ജനുവരിയിലേക്കുളള സേവനയോഗങ്ങൾ
ജനുവരി 2-നാരംഭിക്കുന്ന വാരം
ഗീതം 83 (86)
10 മിനി: പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും.
17 മിനി: “എല്ലായ്പോഴും ധാരാളം ചെയ്യാനുണ്ട്.” ചോദ്യോത്തരങ്ങൾ. ഒരു മൂപ്പനോ, ഒരു വീട്ടമ്മയോ, അല്ലെങ്കിൽ ഒരു പയനിയറോ പോലെ തിരക്കുളള രണ്ടോ മൂന്നോ പേരുമായി ഹ്രസ്വമായ അഭിമുഖം നടത്താൻ ക്രമീകരിക്കുക. തിരക്കേറിയ ഒരു പട്ടികയുളളപ്പോൾതന്നെ സന്തോഷം നിലനിർത്താൻ കഴിയുന്നതെങ്ങനെയെന്നു വിശദീകരിക്കാൻ അവരോട് ആവശ്യപ്പെടുക.
18 മിനി: “നമ്മുടെ പഴയ പുസ്തകങ്ങൾ നന്നായി ഉപയോഗിക്കൽ.” സദസ്സുമായുളള ചർച്ച. ലഭ്യമായ പഴയ പുസ്തകങ്ങൾ ഏവയെന്നു സഭയെ അറിയിക്കുക; സേവനത്തിൽ ഉപയോഗിക്കാൻ തക്കവണ്ണം പ്രതികൾ സമ്പാദിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. നിർദേശിച്ചിരിക്കുന്ന അവതരണങ്ങളുടെ ഒന്നോ രണ്ടോ ഹ്രസ്വമായ പ്രകടനങ്ങൾ ക്രമീകരിക്കുക.
ഗീതം 188 (81) സമാപന പ്രാർഥന.
ജനുവരി 9-നാരംഭിക്കുന്ന വാരം
ഗീതം 183 (73)
15 മിനി: പ്രാദേശിക അറിയിപ്പുകൾ. “പുതിയ പ്രത്യേക സമ്മേളന ദിന പരിപാടി.” ഒരു പ്രസംഗം. വാരാന്ത്യത്തിലെ വയൽസേവന ക്രമീകരണങ്ങളെക്കുറിച്ച് അറിയിക്കുക. പുതിയ മാസികകൾ കൂടെ കൊണ്ടുപോകുന്നതിനും ഉചിതമായിടത്ത് അവ സമർപ്പിക്കുന്നതിനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “കെട്ടുപണിചെയ്യുന്ന മേയിക്കൽ.” 1993 സെപ്ററംബർ 15 വീക്ഷാഗോപുരത്തിന്റെ 21-3 പേജുകളിലെ ഉപതലക്കെട്ടിൻകീഴിലുളള വിവരങ്ങളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. പ്രശ്നങ്ങളെ നേരിടുന്നതിനു സഹായിക്കുന്ന തിരുവെഴുത്തു ബുദ്ധ്യുപദേശം വിശേഷവൽക്കരിക്കുക.
15 മിനി: വിശ്വാസത്തെ പരിശോധിക്കുന്ന ഒരു ചികിൽസാ സാഹചര്യത്തെ അഭിമുഖീകരിക്കാൻ നിങ്ങൾ തയ്യാറാണോ? നമ്മുടെ അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ്⁄റിലീസ് കാർഡിന്റെയും തിരിച്ചറിയിക്കൽ കാർഡിന്റെയും സംരക്ഷക മൂല്യം വിലമതിക്കാൻ സഹോദരങ്ങളെ സഹായിക്കുന്നതിന് പ്രാപ്തനായ ഒരു മൂപ്പൻ കാര്യഗൗരവത്തോടെ എന്നാൽ പ്രേരണാത്മകമായി നടത്തുന്ന പ്രസംഗം. യോഗ്യതയുളളവരും സംരക്ഷണം ആഗ്രഹിക്കുന്നവരുമായ എല്ലാവർക്കും കാർഡുകൾ പൂരിപ്പിക്കുന്നതിനാൽ ഇതു സാധ്യമാണെന്ന് ഉറപ്പുനൽകുന്നതിന് കഴിഞ്ഞ ജനുവരിയിലെ പരിപാടി ആവർത്തിക്കുക. വിശദാംശങ്ങൾക്ക് 1994 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷ പേജ് 2, “ജനുവരി 10-നാരംഭിക്കുന്ന വാര”ത്തിൽ നോക്കുക.
ഗീതം 198 (50) സമാപന പ്രാർഥന.
ജനുവരി 16-നാരംഭിക്കുന്ന വാരം
ഗീതം 182 (97)
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏററവും പുതിയ മാസികകളിൽനിന്നു സംസാരാശയങ്ങൾ ചർച്ചചെയ്യുക. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
18 മിനി: “മററുളളവരോടു പരിഗണന കാണിക്കുക— ഭാഗം 1.” ചോദ്യോത്തരങ്ങൾ. രാജ്യഹാളിന്റെ മേൽക്കൂര, പ്ലമിങ്, വൈദ്യുതവ്യൂഹം, സുരക്ഷിതത്വ ഏർപ്പാടുകൾ എന്നിവയെല്ലാം നല്ല നിലയിലാണെന്നു പരിശോധിച്ച് ഉറപ്പുവരുത്താൻ മൂപ്പൻമാർ ഒത്തൊരുമിച്ച് അടുത്തു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച ഓർമിപ്പിക്കലുകൾ ഉൾപ്പെടുത്തുക.—കാണുക: 1984 ഡിസംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 4.
17 മിനി: “മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് കരുതലുളളവരാണെന്നു പ്രകടമാക്കുക.” മടക്കസന്ദർശനങ്ങൾ നടത്തുന്നതിന്റെ ഉദ്ദേശ്യവും പ്രാധാന്യവും രണ്ടോ മൂന്നോ പ്രസാധകർ ചർച്ച ചെയ്യുന്നു. അധ്യയനം തുടങ്ങുക എന്ന ലക്ഷ്യം ഊന്നിപ്പറയുക. നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പുനരവലോകനം ചെയ്യുക. ഒന്നോ രണ്ടോ പ്രകടനങ്ങൾ നടത്തട്ടെ. എന്നിട്ട് കൂട്ടം അവരെ അഭിനന്ദിക്കുകയും പുരോഗമിക്കാനുളള നിർദേശങ്ങൾ നൽകുകയും ചെയ്യട്ടെ.
ഗീതം 196 (64) സമാപന പ്രാർഥന.
ജനുവരി 23-നാരംഭിക്കുന്ന വാരം
ഗീതം 161 (110)
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
10 മിനി: നമ്മുടെ പ്രദേശം പൂർണമായി പ്രവർത്തിക്കൽ. സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. 1988 ജൂലൈ 15 വാച്ച്ടവറിലെ അധ്യയനലേഖനത്തിൽ നിന്നുളള സവിശേഷാശയങ്ങൾ പുനരവലോകനം ചെയ്യുക. പ്രാദേശികമായി ബാധകമാക്കുക. സഭയുടെ പ്രദേശത്തിൽ കുറച്ചുഭാഗം ക്രമമായിട്ടു പ്രവർത്തിച്ചു തീർക്കുന്നില്ലെങ്കിൽ, ഇതെങ്ങനെ ചെയ്യാമെന്നുളളതിനു നിർദേശങ്ങൾ നൽകുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ “ദിവ്യാധിപത്യ ലൈബ്രറി സജ്ജീകരിക്കേണ്ട വിധം” എന്ന വിഷയത്തെക്കുറിച്ച് 1994 നവംബർ 1 വീക്ഷാഗോപുരത്തിലെ (അർധമാസ പതിപ്പുകൾ) പേജ് 28-31-നെ അധിഷ്ഠിതമാക്കിയുളള പ്രസംഗം.
15 മിനി:“വ്യക്തിപരമായ പഠനം—താത്പര്യമെടുക്കേണ്ട ഒരു വിഷയം.” ചോദ്യോത്തരങ്ങൾ. 1985 ജൂൺ 15 വീക്ഷാഗോപുരത്തിന്റെ 8-13 പേജുകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 116 (37) സമാപന പ്രാർഥന.
ജനുവരി 30-നാരംഭിക്കുന്ന വാരം
ഗീതം 141 (64)
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: 1994 സെപ്ററംബർ 1 അർധമാസപതിപ്പു വീക്ഷാഗോപുരത്തിന്റെ 27-8 പേജുകളിലുളള “നിബന്ധനകൾ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവോ?” എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുളള പ്രസംഗം മൂപ്പൻ നടത്തുന്നു.
15 മിനി: ഫെബ്രുവരിയിൽ എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുക. ഈ പുസ്തകത്തിന്റെ ഉളളടക്കം സംബന്ധിച്ച് ആളുകൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യം വിവരിക്കുക. (1988 ഏപ്രിൽ 1 ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ 25-6 പേജുകളിലെ 17, 18 ഖണ്ഡികകൾ കാണുക.) ഇതു വായിച്ച ആത്മാർഥഹൃദയർ പ്രകടമാക്കിയിരിക്കുന്ന വിലമതിപ്പിന്റെ അനുഭവങ്ങൾ ചുരുക്കമായി പ്രതിപാദിക്കുക. (കാണുക: 1989 സെപ്ററംബർ 1 വീക്ഷാഗോപുരം (ഇംഗ്ലീഷ്) പേജ് 32, 1991 ഡിസംബർ 1 വീക്ഷാഗോപുരം (ഇംഗ്ലീഷ്) പേജ് 32.) എന്നേക്കും ജീവിക്കാൻ പുസ്തകം സ്വീകരിച്ചവരോടൊത്ത് ബൈബിളധ്യയനം ആരംഭിക്കാവുന്ന വിധം സംബന്ധിച്ചു ചില നിർദേശങ്ങൾ നൽകുക. ന്യായവാദം പുസ്തകത്തിലെ 13-ാം പേജിലുളള “ജീവിതം⁄സന്തുഷ്ടി” എന്ന തലക്കെട്ട് ഉപയോഗിച്ചുകൊണ്ടുളള അവതരണം പ്രാപ്തിയുളള പ്രസാധകൻ ചുരുക്കമായി പ്രകടിപ്പിക്കട്ടെ അല്ലെങ്കിൽ പ്രാദേശികമായി ഉചിതമായിരിക്കുന്ന മറെറാരവതരണം ഉപയോഗിക്കുക. ഈ വാരം സേവനത്തിൽ ഉപയോഗിക്കുന്നതിനു സാഹിത്യം സമ്പാദിക്കാൻ സദസ്യരെ ഓർമപ്പെടുത്തുക.
ഗീതം 199 (105) സമാപന പ്രാർഥന.