വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 14:13-16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പക്ഷേ മോശ യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങനെ ചെയ്‌താൽ ഈജി​പ്‌തു​കാർ ഇതെക്കു​റിച്ച്‌ കേൾക്കും. അവരുടെ ഇടയിൽനി​ന്നാ​ണ​ല്ലോ അങ്ങ്‌ ഈ ജനത്തെ അങ്ങയുടെ ശക്തിയാൽ വിടു​വി​ച്ചു​കൊ​ണ്ടു​വ​ന്നത്‌.+ 14 അവർ ഇതെക്കു​റിച്ച്‌ ഈ ദേശവാ​സി​ക​ളോ​ടു പറയും. യഹോവ എന്ന അങ്ങ്‌ ഈ ജനത്തോടൊപ്പമുണ്ടെന്നും+ അവർക്കു മുഖാമുഖം+ പ്രത്യ​ക്ഷ​നാ​യെ​ന്നും ഈ ദേശവാ​സി​ക​ളും കേട്ടി​ട്ടുണ്ട്‌. അങ്ങ്‌ യഹോ​വ​യാ​ണ​ല്ലോ; അങ്ങയുടെ മേഘമാ​ണ്‌ ഈ ജനത്തിനു മീതെ​യു​ള്ളത്‌. പകൽ മേഘസ്‌തം​ഭ​ത്തി​ലും രാത്രി അഗ്നിസ്‌തം​ഭ​ത്തി​ലും അവരുടെ മുമ്പാകെ പോകു​ന്നത്‌ അങ്ങാണ്‌.+ 15 അങ്ങ്‌ ഈ ജനത്തെ ഒന്നടങ്കം ക്ഷണത്തിൽ* സംഹരി​ച്ചാൽ അങ്ങയുടെ കീർത്തി കേട്ടി​ട്ടുള്ള ജനതകൾ ഇങ്ങനെ പറയും: 16 ‘ഈ ജനത്തിനു കൊടു​ക്കു​മെന്നു സത്യം ചെയ്‌ത ദേശ​ത്തേക്ക്‌ അവരെ കൊണ്ടു​പോ​കാൻ യഹോ​വ​യ്‌ക്കു കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവൻ അവരെ വിജന​ഭൂ​മി​യിൽവെച്ച്‌ കൊന്നു​മു​ടി​ച്ചു!’+

  • ആവർത്തനം 9:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അങ്ങയുടെ ദാസരായ അബ്രാ​ഹാ​മി​നെ​യും യിസ്‌ഹാ​ക്കി​നെ​യും യാക്കോ​ബി​നെ​യും ഓർക്കേ​ണമേ.+ ഈ ജനത്തിന്റെ ശാഠ്യ​വും ദുഷ്ടത​യും പാപവും അങ്ങ്‌ കാര്യ​മാ​ക്ക​രു​തേ.+ 28 അല്ലാത്തപക്ഷം, അങ്ങ്‌ ഞങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വന്ന ആ ദേശത്തെ ജനങ്ങൾ, “താൻ വാഗ്‌ദാ​നം ചെയ്‌ത ദേശത്ത്‌ അവരെ എത്തിക്കാൻ യഹോ​വ​യ്‌ക്കു കഴിഞ്ഞില്ല; ആ ദൈവം അവരെ വെറു​ത്ത​തു​കൊ​ണ്ടാണ്‌ അവരെ കൊല്ലാൻവേണ്ടി വിജന​ഭൂ​മി​യി​ലേക്കു കൊണ്ടു​പോ​യത്‌” എന്നു പറയും.+

  • 1 ശമുവേൽ 12:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല.+ കാരണം, യഹോ​വ​യാ​ണ​ല്ലോ നിങ്ങളെ സ്വന്തം ജനമാ​ക്കാൻ താത്‌പ​ര്യമെ​ടു​ത്തത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക