കുകയും ചെയ്‌തു. യഹോവയെ കോപിപ്പിക്കാനായി അവർ മനഃപൂർവം ദൈവമുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു.*
18 അതുകൊണ്ട് യഹോവ ഇസ്രായേല്യരോട് ഉഗ്രമായി കോപിച്ച് അവരെ കൺമുന്നിൽനിന്ന് നീക്കിക്കളഞ്ഞു.+ യഹൂദാഗോത്രത്തെയല്ലാതെ മറ്റാരെയും ദൈവം ബാക്കി വെച്ചില്ല.
-
-
യിരെമ്യ 7:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ‘കാരണം, എന്റെ മുന്നിൽവെച്ച് മോശമായ കാര്യങ്ങളാണ് യഹൂദാജനം ചെയ്തിരിക്കുന്നത്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘എന്റെ പേരിലുള്ള ഭവനത്തെ അശുദ്ധമാക്കാൻ അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്നു.+ 31 സ്വന്തം മക്കളെ തീയിൽ ബലി അർപ്പിക്കാൻ+ അവർ ബൻ-ഹിന്നോം+ താഴ്‌വരയിലുള്ള* തോഫെത്തിൽ ആരാധനാസ്ഥലങ്ങൾ* പണിതിരിക്കുന്നു. ഇതു ഞാൻ കല്പിച്ചതല്ല; ഇങ്ങനെയൊരു കാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.’*+
-