-
യിരെമ്യ 46:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഇപ്പോൾ, ഞാൻ നോയിലെ*+ ആമോന്റെയും+ ഫറവോന്റെയും ഈജിപ്തിന്റെയും അവളുടെ ദൈവങ്ങളുടെയും+ അവളുടെ രാജാക്കന്മാരുടെയും നേരെ എന്റെ ശ്രദ്ധ തിരിക്കുകയാണ്. അതെ, ഫറവോന്റെയും അവനെ ആശ്രയിക്കുന്ന എല്ലാവരുടെയും നേരെ ഞാൻ ശ്രദ്ധ തിരിക്കുന്നു.’+
26 “‘ഞാൻ അവരെ അവരുടെ ജീവനെടുക്കാൻ നോക്കുന്ന ബാബിലോൺരാജാവായ നെബൂഖദ്‌നേസറിന്റെയും+ ദാസന്മാരുടെയും കൈയിൽ ഏൽപ്പിക്കും. പക്ഷേ പിന്നീട് അവിടെ മുമ്പത്തെപ്പോലെ ആൾത്താമസമുണ്ടാകും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
-