ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പുനരവലോകനം
1999 സെപ്റ്റംബർ 6 മുതൽ ഡിസംബർ 20 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു ശേഷം കൊടുത്തിരിക്കുന്ന പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജ് നമ്പരും ഖണ്ഡിക നമ്പരും കണ്ടെന്നു വരില്ല.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് എഴുതുക:
1. തന്റെ ഭരണവിധമാണ് എല്ലായ്പോഴും ശരിയും നീതിനിഷ്ഠവുമായത് എന്നു തെളിയിക്കാൻ യഹോവ സ്വതന്ത്ര മനുഷ്യഭരണം അനുവദിച്ചിരിക്കുന്നു. (ആവ. 32:4; ഇയ്യോ. 34:10-12; യിരെ. 10:23) [w97 2/15 പേ. 5 ഖ. 3].
2. എല്ലാത്തരം പരാതിപ്പെടലിനെയും ദൈവം കുറ്റം വിധിക്കുന്നുവെന്നു ബൈബിൾ സൂചിപ്പിക്കുന്നു. [w97 12/1 പേ. 30 ഖ. 3-4].
3. ശിരഃസ്ഥാനത്തിന്റെയും നല്ല ക്രമത്തിന്റെയും ദൈവിക തത്ത്വങ്ങൾ അംഗീകരിച്ചുകൊണ്ട് മാതാപിതാക്കൾ തങ്ങളുടെ വിവാഹിതരായ മക്കളുമായുള്ള ബന്ധങ്ങളെ ഉചിതമായ കാഴ്ചപ്പാടിൽ നിലനിർത്തുന്നു. (ഉല്പ. 2:24; 1 കൊരി. 11:3; 14:33, 40) [fy പേ. 164 ഖ. 6]
4. മർക്കൊസ് 6:31-34 അനുസരിച്ച്, പുരുഷാരത്തിന്റെ രോഗവും ദരിദ്രാവസ്ഥയും നിമിത്തം മാത്രമാണ് യേശുവിന് അവരോട് മനസ്സലിവു തോന്നിയത്. [w97 12/15 പേ. 29 ഖ. 1]
5. വേറെ ആടുകളുടെ കൂട്ടത്തിൽ പെട്ട ഒരു ക്രിസ്ത്യാനിക്ക് യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിൽ സംബന്ധിക്കാൻ സാധിക്കുന്നില്ലെങ്കിൽ, സംഖ്യാപുസ്തകം 9:10, 11-ലെ തത്ത്വത്തിനു ചേർച്ചയിൽ ഒരു മാസം കഴിഞ്ഞ് അദ്ദേഹം അത് ആഘോഷിക്കണം. (യോഹന്നാൻ 10:16) [പ്രതിവാര ബൈബിൾ വായന; w93 2/1 പേ. 31 ഖ. 9 കാണുക.]
6. കുട്ടികളിൽ ബൈബിൾ സത്യങ്ങൾ ഉൾനടാനുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വം ക്രിസ്തീയ വല്യമ്മവല്യപ്പന്മാർ ഏറ്റെടുക്കുന്നില്ലെന്നിരിക്കെ, ഒരു കുട്ടിയുടെ ആത്മീയ വളർച്ചയ്ക്ക് കൂടുതലായി സഹായിക്കുന്നതിൽ അവർക്കു പങ്കു വഹിക്കാൻ കഴിയും. (ആവ. 6:7; 2 തിമൊ. 1:5; 3:14, 15) [fy പേ. 168 ഖ. 15]
7. ചില സാഹചര്യങ്ങളിൽ മോഷണത്തിന് ഒഴികഴിവു കണ്ടെത്തുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യാം എന്നു സദൃശവാക്യങ്ങൾ 6:30 പ്രകടമാക്കുന്നു. [g-MY97 11/8 പേ. 19 ഖ. 2]
8. എബ്രായ തിരുവെഴുത്തുകളുടെ ഒരു ഇംഗ്ലീഷ് പരിഭാഷയിൽ ആദ്യമായി യഹോവ എന്ന ദൈവനാമം ഉപയോഗിച്ചത് 1530-ൽ വില്യം ടിൻഡെയിൽ ആയിരുന്നു. [w97 9/15 പേ. 28 ഖ. 3].
9. രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവത്തിന്റെ നിയമം ലംഘിച്ചാലുള്ള മരണത്തിൽ നിന്നും നമ്മെ സംരക്ഷിക്കാനുള്ള അവന്റെ കരുതലാണ് ഇന്ന് പ്രതിമാതൃകയിലുള്ള സങ്കേതനഗരം. (സംഖ്യാ. 35:11) [പ്രതിവാര ബൈബിൾ വായന; w95 11/15 പേ. 17 ഖ. 8 കാണുക.]
10. “രണ്ടാം ന്യായപ്രമാണം” എന്ന് അർഥമുള്ള ആവർത്തനപുസ്തകം എന്ന പേർ ഉചിതമാണ്, കാരണം ഈ പുസ്തകം ന്യായപ്രമാണത്തിന്റെ വെറുമൊരു ആവർത്തനമാണ്. [പ്രതിവാര ബൈബിൾ വായന; si പേ. 36 ഖ. 4 കാണുക.]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. പെന്തെക്കൊസ്ത് ഉത്സവസമയത്ത് മഹാപുരോഹിതൻ അർപ്പിച്ചിരുന്ന പുളിപ്പുള്ള രണ്ട് അപ്പം എന്തിനെ ചിത്രീകരിക്കുന്നു? (ലേവ്യ. 23:15-17) [പ്രതിവാര ബൈബിൾ വായന; w98 3/1 പേ. 13 ഖ. 21 കാണുക.]
12. ക്രിസ്തീയ യോബേൽ തുടങ്ങിയത് എപ്പോൾ, അന്ന് അത് ഏതു തരം സ്വാതന്ത്ര്യം കൈവരുത്തി? (ലേവ്യ. 25:10) [പ്രതിവാര ബൈബിൾ വായന; w-MY95 5/15 പേ. 24 ഖ. 14 കാണുക.]
13. സംഖ്യാപുസ്തകത്തിലെ രേഖയനുസരിച്ച് അതിജീവനം ഏതു മൂന്നു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു? [si പേ. 30 ഖ. 1]
14. താൻ അസൂയാലു അല്ല എന്നു പ്രകടിപ്പിക്കുന്നതിൽ മോശെ നല്ലൊരു മാതൃക വെച്ചതെങ്ങനെ? (സംഖ്യാ. 11:29) [പ്രതിവാര ബൈബിൾ വായന; w-MY95 9/15 പേ. 18 ഖ. 11 കാണുക.]
15. കാഴ്ച എപ്പോഴും വിശ്വാസത്തിലേക്കു നയിക്കുന്നില്ലെന്നു കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ അനുഭവം എങ്ങനെ ദൃഷ്ടാന്തീകരിക്കുന്നു? [w97 3/15 പേ. 4 ഖ. 2]
16. വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കേണ്ട ഏതു രണ്ടു വശങ്ങൾ മത്തായി 15:3-6-ലും 1 തിമൊഥെയൊസ് 5:4-ലും വിശേഷവത്കരിച്ചിരിക്കുന്നു? [fy പേജുകൾ 173-5 ഖ. 2-5]
17. ഏതു സുപ്രധാന പാഠമാണ് സംഖ്യാപുസ്തകം 26:64, 65-ൽ എടുത്തുകാട്ടിയിരിക്കുന്നത്? [പ്രതിവാര ബൈബിൾ വായന; g95 8/8 പേജുകൾ 10-11 ഖ. 5-8 കാണുക.]
18. യഹോവയ്ക്കുള്ള സമർപ്പണത്തിന്റെ അർഥം വിലമതിക്കാൻ ഫീനെഹാസിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നതെങ്ങനെ? (സംഖ്യാ. 25:11) [പ്രതിവാര ബൈബിൾ വായന; w-MY95 3/1 പേ. 16 ഖ. 12-13 കാണുക.]
19. പ്രതിമാതൃക സങ്കേതനഗരത്തിന്റെ ‘അതിർ വിട്ട് ഒരുവൻ പുറത്തു പോയേക്കാ’വുന്നത് എങ്ങനെ? (സംഖ്യാ. 35:26) [പ്രതിവാര ബൈബിൾ വായന; w95 11/15 പേ. 20 ഖ. 20 കാണുക.]
20. ബൈബിൾ പരിഭാഷകർക്ക് കോഡെക്സ് സൈനാറ്റിക്കസ് ഏതു വിധത്തിലാണ് ഒരു അനുഗ്രഹമായിരുന്നത്? [w-MY97 10/15 പേ.11 ഖ. 2]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. താൻ മാത്രമാണ് _________________________ എന്നും എല്ലാ സൃഷ്ടികളുടെയും നിലനിൽക്കുന്ന സമാധാനത്തിനും സന്തോഷത്തിനും തന്റെ നിയമങ്ങൾ _________________________ അത്യന്താപേക്ഷിതമാണെന്നും ഉള്ള അടിസ്ഥാന സത്യം എന്നെന്നേക്കുമായി സ്ഥാപിക്കുന്നതിനാണ് യഹോവ ദുഷ്ടത അനുവദിച്ചിരിക്കുന്നത്. (സങ്കീ. 1:1-3; സദൃ. 3:5, 6; സഭാ. 8:9) [w-MY97 2/15 പേ. 5 ഖ. 4]
22. രക്തത്തിന് അനുവദിച്ചിരിക്കുന്ന ഏക ഉപയോഗം _________________________ ആണെന്നു കാണിച്ചുകൊണ്ട് അതിന്റെ _________________________ പ്രദീപ്തമാക്കുന്നതിൽ ലേവ്യപുസ്തകം മുന്തിനിൽക്കുന്നു. [si പേ. 29 ഖ. 33]
23. സങ്കീർത്തനം 144:15ബി അനുസരിച്ച്, യഥാർഥ _________________________ ലും യഹോവയുമായുള്ള നല്ലൊരു _________________________ ലും അധിഷ്ഠിതമായ ഒരു ഹൃദയാവസ്ഥയാണ് യഥാർഥ സന്തുഷ്ടി. [w-MY97 3/15 പേ. 23 ഖ. 7]
24. എബ്രായ ഭാഷയിലുള്ള ബൈബിളിന്റെ സാധാരണ ഗ്രീക്കിലേക്കുള്ള പരിഭാഷ—പൊ.യു.മു. 150-നോടടുത്ത് പൂർത്തിയാക്കപ്പെട്ടത്—_________________________ എന്നും പൊ.യു. 400-നോടടുത്ത് പൂർത്തിയാക്കപ്പെട്ട ലത്തീനിലേക്കുള്ള ജെറോമിന്റെ ബൈബിൾ പരിഭാഷ _________________________അഥവാ _________________________ എന്നും അറിയപ്പെടാൻ ഇടയായി. [w-MY97 8/15 പേ. 9 ഖ. 1; പേ. 10 ഖ. 4]
25. സംഖ്യാപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബിലെയാമിനെയും കോരഹിനെയും കുറിച്ചുള്ള വിവരണങ്ങൾ ഉപയോഗിച്ച്, _________________________, _________________________ എന്നീ കെണികൾക്കെതിരെ ജാഗ്രരായിരിക്കാൻ യൂദാ ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പു കൊടുത്തു. [si പേ. 35 ഖ. 35]
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. വർഷത്തിലൊരിക്കൽ, (കൂടാരപ്പെരുന്നാളിൽ; പാപപരിഹാര ദിവസത്തിൽ; പെസഹാ ദിനത്തിൽ) യഹോവയെ ആരാധിച്ചിരുന്ന പരദേശികളടക്കം മുഴു ഇസ്രായേൽ ജനതയും (സകല ജോലികളിൽ നിന്നും വിരമിക്കുക; ദശാംശം കൊടുക്കുക; ആദ്യഫലങ്ങൾ അർപ്പിക്കുക)യും ഉപവസിക്കുകയും ചെയ്യണമായിരുന്നു. (ലേവ്യ. 16:29-31) [പ്രതിവാര ബൈബിൾ വായന; w96 7/1 പേ. 10 ഖ. 12]
27. മൂലഭാഷകളുടെ സ്വഭാവവും ബന്ധപ്പെട്ട ചിന്താധാരയും വളരെ അടുത്തു മനസ്സിലാക്കാൻ വായനക്കാരനെ സഹായിക്കുന്ന (സാധിക്കുന്നത്ര പദാനുപദ; മൂലഭാഷകളുടെ പരാവർത്തന; പ്രത്യേക ഉപദേശപരമായ ഗ്രാഹ്യത്തോടു യോജിപ്പിൽ ഉള്ള) പരിഭാഷ ഉത്പാദിപ്പിക്കുകയായിരുന്നു പുതിയലോക ഭാഷാന്തര കമ്മിറ്റിയുടെ ലക്ഷ്യങ്ങളിലൊന്ന്. [w-MY97 10/15 പേ. 11 ഖ. 5]
28. എബ്രായർ 13:19 അനുസരിച്ച്, സഹവിശ്വാസികളുടെ സ്ഥിരോത്സാഹത്തോടെയുള്ള പ്രാർഥനയ്ക്കു (ദൈവം എന്ത് അനുവദിക്കുന്നു എന്നതിനെ; ദൈവം എപ്പോൾ പ്രവർത്തിക്കും എന്നതിനെ; ദൈവം കാര്യങ്ങളെ നയിക്കാൻ പോകുന്ന വിധത്തെ) സ്വാധീനിക്കാൻ കഴിയും. [w-MY97 4/15 പേ. 6 ഖ. 1]
29. ഇസ്രായേല്യരുടെ ‘വസ്ത്രത്തിന്റെ കോൺതലെക്കലെ പൊടിപ്പിലുള്ള നീലച്ചരടു’ (വിശുദ്ധ അലങ്കാരം; വിനയത്തിന്റെ അടയാളം; യഹോവയുടെ ജനമെന്ന നിലയിൽ ലോകത്തിൽനിന്നും വേറിട്ടു നിൽക്കാനുള്ള ദൃശ്യ ഓർമിപ്പിക്കൽ) ആയിരുന്നു. (സംഖ്യാ. 15:38, 39) [പ്രതിവാര ബൈബിൾ വായന; w83 10/15 പേ. 20 ഖ. 16 കാണുക.]
30. ആവർത്തനപുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാലം (രണ്ടു മാസം; ഒരു വർഷം; രണ്ടു വർഷം) ആണ്, അതിന്റെ എഴുത്തു പൂർത്തിയായത് പൊ.യു.മു. (1513; 1473; 1467)-ൽ ആയിരുന്നു. [si പേ. 36 ഖ. 6]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
സംഖ്യാ. 16:41, 49; മത്താ. 19:9; ലൂക്കൊ. 2:36-38; കൊലൊ. 2:8; 3:14
31. സന്യാസം പ്രത്യേക വിശുദ്ധിയോ യഥാർഥ പ്രബുദ്ധതയോ നേടിത്തരുന്നില്ല. [g-MY97 10/8 പേ. 21 ഖ. 3]
32. പുനർവിവാഹ സാധ്യതയോടെയുള്ള വിവാഹമോചനത്തിനുള്ള ഏക തിരുവെഴുത്തടിസ്ഥാനം പരസംഗമാണ്. [fy പേജുകൾ 158-9 ഖ. 15]
33. പിന്നീടുള്ള വർഷങ്ങളിലും ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ വളരെ തീക്ഷ്ണമതികളായിരിക്കുന്നത് വിവാഹ ഇണയുടെ നഷ്ടം നേരിടുന്നതിന് സഹായകമാണ്. [fy പേ. 171 ഖ. 21]
34. തന്റെ നിയമിത ദാസന്മാർ മുഖാന്തരം ദൈവം നീതി നിർവഹിക്കുന്ന വിധത്തിൽ കുറ്റം കണ്ടുപിടിക്കുന്നത് വിപത്കരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തിയേക്കാം. [പ്രതിവാര ബൈബിൾ വായന; w96 6/15 പേ. 21 ഖ. 13 കാണുക.]
35. നിസ്വാർഥ സ്നേഹം വിവാഹ ദമ്പതികളെ പരസ്പരം ബന്ധിപ്പിക്കുകയും അന്യോന്യവും കുട്ടികൾക്കു വേണ്ടിയും ഏറ്റവും നല്ലതു ചെയ്യാൻ അവർ ആഗ്രഹിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. [fy പേ. 187 ഖ. 11]