സെപ്റ്റംബറിലേക്കുള്ള സേവനയോഗങ്ങൾ
സെപ്റ്റംബർ 7-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. “ഒരു നിർദേശം” എന്ന ചതുരം പുനരവലോകനം ചെയ്യുക.
15 മിനി: “നമുക്കു വലിയ പ്രവൃത്തികൾ ചെയ്യാനാകും.” ചോദ്യോത്തരങ്ങൾ. പുതിയ സേവന വർഷത്തിലേക്ക് ന്യായമായ ലാക്കുകൾ വെക്കാനും അവ എത്തിപ്പിടിക്കാൻ കഠിനമായി പ്രയത്നിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.—നമ്മുടെ ശുശ്രൂഷ, പേജുകൾ 116-18 കാണുക.
20 മിനി: “പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു.” ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ നൽകപ്പെടുന്ന പരിശീലനത്തിനു പുറമേ, ശുശ്രൂഷയിൽ പയനിയർമാർ മറ്റുള്ളവരെ സഹായിക്കാൻ ക്രമീകരണങ്ങൾ ചെയ്യപ്പെട്ടിരിക്കുന്നെന്ന് ഒരു മൂപ്പൻ വിശദീകരിക്കുന്നു. അദ്ദേഹം ലേഖനത്തെ ആധാരമാക്കി ചോദ്യങ്ങൾ ചോദിക്കുകയും സദസ്യരിൽനിന്ന്, വിശേഷിച്ച് ഈ പരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്ന പയനിയർമാരിൽനിന്നും പ്രസാധകരിൽനിന്നും, അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്യുന്നു. ഈ പരിപാടിയിൽനിന്ന് ഏറ്റവും നന്നായി പ്രയോജനം നേടാൻ എപ്രകാരം സാധിക്കും എന്ന് പരിചിന്തിക്കുക. മറ്റുള്ളവരെ സഹായിക്കുന്നതിൽ പങ്കു വഹിച്ചത് തങ്ങൾ എപ്രകാരം ആസ്വദിച്ചെന്നും അതിൽനിന്ന് എങ്ങനെ പ്രയോജനം നേടിയെന്നും പയനിയർമാർക്ക് പറയാവുന്നതാണ്. സഹായം ലഭിച്ച പ്രസാധകർക്ക്, സ്നേഹപുരസ്സരമുള്ള ഈ കരുതലിനെ തങ്ങൾ എത്രമാത്രം വിലമതിക്കുന്നുവെന്ന് പറയുകയും ശുശ്രൂഷയിൽ കൂടുതൽ വിജയവും സന്തോഷവും ആസ്വദിക്കാൻ തങ്ങളെ സഹായിച്ച ആശയങ്ങൾ സൂചിപ്പിക്കുകയും ചെയ്യാവുന്നതാണ്.
ഗീതം 172, സമാപന പ്രാർഥന.
സെപ്റ്റംബർ 14-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
10 മിനി: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? പ്രസംഗം. അടുത്ത ആഴ്ച മുതൽ പുസ്തകാധ്യയനത്തിൽ നാം ഈ ലഘുപത്രിക പഠിക്കുന്നതായിരിക്കും. ലഘുപത്രികയുമായി പരിചിതരാകാനും മറ്റുള്ളവരുമൊത്ത് പഠിക്കുന്നത് എപ്രകാരമെന്നു മനസ്സിലാക്കാനുമായി മുൻകൂട്ടി തയ്യാറാകാനും എല്ലാ സെഷനും സംബന്ധിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. “ഈ ലഘുപത്രിക ഉപയോഗിക്കേണ്ട വിധം” എന്നതിനു കീഴിലുള്ള ഖണ്ഡിക വായിക്കുക. ഈ ലഘുപത്രികയിലെ ചോദ്യങ്ങൾ, തിരുവെഴുത്തുകൾ, ദൃഷ്ടാന്തങ്ങൾ എന്നിവ ഉപയോഗിച്ചു പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയാനായി 1997 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16, 17 പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കുക. കൂടുതൽ സംസാരിക്കാതെയും മറ്റു വിശദാംശങ്ങൾ അവതരിപ്പിക്കാതെയും പുസ്തകാധ്യയന നിർവാഹകർ ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തുന്നവർക്ക് ഒരു നല്ല മാതൃക വെക്കണം.—1996 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ, 3-ാം പേജ് 5-ാം ഖണ്ഡിക കാണുക.
10 മിനി: കഴിഞ്ഞവർഷം നാം എങ്ങനെ പ്രവർത്തിച്ചു? സെക്രട്ടറിയും സേവന മേൽവിചാരകനും ചേർന്ന് കഴിഞ്ഞ വർഷത്തെ സഭാ സേവന റിപ്പോർട്ടും യോഗ ഹാജരും പുനരവലോകനം ചെയ്യുന്നു. റിപ്പോർട്ടിലെ ക്രിയാത്മക ആശയങ്ങൾ സൂചിപ്പിച്ചശേഷം പുരോഗതി വരുത്താൻ സാധിക്കുന്ന മേഖലകളിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗസ്റ്റിൽ എല്ലാ പ്രസാധകരും സേവനത്തിൽ പങ്കുപറ്റിയോ? ക്രമമുള്ള പ്രസാധകരാകാൻ എല്ലാവരെയും സഹായിക്കുന്നത് ഉൾപ്പെടെ വരും മാസങ്ങളിൽ മൂപ്പന്മാർ വെക്കാൻ പോകുന്ന ലാക്കുകൾ വ്യക്തമാക്കുക. സർക്കിട്ട് മേൽവിചാരകന്റെ അവസാന സന്ദർശന റിപ്പോർട്ടിൽനിന്നുള്ള ഉചിതമായ ആശയങ്ങൾ പങ്കുവെക്കുക.
20 മിനി: “1998-ലെ ‘ദൈവമാർഗത്തിലുള്ള ജീവിതം’ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ.” (1-16 ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. 10-ഉം 11-ഉം ഖണ്ഡികകൾ വായിക്കുക. ഉചിതമായ വസ്ത്രധാരണവും ക്രിസ്തീയ നടത്തയും ഉണ്ടായിരിക്കേണ്ടതിന്റെയും കുട്ടികളുടെമേൽ ഉചിതമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും തിരുവെഴുത്തുപരമായ പ്രാധാന്യം ഊന്നിപ്പറയുക.
ഗീതം 144, സമാപന പ്രാർഥന.
സെപ്റ്റംബർ 21-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: “നിങ്ങളുടെ സഹോദരങ്ങളെ അടുത്തറിയുക.” ചോദ്യോത്തരങ്ങൾ. 1989 ഡിസംബർ 1 വീക്ഷാഗോപുരത്തിന്റെ 14, 15 പേജുകളിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. അന്യോന്യം കൂടുതൽ പരിചിതരാകുന്നതിൽ മുൻകൈ എടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “1998-ലെ ‘ദൈവമാർഗത്തിലുള്ള ജീവിതം’ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ.” (17-22 ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. 17-ാം ഖണ്ഡികയും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തും വായിക്കുക. നിഷ്ഠയും ചിട്ടയും ഉണ്ടായിരിക്കുകയും മറ്റുള്ളവരോടു പരിഗണന കാട്ടുകയും—പ്രത്യേകിച്ചും ഇരിപ്പിടത്തിന്റെ കാര്യത്തിൽ—ചെയ്യേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. “കൺവെൻഷൻ ഓർമിപ്പിക്കലുകൾ” അവലോകനം ചെയ്തുകൊണ്ടുള്ള ഒരു ഹ്രസ്വ പ്രസംഗത്തോടെ ഉപസംഹരിക്കുക.
ഗീതം 34, സമാപന പ്രാർഥന.
സെപ്റ്റംബർ 28-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. സെപ്റ്റംബറിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. മാസികാ വിതരണം വർധിപ്പിക്കാനായി ഒക്ടോബറിൽ വീടുതോറും കൂടുതലായി പ്രവർത്തിക്കാൻ ആസൂത്രണം ചെയ്യുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അവതരണങ്ങൾ തയ്യാറാകുന്നതു സംബന്ധിച്ചുള്ള നിർദേശങ്ങൾക്കായി 1996 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജ് പരിശോധിക്കുക. നിലവിലുള്ള മാസിക സമർപ്പിക്കുന്നത് പ്രകടിപ്പിച്ചു കാണിക്കുക.
20 മിനി: “നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—സേവന മേൽവിചാരകൻ.” സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. തന്റെ ചുമതലകൾ അവലോകനം ചെയ്തശേഷം, ശുശ്രൂഷയുടെ വ്യാപ്തിയും ഫലപ്രദത്വവും പ്രാദേശികമായി വർധിപ്പിക്കുന്നതിൽ സഭയ്ക്കു സഹകരിക്കാൻ കഴിയുന്ന സുനിശ്ചിത മാർഗങ്ങൾ അദ്ദേഹം വിവരിക്കുന്നു.
13 മിനി: ഒരു നല്ല സഭാ പ്രസാധകൻ ആകാൻ എന്താണ് ആവശ്യം? കുറച്ച് സദസ്യ പങ്കുപറ്റലോടെയുള്ള പ്രസംഗം. മേൽത്തരം കഴിവുകളും പ്രാപ്തികളും ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ല. പകരം, സ്നേഹം, എളിമ, തീക്ഷ്ണത, വിലമതിപ്പ് എന്നീ ഗുണങ്ങൾ പ്രദർശിപ്പിക്കുന്ന മനസ്സൊരുക്കത്തിന്റേതായ ഒരു മനോഭാവമാണ് ഏറ്റവും അഭികാമ്യം. ചുവടെ ചേർത്തിരിക്കുന്ന ഗുണവിശേഷങ്ങൾ ആവശ്യമായിരിക്കുന്നതിന്റെ കാരണങ്ങൾ പ്രസ്താവിക്കാൻ സദസ്സിനെ ക്ഷണിക്കുക: (1) പ്രസന്നഭാവം, (2) യോഗങ്ങളിലെ ക്രമമായ ഹാജരാകലും പങ്കുപറ്റലും, (3) നിയമനങ്ങൾ സ്വീകരിക്കാനും നിർവഹിക്കാനുമുള്ള മനസ്സൊരുക്കം, (4) മൂപ്പന്മാരോടും സഭാക്രമീകരണങ്ങളോടുമുള്ള സഹകരണം, (5) മറ്റുള്ളവരെ സഹായിക്കാനുള്ള ആത്മാർഥമായ താത്പര്യം, (6) വയൽ സേവനത്തിൽ ക്രമമായി പങ്കുപറ്റുന്നതും ഓരോ മാസവും യഥാസമയം റിപ്പോർട്ടു ചെയ്യുന്നതും.
ഗീതം 25, സമാപന പ്രാർഥന.