ഒക്ടോബറിലേക്കുള്ള സേവനയോഗങ്ങൾ
ഒക്ടോബർ 4-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
17 മിനി:“കുട്ടികൾ—‘യഹോവ നൽകുന്ന അവകാശം.’” ചോദ്യോത്തരങ്ങൾ. ഒരു മൂപ്പൻ നടത്തേണ്ടത്, ഒരു കുടുംബനാഥനെങ്കിൽ ഏറെ അഭികാമ്യം. സത്വരം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ കുടുംബ അധ്യയനം പതിവായി നടത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. നിങ്ങളുടെ സഭയിൽ കുടുംബ അധ്യയനം ഇനിയും തുടങ്ങേണ്ടിയിരിക്കുന്ന കുടുംബങ്ങളുടെ ശതമാനം സൂചിപ്പിക്കുക. അധ്യയനത്തിനു നിശ്ചിത സമയം പട്ടികപ്പെടുത്തുന്നതിനു മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വം എത്ര പ്രധാനമാണെന്നും ഊന്നിപ്പറയുക.
18 മിനി:മാസികാ ബോധമുള്ളവർ ആയിരിക്കുക! സഭയുടെ കഴിഞ്ഞ മാസത്തെ മൊത്തം മാസികാ സമർപ്പണം എത്രയെന്നു പറയുക. സൊസൈറ്റിയിൽനിന്നു ലഭിച്ച മാസികകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് എത്രയാണ്? വലിയ വ്യത്യാസം ഉണ്ടെങ്കിൽ എന്താണു ചെയ്യേണ്ടത്? പിൻവരുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക: (1) ഓരോ പ്രസാധകനും വേണ്ടത്ര എണ്ണം മാസികകൾ ഓർഡർ ചെയ്യണം. (2) എല്ലാ ശനിയാഴ്ചയും മാസികാ ദിവസമായി കണക്കാക്കുക. (3) നിങ്ങളുടെ ഓരോ മാസത്തെയും വ്യക്തിഗത സേവന പട്ടികയിൽ മാസികാ പ്രവർത്തനത്തിനു കൂടിയുള്ള സമയം ഉൾപ്പെടുത്തുക. (4) സംഭാഷണങ്ങൾ തുടങ്ങുന്നതിനു മാസികകൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ അനൗപചാരിക സാക്ഷീകരണം നടത്താൻ ആസൂത്രണം ചെയ്യുക. (5) ബിസിനസ് രംഗത്തുള്ളവരും പ്രത്യേക വൈദഗ്ധ്യങ്ങളുള്ള ആളുകളും താത്പര്യമെടുക്കാൻ സാധ്യതയുള്ള വിശേഷ ലേഖനങ്ങൾ അത്തരക്കാർക്കു പരിചയപ്പെടുത്തി കൊടുക്കുക. (6) സമർപ്പണങ്ങളുടെ കൃത്യമായ രേഖ സൂക്ഷിക്കുക, മാസികാ റൂട്ടുകൾ സ്ഥാപിക്കുകയും ഏറ്റവും പുതിയ ലക്കം മാസികകളുമായി പതിവായി മടങ്ങിച്ചെല്ലുകയും ചെയ്യുക. (7) മാസികകളൊന്നും കുമിഞ്ഞു കൂടാതിരിക്കാൻ അവയുടെ പഴയ ലക്കങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. ഏറ്റവും പുതിയ ലക്കങ്ങൾ കാണിച്ചിട്ട് താത്പര്യം ഉണർത്തിയേക്കാവുന്ന ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. മുതിർന്ന ഒരു ആളും ഒരു യുവവ്യക്തിയും ഹ്രസ്വമായ ഓരോ മാസികാവതരണം പ്രകടിപ്പിച്ചു കാണിക്കട്ടെ.—നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1996 ജനുവരി ലക്കത്തിന്റെ അനുബന്ധം കാണുക.
ഗീതം 105, സമാപന പ്രാർഥന
ഒക്ടോബർ 11-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:“യോഗങ്ങളിൽ നിന്നു കൂടുതൽ സന്തോഷം ആർജിക്കാവുന്ന വിധം.” ചോദ്യോത്തരങ്ങൾ. യോഗങ്ങളിൽ പരസ്പരം പരിഗണന കാണിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഉദാഹരണങ്ങൾ നൽകുക. സ്വന്തം അനുഭവങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 152, സമാപന പ്രാർഥന.
ഒക്ടോബർ 18-ന് ആരംഭിക്കുന്ന വാരം
15 മിനി:പ്രാദേശിക അറിയിപ്പുകളും വയൽസേവന അനുഭവങ്ങളും. “പുതിയ പ്രത്യേക സമ്മേളനദിന പരിപാടി” എന്ന ഭാഗം അവലോകനം ചെയ്യുക.
15 മിനി:“നിങ്ങൾ താമസം മാറുകയാണോ?” സെക്രട്ടറി നിർവഹിക്കുന്ന പ്രോത്സാഹജനകമായ പ്രസംഗം. മറ്റൊരു സഭയിലേക്കു മാറേണ്ടത് ആവശ്യമാണെന്നു പ്രസാധകർ കണ്ടെത്തുമ്പോൾ, യാതൊരു ആത്മീയ നഷ്ടവും ഉണ്ടാകാതിരിക്കാൻ തങ്ങളുടെ പുതിയ ചുറ്റുപാടുകളുമായി ഇഴുകിച്ചേരാനുള്ള നടപടികൾ സ്വീകരിക്കുന്നതു സുപ്രധാനമാണ്. അത്തരം ആസൂത്രണങ്ങളെ കുറിച്ചു മൂപ്പന്മാരെ അറിയിക്കേണ്ടതിന്റെയും പുതിയ സഭയുമായി ബന്ധപ്പെടുന്നതിൽ അവരുടെ സഹായം തേടേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറയുക.
15 മിനി:“ആവശ്യം ലഘുപത്രിക ഉപയോഗിച്ച് അധ്യയനങ്ങൾ ആരംഭിക്കൽ.” ചോദ്യോത്തര പരിചിന്തനം.
ഗീതം 142, സമാപന പ്രാർഥന.
ഒക്ടോബർ 25-ന് ആരംഭിക്കുന്ന വാരം
15 മിനി:പ്രാദേശിക അറിയിപ്പുകൾ. നവംബറിൽ ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ സമർപ്പിക്കുന്നതിനു തയ്യാറാകാൻ എല്ലാവരെയും സഹായിക്കുക. “ദൈവം പ്രാർഥനകൾക്ക് ഉത്തരം നൽകുന്നുവോ?” എന്ന ചോദ്യത്തെ കേന്ദ്രീകരിച്ചുള്ള ഒരു അവതരണം തയ്യാറാകുന്നത് എങ്ങനെയെന്നു വിശദീകരിക്കുക. ലഘുപത്രികയിലെ 7-ാം പാഠത്തിൽ നിന്നുള്ള ആശയങ്ങളോ പുസ്തകത്തിലെ 16-ാം അധ്യായത്തിന്റെ 12-14 ഖണ്ഡികകളിലെ ആശയങ്ങളോ ഉപയോഗിക്കുക. ഒരു തിരുവെഴുത്ത് ഉൾപ്പെടുത്തിക്കൊണ്ട് ലളിതമായ ഒരു അവതരണം പ്രകടിപ്പിച്ചു കാണിക്കുക.
15 മിനി:ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തൽ. ഒരു ബൈബിൾ ചോദ്യം ഉന്നയിച്ച താത്പര്യക്കാരനെ കണ്ടുമുട്ടിയ പ്രസാധകൻ ഒരു ശുശ്രൂഷാദാസനെ സമീപിക്കുന്നു. പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരം നൽകുന്നതിനു പകരം, അത് എങ്ങനെ കണ്ടെത്താമെന്നു ശുശ്രൂഷാദാസൻ വിശദീകരിക്കുന്നു. ആദ്യം അദ്ദേഹം സ്കൂൾ ഗൈഡ്ബുക്കിന്റെ 7-ാം പാഠത്തിലെ 8-9 ഖണ്ഡികകളിലെ നിർദേശങ്ങൾ പുനരവലോകനം ചെയ്യുന്നു. തുടർന്ന് തങ്ങളുടെ പ്രദേശത്തു സാധാരണ ഉയർന്നുവരാറുള്ള ഒരു ചോദ്യത്തെ കുറിച്ച് അവർ ഗവേഷണം നടത്തുന്നു. പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്ന പ്രത്യേക പരാമർശങ്ങൾ അവർ എടുത്തു നോക്കുകയും ബൈബിൾ ഉത്തരത്തിനുള്ള അടിസ്ഥാനം വ്യക്തമാക്കുന്ന ബോധ്യം വരുത്തുന്ന ആശയങ്ങൾ അവർ കണ്ടെത്തുകയും ചെയ്യുന്നു. ബൈബിൾ വിഷയങ്ങൾ ഗവേഷണം ചെയ്യുന്നതിന് ഇത്തരത്തിലുള്ള പ്രോത്സാഹജനകമായ പഠനം നടത്താൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക.
15 മിനി:നമുക്കു വെക്കാൻ കഴിയുന്ന ലാക്കുകൾ. പ്രസംഗവും സദസ്യ ചർച്ചയും. 1997 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 11-ാം പേജിലെ ചതുരത്തിൽ നിർദേശിച്ചിരിക്കുന്ന പ്രായോഗിക ലാക്കുകൾ പുനരവലോകനം ചെയ്യുക. സഹായ പയനിയറിങ്ങിലോ സാധാരണ പയനിയറിങ്ങിലോ ഏർപ്പെടുന്നതിനുള്ള പ്രോത്സാഹനം ഉൾപ്പെടുത്തുക. ആ ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതു വ്യക്തിപരമായി നമുക്ക് എങ്ങനെ പ്രയോജനം ചെയ്തേക്കാമെന്നു വിശദീകരിക്കുക. ചില പ്രത്യേക ദിവ്യാധിപത്യ ലാക്കുകളിൽ എത്തിച്ചേരാൻ കഴിഞ്ഞപ്പോൾ തങ്ങൾക്ക് ഉണ്ടായ സന്തോഷം വർണിക്കാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 151, സമാപന പ്രാർഥന.