-
1 രാജാക്കന്മാർ 21:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ആഹാബ് ഏലിയയോടു പറഞ്ഞു: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?”+ അപ്പോൾ ഏലിയ പറഞ്ഞു: “അതെ, ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു. യഹോവ പറയുന്നു: ‘ദൈവമുമ്പാകെ തിന്മ ചെയ്യാൻ നീ നിശ്ചയിച്ചുറച്ചിരിക്കുന്നതുകൊണ്ട്*+ 21 ഞാൻ ഇതാ, നിന്റെ മേൽ ആപത്തു വരുത്തുന്നു. ഒന്നൊഴിയാതെ നിന്റെ എല്ലാ ആൺതരിയെയും ഞാൻ ഇല്ലാതാക്കും;+ ഇസ്രായേലിൽ നിനക്കുള്ള നിസ്സഹായരെയും ദുർബലരെയും+ പോലും ഞാൻ വെറുതേ വിടില്ല.
-
-
2 രാജാക്കന്മാർ 10:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അതുകൊണ്ട് ഇത് അറിഞ്ഞുകൊള്ളുക: ആഹാബുഗൃഹത്തിന് എതിരെ യഹോവ പറഞ്ഞ വാക്കുകളിൽ ഒന്നുപോലും യഹോവ നിവർത്തിക്കാതിരിക്കില്ല.*+ തന്റെ ദാസനായ ഏലിയയിലൂടെ പറഞ്ഞതെല്ലാം യഹോവ നിവർത്തിച്ചിരിക്കുന്നു.”+ 11 കൂടാതെ ജസ്രീലിൽ ആഹാബിന്റെ ഭവനത്തിൽ ബാക്കിയുള്ളവരെയും ആഹാബിന്റെ സുഹൃത്തുക്കളെയും പ്രധാനികളെയും പുരോഹിതന്മാരെയും+ യേഹു കൊന്നുകളഞ്ഞു. ആഹാബിനുള്ള ഒരുത്തനെയും യേഹു ബാക്കി വെച്ചില്ല.+
-