32 അവൻ മഹാനാകും.+ അത്യുന്നതന്റെ മകൻ+ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ* അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.+33 അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നും രാജാവായി ഭരിക്കും. അവന്റെ ഭരണത്തിന് അവസാനമുണ്ടാകില്ല.”+
5 അപ്പോൾ മൂപ്പന്മാരിൽ ഒരാൾ എന്നോടു പറഞ്ഞു: “കരയേണ്ടാ. ഇതാ, യഹൂദാഗോത്രത്തിലെ സിംഹവും+ ദാവീദിന്റെ വേരും+ ആയവൻ വിജയിച്ചിരിക്കുന്നു.+ അതുകൊണ്ട് ചുരുൾ നിവർക്കാനും അതിന്റെ ഏഴു മുദ്ര പൊട്ടിക്കാനും അദ്ദേഹത്തിനു കഴിയും.”