-
മത്തായി 8:28, 29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 യേശു അക്കരെ ഗദരേനരുടെ നാട്ടിൽ എത്തിയപ്പോൾ ഭൂതം ബാധിച്ച രണ്ടു പേർ ശവക്കല്ലറകൾക്കിടയിൽനിന്ന് യേശുവിന്റെ നേരെ ചെന്നു.+ അവർ അതിഭയങ്കരന്മാരായിരുന്നതുകൊണ്ട് ആർക്കും അതുവഴി പോകാൻ ധൈര്യമില്ലായിരുന്നു. 29 അവർ അലറിവിളിച്ച് ചോദിച്ചു: “ദൈവപുത്രാ, അങ്ങ് എന്തിനാണ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്?+ സമയത്തിനു മുമ്പേ ഞങ്ങളെ ഉപദ്രവിക്കാൻ+ വന്നിരിക്കുകയാണോ?”+
-