ജൂലൈയിലേക്കുള്ള സേവനയോഗങ്ങൾ
ജൂലൈ 7-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകളും. രാജ്യത്തെയും പ്രാദേശിക സഭയുടെയും മാർച്ചിലെ വയൽസേവന റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം പറയുക.
15 മിനി: “വിശ്വസ്തതയ്ക്കു പ്രതിഫലം.” ചോദ്യോത്തരങ്ങൾ. 1993 ജനുവരി 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 18-21 പേജുകളിൽ വിവരിച്ചിരിക്കുന്ന ഉദാഹരണവും ഉൾപ്പെടുത്തുക.
20 മിനി: “ആശ്വാസം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുക.” സദസ്യ ചർച്ച. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക. അതേ ലഘുപത്രികകളുപയോഗിച്ച് സംഭാഷണം ആരംഭിക്കാൻ തങ്ങൾക്കു സാധിച്ച മറ്റു വിധങ്ങളെക്കുറിച്ചു പറയാൻ സദസ്യരോട് ആവശ്യപ്പെടുക. താത്പര്യം ഉണർത്തുന്നതിന് ലളിതമായ, തിരഞ്ഞെടുത്ത വാക്കുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക. (സ്കൂൾ ഗൈഡ് പുസ്തകത്തിന്റെ 7-ാം പേജിലെ 9-11 ഖണ്ഡികകൾ കാണുക.) സമർപ്പിക്കാവുന്ന, സഭയിൽ സ്റ്റോക്കുള്ള മറ്റു ലഘുപത്രികകളെക്കുറിച്ചു പറയുക.
ഗീതം 70, സമാപന പ്രാർഥന.
ജൂലൈ 14-നാരംഭിക്കുന്ന വാരം
17 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. “രാജ്യഹാൾ ഫണ്ട്” എന്ന ചതുരത്തിലെ വിവരങ്ങൾ ഉൾപ്പെടുത്തുക. “നാം കുടുംബ സന്തുഷ്ടി പുസ്തകം പഠിക്കും” എന്ന ഭാഗം അവലോകനം ചെയ്യുക. ഓരോ വ്യക്തിക്കും അധ്യയനത്തിനായി പുസ്തകത്തിന്റെ വ്യക്തിപരമായ കോപ്പിയുണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഊന്നിപ്പറയുക. പാഠങ്ങൾ മുൻകൂട്ടി തയ്യാറാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
13 മിനി: “ആളുകളുള്ളിടത്തെല്ലാം സാക്ഷീകരിക്കുക.” പ്രസംഗം. സമയമനുവദിക്കുന്നതനുസരിച്ച് 1997 വാർഷിക പുസ്തകത്തിന്റെ 43-6 പേജുകളിൽ നിന്നുള്ള കൂടുതലായ അനുഭവങ്ങൾ ചർച്ചചെയ്യാവുന്നതാണ്.
15 മിനി: മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികളെ ശൈശവംമുതൽ പഠിപ്പിക്കുക. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ശൈശവംമുതൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു വിവരിക്കുന്ന തിരുവെഴുത്തധിഷ്ഠിത തത്ത്വങ്ങളെക്കുറിച്ചു മൂപ്പൻ ചർച്ച ചെയ്യുന്നു. (സദൃ. 22:6; 2 തിമൊ. 3:14, 15) കുട്ടികൾക്കു സ്വയം തീരുമാനമെടുക്കാൻ പ്രാപ്തിയാകുന്നതുവരെ ഗൗരവാവഹമായ തിരുവെഴുത്തു പഠനത്തിന്റെ ആവശ്യമില്ലെന്നു ചില മാതാപിതാക്കൾക്കു തോന്നുന്നു. അത്തരം കേസുകളിൽ മിക്ക കുട്ടികളും ലോകക്കാരുടേതായ ജീവിതരീതിയിലേക്കു വഴുതിവീണിരിക്കുന്നു. ശൈശവംമുതൽ ആത്മീയ പരിശീലനം കൊടുക്കണം. (g97 3/8 26-7; w88 8/1 12-13) തങ്ങളുടെ കുട്ടികളുടെ ആത്മീയതയിൽ ശ്രദ്ധവെച്ചിട്ടുള്ള വിവാഹിത ദമ്പതികളുമായി അഭിമുഖം നടത്തുക. പിതാവു നേതൃത്വമെടുക്കുന്നതെങ്ങനെയെന്നും അതേസമയം മാതാപിതാക്കളിരുവരും കുട്ടികളെ പഠിപ്പിക്കുന്നതിന് ഒരു ക്രമമായ, വീഴ്ചവരുത്താത്ത പഠനപരിപാടി നടത്തുന്നതെങ്ങനെയെന്നും കാണിക്കുക. കുട്ടികളെ സത്യം പഠിപ്പിക്കുന്നതിന് ഭവനത്തിൽ ഫലപ്രദമായ ഒരു പ്രായോഗിക പഠനപരിപാടി നടത്തുന്നതിനായി സ്ഥാപനം നൽകുന്ന നിർദേശങ്ങൾ ബാധകമാക്കിക്കൊണ്ട് തങ്ങൾ എന്താണു ചെയ്തുവരുന്നതെന്ന് ദമ്പതികൾ വിവരിക്കുന്നു. മാതാപിതാക്കൾ ചെയ്യാൻ ദൈവവചനം പ്രബോധിപ്പിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നതിന്റെ പ്രാധാന്യം മൂപ്പൻ ഊന്നിപ്പറയുന്നു.—w85 4/1 23; എഫെ. 6:1-4.
ഗീതം 71, സമാപന പ്രാർഥന.
ജൂലൈ 21-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. “പഴയ പുസ്തകങ്ങൾ പ്രയോജനപ്പെടുത്തൽ” എന്ന ഭാഗം ചർച്ചചെയ്യുക. വ്യക്തിപരമായ ഗ്രന്ഥശേഖരം പരിശോധിക്കാനും ഈ ആഴ്ചതന്നെ ഈ പുസ്തകങ്ങളിൽ ആവശ്യമുള്ളവ ഏതൊക്കെ എന്നു തിട്ടപ്പെടുത്തി അവയ്ക്കു സാഹിത്യ കൗണ്ടറിൽ ഓർഡർ നൽകാനും പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. അപ്പോൾ സഭയ്ക്ക് മാസാവസാനം അവയ്ക്കുള്ള ഓർഡർ സൊസൈറ്റിക്ക് അയയ്ക്കാൻ സാധിക്കും.
15 മിനി: “പുതിയ ലഘുപത്രികയും അതിന്റെ കാസെറ്റുമുപയോഗിച്ച് ദൈവം ആവശ്യപ്പെടുന്ന സംഗതികളെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുക.” പ്രസംഗം. ആവശ്യം ലഘുപത്രികയുടെ ഓഡിയോ കാസെറ്റ് ലഭ്യമായിടത്ത് അതുപയോഗിച്ച് ഒരു അധ്യയനം നടത്തുന്നതു പ്രകടിപ്പിച്ചു കാണിക്കുക.
15 മിനി: അനൗപചാരിക സാക്ഷീകരണം നടത്താൻ ഒരുങ്ങിയിരിക്കുക. ഓരോ ദിവസവും കണ്ടുമുട്ടുന്ന ആളുകളോടു സാക്ഷീകരിക്കാൻ നമുക്ക് അവസരങ്ങൾ ലഭിക്കുന്നു. അവസരം ലഭിക്കുമ്പോൾ നമ്മുടെ കയ്യിൽ ചിലപ്പോൾ പ്രസിദ്ധീകരണങ്ങളൊന്നുമില്ലായിരുന്നേക്കാം. കാലേകൂട്ടി ആസൂത്രണം ചെയ്യുക. വീട്ടിൽ, നിങ്ങൾ സന്ദർശകരെ എതിരേൽക്കുന്നിടത്തു വാതിലിനടുത്തായി ഏതാനും സാഹിത്യങ്ങൾ വെച്ചേക്കുക. വ്യത്യസ്ത തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഒരു പെട്ടിയിലോ ബാഗിലോ ആക്കി കൈവശം കരുതുക, അല്ലെങ്കിൽ കാറിനകത്തോ ജോലിസ്ഥലത്തോ, സ്കൂളിൽ നിങ്ങളുടെ സാധനങ്ങളെല്ലാം വെക്കുന്നിടത്തോ അതു വെക്കാവുന്നതാണ്. നിങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും പ്രസിദ്ധീകരണങ്ങൾ കൊണ്ടുപോകുക. ഒരു ബിസിനസ് യാത്രയിലായിരിക്കുമ്പോഴോ കൺവെൻഷനു പോകുമ്പോഴോ ഒഴിവുകാല യാത്രയിലായിരിക്കുമ്പോഴോ കുറച്ചു സാഹിത്യങ്ങളും കരുതുക. സ്കൂൾ ഗൈഡ് ബുക്കിന്റെ 80-2 പേജുകളിലെ 11-16 ഖണ്ഡികകളിലുള്ള കൂടുതലായ നിർദേശങ്ങൾ ചർച്ചചെയ്യുക. സെയിൽസ്മാനെയോ സഹപാഠിയെയോ സഹയാത്രികനെയോ ഒഴിവുകാലം ചെലവിടാനെത്തിയ ആളെയോ സമീപിക്കാവുന്ന ചില വിധങ്ങൾ ഹ്രസ്വമായി പ്രകടിപ്പിക്കുക.
ഗീതം 72, സമാപന പ്രാർഥന.
ജൂൺ 28-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. വയൽസേവന റിപ്പോർട്ടിടാൻ എല്ലാവരെയും ഓർമിപ്പിക്കുക. ആഗസ്റ്റിലേക്കുള്ള സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. ജൂലൈയിൽ ലഘുപത്രികകൾ സമർപ്പിച്ചയിടങ്ങളിൽ ബൈബിളധ്യയനം ആരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആഗസ്റ്റിൽ മടക്കസന്ദർശനം നടത്തുന്നതിനെക്കുറിച്ച് ഊന്നിപ്പറയുക. 1997 മാർച്ചിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം ഉപയോഗിച്ചുകൊണ്ട്, ഫലപ്രദമായ ഒരു മടക്കസന്ദർശനത്തിനാവശ്യമായ അവശ്യസംഗതികളെക്കുറിച്ച് എടുത്തുപറയുക. ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ ഉപയോഗിച്ചായിരിക്കണം അധ്യയനം തുടങ്ങേണ്ടത്. “ആർ നമുക്കു വേണ്ടി പോകും?” എന്ന ചതുരത്തെ സംബന്ധിച്ച അനുകൂല അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. നിരന്തരപയനിയറിങ് ഏറ്റെടുക്കാൻ സാധിക്കാത്തവർ, വരുന്ന സേവനവർഷത്തിലെ ഏതൊക്കെ മാസങ്ങളിൽ തങ്ങൾക്കു സഹായപയനിയറിങ് നടത്താൻ സാധിക്കും എന്നതു സംബന്ധിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ആഗ്രഹിച്ചേക്കാം.
18 മിനി: “വ്യക്തിപരമായ പഠനം ആത്മീയ പുരോഗതിയിലേക്കു നയിക്കുന്നു.” ചോദ്യോത്തരങ്ങൾ. സമയമനുവദിക്കുന്നതനുസരിച്ച് പരാമർശിത വാക്യങ്ങൾ വായിക്കുക. വ്യക്തിപരമായും കുടുംബപരമായുമുള്ള പഠനത്തിന് ഒരു പ്രതിവാര പട്ടികയുണ്ടായിരിക്കാനും അതിനോടു പറ്റിനിൽക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: നിങ്ങളുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുക. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 5-8 പേജുകളെ അടിസ്ഥാനമാക്കി സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. ശുശ്രൂഷകരെന്ന നിലയിൽ തങ്ങൾക്കുള്ള ഉത്തരവാദിത്വം ഗൗരവത്തോടെ ഏറ്റെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രസംഗവേലയുടെ പ്രാധാന്യവും അടിയന്തിരതയും ഊന്നിപ്പറയുക.
ഗീതം 75, സമാപന പ്രാർഥന.