വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 135:15-18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ജനതകളുടെ വിഗ്ര​ഹ​ങ്ങ​ളോ സ്വർണ​വും വെള്ളി​യും,

      മനുഷ്യന്റെ കരവി​രുത്‌.+

      16 അവയ്‌ക്കു വായു​ണ്ടെ​ങ്കി​ലും സംസാ​രി​ക്കാൻ കഴിയില്ല;+

      കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.

      17 ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.

      അവയുടെ വായിൽ ശ്വാസ​വു​മില്ല.+

      18 അവയെ ഉണ്ടാക്കു​ന്നവർ അവയെ​പ്പോ​ലെ​ത​ന്നെ​യാ​കും;+

      അവയിൽ ആശ്രയി​ക്കു​ന്ന​വ​രു​ടെ ഗതിയും അതുതന്നെ.+

  • യശയ്യ 40:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ശില്‌പി ഒരു വിഗ്രഹം* വാർത്തു​ണ്ടാ​ക്കു​ന്നു,

      ലോഹ​പ്പ​ണി​ക്കാ​രൻ അതിന്മേൽ സ്വർണം പൊതി​യു​ന്നു,+

      അയാൾ അതു വെള്ളി​ച്ച​ങ്ങ​ല​കൾകൊണ്ട്‌ അലങ്കരി​ക്കു​ന്നു.

  • യശയ്യ 46:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ചിലർ പണസ്സഞ്ചി​യിൽനിന്ന്‌ കണക്കി​ല്ലാ​തെ സ്വർണം കുടഞ്ഞി​ടു​ന്നു.

      അവർ തുലാ​സ്സിൽ വെള്ളി തൂക്കി​ക്കൊ​ടു​ക്കു​ന്നു.

      അവർ ഒരു ലോഹ​പ്പ​ണി​ക്കാ​രനെ കൂലി​ക്കെ​ടു​ക്കു​ന്നു; അവൻ ഒരു ദൈവത്തെ ഉണ്ടാക്കു​ന്നു,+

      എന്നിട്ട്‌ അവർ അതിനു മുന്നിൽ സാഷ്ടാം​ഗം വീണ്‌ അതിനെ ആരാധി​ക്കു​ന്നു.*+

  • യിരെമ്യ 10:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 കാരണം, അവരുടെ ആചാരങ്ങൾ മായയാ​ണ്‌.*

      അവരുടെ വിഗ്രഹം കാട്ടിൽനി​ന്ന്‌ വെട്ടി​യെ​ടുത്ത വെറും മരമാണ്‌;

      ഒരു ശില്‌പി തന്റെ ആയുധം​കൊണ്ട്‌ ആ മരത്തിൽ പണിയു​ന്നു.+

       4 സ്വർണവും വെള്ളി​യും കൊണ്ട്‌ അവർ അത്‌ അലങ്കരി​ക്കു​ന്നു;+

      അത്‌ ഇളകി വീഴാ​തി​രി​ക്കാൻ ഒരു ചുറ്റി​ക​കൊണ്ട്‌ ആണിയ​ടിച്ച്‌ ഉറപ്പി​ക്കു​ന്നു.+

  • യിരെമ്യ 10:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അവരെല്ലാം ബുദ്ധി​ഹീ​ന​രും മണ്ടന്മാ​രും ആണ്‌.+

      മരത്തിൽനി​ന്നു​ള്ള നിർദേ​ശങ്ങൾ വെറും മായയാ​ണ്‌.*+

       9 തർശീശിൽനിന്ന്‌ ഇറക്കു​മതി ചെയ്യുന്ന വെള്ളിത്തകിടുകളും+ ഊഫാ​സിൽനി​ന്നുള്ള സ്വർണ​വും​കൊണ്ട്‌

      ശില്‌പി​യും ലോഹ​പ്പ​ണി​ക്കാ​ര​നും അവ പൊതി​യു​ന്നു.

      അവയുടെ വസ്‌ത്രങ്ങൾ നീലനൂ​ലു​കൊ​ണ്ടും പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂ​ലു​കൊ​ണ്ടും ഉള്ളതാണ്‌.

      വിദഗ്‌ധ​രാ​യ പണിക്കാ​രാണ്‌ അവയെ​ല്ലാം ഉണ്ടാക്കി​യത്‌.

  • പ്രവൃത്തികൾ 19:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 എന്നാൽ പൗലോ​സ്‌ എന്ന ആ മനുഷ്യൻ എഫെസൊസിൽ+ മാത്രമല്ല, ഏഷ്യ സംസ്ഥാ​നത്ത്‌ മുഴുവൻ നടന്ന്‌, കൈ​കൊണ്ട്‌ ഉണ്ടാക്കിയ ദൈവ​ങ്ങ​ളൊ​ന്നും ദൈവങ്ങളല്ല+ എന്നു പറഞ്ഞ്‌ വിശ്വ​സി​പ്പിച്ച്‌ വലി​യൊ​രു കൂട്ടം ആളുകളെ വഴി​തെ​റ്റി​ച്ചി​രി​ക്കു​ന്നതു നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നി​ല്ലേ?

  • 1 കൊരിന്ത്യർ 10:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഞാൻ എന്താണു പറഞ്ഞു​വ​രു​ന്നത്‌? വിഗ്ര​ഹ​ത്തിന്‌ അർപ്പി​ക്കുന്ന വസ്‌തു​ക്കൾക്കോ വിഗ്ര​ഹ​ത്തി​നോ എന്തെങ്കി​ലും വിശേ​ഷ​ത​യുണ്ടെ​ന്നാ​ണോ?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക