-
ആവർത്തനം 4:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 നിങ്ങൾ കണ്ണ് ഉയർത്തി ആകാശത്തേക്കു നോക്കി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും—ആകാശത്തിലെ സർവസൈന്യത്തെയും—കാണുമ്പോൾ അവയുടെ മുമ്പാകെ കുമ്പിട്ട് അവയെ സേവിക്കാൻ പ്രലോഭിതരാകരുത്.+ അവയെ നിങ്ങളുടെ ദൈവമായ യഹോവ ആകാശത്തിൻകീഴിലുള്ള എല്ലാ ജനങ്ങൾക്കുമായി കൊടുത്തിരിക്കുന്നു.
-
-
യഹസ്കേൽ 8:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അങ്ങനെ ദൈവം എന്നെ യഹോവയുടെ ഭവനത്തിന്റെ അകത്തെ മുറ്റത്തേക്കു+ കൊണ്ടുവന്നു. അവിടെ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും ഇടയിലായി 25-ഓളം പുരുഷന്മാർ യഹോവയുടെ ആലയത്തിനു പുറംതിരിഞ്ഞ് കിഴക്കോട്ടു മുഖം തിരിച്ച് നിൽക്കുന്നതായി ഞാൻ കണ്ടു. അവർ കിഴക്കോട്ടു നോക്കി സൂര്യനെ കുമ്പിടുകയായിരുന്നു.+
-
-
സെഫന്യ 1:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 “ഞാൻ യഹൂദയ്ക്കു നേരെയും യരുശലേമിലുള്ളവർക്കു നേരെയും എന്റെ കൈ ഓങ്ങും.
ഞാൻ ഈ സ്ഥലത്തുനിന്ന് ബാലിന്റെ എല്ലാ കണികയും നീക്കിക്കളയും;+
ഞാൻ പുരോഹിതന്മാരെ ഇല്ലാതാക്കും;
അന്യദൈവങ്ങളുടെ പുരോഹിതന്മാരുടെ പേരുകളും ഞാൻ തുടച്ചുനീക്കും.+
5 പുരമുകളിൽനിന്ന് ആകാശത്തിലെ സൈന്യത്തെ കുമ്പിടുന്നവരെയും+
മൽക്കാമിനോടു കൂറു പ്രഖ്യാപിക്കുമ്പോൾത്തന്നെ+
യഹോവയോടും കൂറു പ്രഖ്യാപിച്ച് എന്റെ മുമ്പാകെ കുമ്പിടുന്നവരെയും+
-