വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഞാൻ ദേശത്ത്‌ സമാധാ​നം തരും.+ ആരും നിങ്ങളെ ഭയപ്പെ​ടു​ത്താ​തെ നിങ്ങൾ സ്വസ്ഥമാ​യി കിടന്നു​റ​ങ്ങും.+ ഉപദ്ര​വ​കാ​രി​ക​ളായ വന്യമൃ​ഗ​ങ്ങളെ ഞാൻ ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​യും. യുദ്ധത്തി​ന്റെ വാൾ നിങ്ങളു​ടെ ദേശത്തു​കൂ​ടെ കടന്നുപോ​കു​ക​യു​മില്ല.

  • യശയ്യ 11:6-9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ചെന്നായും കുഞ്ഞാ​ടും ഒരുമി​ച്ച്‌ കഴിയും,+

      പുള്ളി​പ്പു​ലി കോലാ​ട്ടിൻകു​ട്ടി​യു​ടെ​കൂ​ടെ കിടക്കും,

      പശുക്കി​ടാ​വും സിംഹവും* കൊഴുത്ത മൃഗവും ഒരുമി​ച്ച്‌ കഴിയും;*+

      ഒരു കൊച്ചു​കു​ട്ടി അവയെ കൊണ്ടു​ന​ട​ക്കും.

       7 പശുവും കരടി​യും ഒന്നിച്ച്‌ മേയും,

      അവയുടെ കുഞ്ഞുങ്ങൾ ഒരുമി​ച്ച്‌ കിടക്കും.

      സിംഹം കാള​യെ​ന്ന​പോ​ലെ വയ്‌ക്കോൽ തിന്നും.+

       8 മുല കുടി​ക്കുന്ന കുഞ്ഞ്‌ മൂർഖന്റെ പൊത്തി​ന്‌ അരികെ കളിക്കും,

      മുലകു​ടി മാറിയ കുട്ടി വിഷപ്പാ​മ്പി​ന്റെ മാളത്തിൽ കൈയി​ടും.

       9 അവ* എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ ഒരിട​ത്തും ഒരു നാശവും വരുത്തില്ല,

      ഒരു ദ്രോ​ഹ​വും ചെയ്യില്ല.+

      കാരണം, സമു​ദ്ര​ത്തിൽ വെള്ളം നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ

      ഭൂമി മുഴുവൻ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും.+

  • യശയ്യ 35:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 സിംഹങ്ങൾ അവി​ടെ​യു​ണ്ടാ​യി​രി​ക്കില്ല,

      ക്രൂര​മൃ​ഗ​ങ്ങൾ അവി​ടേക്കു വരില്ല.

      അവി​ടെ​യെ​ങ്ങും അവയെ കാണില്ല;+

      വീണ്ടെടുക്കപ്പെട്ടവർ* മാത്രമേ അതിൽ നടക്കൂ.+

  • യശയ്യ 65:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ചെന്നായും കുഞ്ഞാ​ടും ഒരുമി​ച്ച്‌ മേയും,

      സിംഹം കാള​യെ​പ്പോ​ലെ വയ്‌ക്കോൽ തിന്നും,+

      സർപ്പത്തി​നു പൊടി ആഹാര​മാ​യി​രി​ക്കും.

      എന്റെ വിശു​ദ്ധ​പർവ​ത​ത്തി​ലെ​ങ്ങും ഇവ ഒരു ദ്രോ​ഹ​വും ചെയ്യില്ല, ഒരു നാശവും വരുത്തില്ല”+ എന്ന്‌ യഹോവ പറയുന്നു.

  • ഹോശേയ 2:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അന്നു ഞാൻ അവർക്കു​വേണ്ടി വന്യമൃഗങ്ങളോടും+

      ആകാശ​ത്തി​ലെ പക്ഷിക​ളോ​ടും ഇഴജന്തു​ക്ക​ളോ​ടും ഒരു ഉടമ്പടി ചെയ്യും.+

      ഞാൻ ദേശത്തു​നിന്ന്‌ വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറു​ത്ത​ലാ​ക്കും.+

      അവർ സുരക്ഷി​ത​രാ​യി കഴിയാൻ ഞാൻ ഇടവരു​ത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക