സേവനയോഗ പട്ടിക
മാർച്ച് 11-ന് ആരംഭിക്കുന്ന വാരം
13 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് മാർച്ച് 8 ലക്കം ഉണരുക!യും മാർച്ച് 15 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്നതിനുള്ള രണ്ടു പ്രകടനങ്ങൾ നടത്തുക. ഓരോന്നിലും, “എനിക്കു താത്പര്യമില്ല” എന്ന തടസ്സവാദത്തെ കൈകാര്യം ചെയ്യുന്നതിനുള്ള വ്യത്യസ്ത മാർഗങ്ങൾ കാണിക്കുക.—ന്യായവാദം പുസ്തകം പേജ് 16 കാണുക.
12 മിനി: നിങ്ങളുടെ വേനൽക്കാല പരിപാടികൾ എന്തെല്ലാം? ഒരു മൂപ്പനോ ശുശ്രൂഷാദാസനോ തന്റെ കുടുംബത്തോടൊപ്പം വേനൽക്കാല പരിപാടികളെ കുറിച്ചു ചർച്ച ചെയ്യുന്നു. കുടുംബം ഒത്തൊരുമിച്ച് സഹായ പയനിയറിങ് ചെയ്യുന്നതിനെ കുറിച്ചും ഒരുപക്ഷേ അവധിക്കാലവും വിനോദപരിപാടികളും ആസ്വദിക്കുന്നതിനെ കുറിച്ചും അവർ സംസാരിക്കുന്നു. മറ്റെവിടെയെങ്കിലും പോകുന്നെങ്കിൽ പോലും സഭായോഗങ്ങൾക്കു ഹാജരാകൽ, വയൽസേവനത്തിൽ പങ്കെടുക്കൽ, കുടുംബ അധ്യയനം എന്നിവപോലുള്ള ദിവ്യാധിപത്യ പ്രവർത്തനങ്ങൾ അവഗണിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനോട് എല്ലാവരും യോജിക്കുന്നു. അതുപോലെ, വീട്ടിലായിരുന്നാലും യാത്രയിലായിരുന്നാലും തങ്ങളുടെ വയൽസേവന റിപ്പോർട്ട് കൃത്യ സമയത്തുതന്നെ പുസ്തകാധ്യയന മേൽവിചാരകനെ ഏൽപ്പിക്കുന്നു എന്ന് അവർ ഉറപ്പുവരുത്തും.
20 മിനി: “സൽപ്രവൃത്തികളിൽ സമ്പന്നരായിരിപ്പിൻ.”a സേവന മേൽവിചാരകൻ നിർവഹിക്കേണ്ടത്. മാർച്ച് 28-ലെ സ്മാരകാചരണത്തിനുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ ശുശ്രൂഷയിൽ പൂർണ പങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അച്ചടിച്ച ക്ഷണക്കത്തുകൾ ഏറ്റവും മെച്ചമായി എങ്ങനെ ഉപയോഗിക്കാമെന്നു ചർച്ച ചെയ്യുക. കഴിഞ്ഞ വർഷം പ്രസാധകർക്കു തങ്ങളുടെ സ്വന്തക്കാരെയും അയൽക്കാരെയും ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും സ്മാരകത്തിനു ഹാജരാകുന്നതിനു സഹായിക്കാൻ കഴിഞ്ഞത് എങ്ങനെ എന്നും അത് എത്രത്തോളം സന്തോഷം കൈവരുത്തിയെന്നും പറയാൻ അവരെ ക്ഷണിക്കുക. സാധ്യമാകുന്ന ഏവരും ഏപ്രിലിൽ സഹായ പയനിയറിങ് ചെയ്യാനും യോഗത്തിനു ശേഷം അപേക്ഷാഫാറം കൈപ്പറ്റാനും പ്രോത്സാഹിപ്പിക്കുക.
ഗീതം 82, സമാപന പ്രാർഥന.
മാർച്ച് 18-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. “സ്മാരക ഓർമിപ്പിക്കലുകൾ” എന്ന ഭാഗം ചർച്ച ചെയ്യുക. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2002-ൽ കൊടുത്തിരിക്കുന്ന മാർച്ച് 23-28-ലേക്കുള്ള സ്മാരക ബൈബിൾ വായനാ പട്ടിക പിൻപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “യഹോവയോടും അവന്റെ പുത്രനോടും സന്തോഷപൂർവം ഐക്യത്തിലായിരിക്കുക.” ഒരു മൂപ്പൻ നടത്തുന്ന പ്രചോദനാത്മകമായ തിരുവെഴുത്തധിഷ്ഠിത പ്രസംഗം. നമ്മോടൊപ്പം സ്മാരകത്തിനു ഹാജരാകാൻ സാധ്യമാകുന്നത്ര ആളുകളെ ക്ഷണിക്കുന്നതിന് മാർച്ച് 28 വരെയുള്ള ദിവസങ്ങളിൽ കൂടുതലായ ശ്രമം നടത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: വാർഷികപുസ്തകം നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു? പ്രസംഗവും സദസ്യ ചർച്ചയും. ആദ്യം, ഈ ലക്കത്തിന്റെ 6-ാം പേജിൽ കൊടുത്തിരിക്കുന്ന “ഭരണസംഘത്തിന്റെ കത്ത്” എന്നതിലെ മുഖ്യാശയങ്ങൾ വിശേഷവത്കരിക്കുക. അതിനുശേഷം, വാർഷികപുസ്തകത്തിൽ വിശേഷാൽ പ്രോത്സാഹജനകവും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതും ആയി കണ്ടെത്തിയ റിപ്പോർട്ടുകളും അനുഭവങ്ങളും പറയാൻ സദസ്സിനെ ക്ഷണിക്കുക. വാർഷികപുസ്തകം വായിച്ചു തീർക്കാനും യഹോവയുടെ സംഘടനയുമായി പരിചയത്തിലാകുന്നതിനു ബൈബിൾ വിദ്യാർഥികളെ സഹായിക്കാൻ അത് ഉപയോഗിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 45, സമാപന പ്രാർഥന.
മാർച്ച് 25-ന് ആരംഭിക്കുന്ന വാരം
14 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏപ്രിലിൽ സഹായ പയനിയറിങ് ചെയ്യുന്നതിനായി അപേക്ഷ നൽകാൻ ഇനിയും സമയമുണ്ടെന്നു പറയുക. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു യുവവ്യക്തി മാർച്ച് 8 ലക്കം ഉണരുക!യും ഒരു മൂപ്പൻ ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്ന വിധം പ്രകടിപ്പിക്കുന്നു. ഓരോ പ്രകടനത്തെയും തുടർന്ന് അതിലെ ചില നല്ല വശങ്ങൾ എടുത്തുപറയുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
16 മിനി: പ്രോത്സാഹനം നൽകാൻ ന്യായവാദം പുസ്തകം ഉപയോഗിക്കുക. സദസ്യ ചർച്ച. എല്ലാവർക്കും ഇടയ്ക്കിടെ സ്നേഹപൂർവകമായ പ്രോത്സാഹനം ആവശ്യമാണ്. അതുകൊണ്ട്, ശുശ്രൂഷയിലായിരിക്കെ നാം കണ്ടുമുട്ടുന്ന ക്ലേശിതർ ഉൾപ്പെടെയുള്ള മറ്റുള്ളവരോട് “ആശ്വാസദായകമായി സംസാരി”ക്കേണ്ടതിന്റെ ഒരു ആവശ്യം നമുക്കെല്ലാം തോന്നണം. (1 തെസ്സ. 5:14, NW) ന്യായവാദം പുസ്തകം ഉപയോഗിച്ച്, അതിന്റെ 117-21 പേജുകളിൽ വിവരിച്ചിരിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങൾ അനുഭവിക്കുന്ന ആരെങ്കിലുമായി തിരുവെഴുത്തുപരമായ ഏതെല്ലാം ആശ്വാസവാക്കുകൾ പങ്കുവെക്കുമെന്നു സദസ്സിനോടു ചോദിക്കുക. ഒരു ആവശ്യം ഉണ്ടാകുന്നപക്ഷം ഓരോരുത്തരും മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കണമെന്നു പറയുക.—ഗലാ. 6:10.
ഗീതം 131, സമാപന പ്രാർഥന.
ഏപ്രിൽ 1-ന് ആരംഭിക്കുന്ന വാരം
7 മിനി: പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക.
18 മിനി: “‘മനുഷ്യരാം ദാനങ്ങൾ’ ഉത്സുകരായി ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നു.” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ചർച്ച ചെയ്യുക. നിഷ്ക്രിയരായവർക്ക് ഇടയസന്ദർശനം നടത്തുന്നതിന്റെയും തങ്ങളാലാകുംവിധം പ്രവർത്തിക്കാൻ ശാരീരിക ബലഹീനതയുള്ളവരെ സഹായിക്കുന്നതിന്റെയും ഫലങ്ങൾ പ്രോത്സാഹജനകം ആയിരിക്കാവുന്നത് എങ്ങനെയെന്നു കാണിക്കുക. യഹോവയുടെ സേവനത്തിൽ സജീവരായി നിലനിൽക്കാൻ ആടുകൾ ചെയ്യുന്ന ആത്മാർഥമായ ശ്രമത്തോടു സ്നേഹമുള്ള ഇടയന്മാർ വിലമതിപ്പു പ്രകടമാക്കുന്നു.
20 മിനി: “പ്രസംഗവേലയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക.”b 5-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, പ്രാദേശിക വയലിൽ കൂടുതൽ ഫലമുളവാക്കുന്നവർ ആയിരിക്കാൻ എങ്ങനെ കഴിയും എന്നതു സംബന്ധിച്ച് പ്രായോഗിക നിർദേശങ്ങൾ സദസ്സിനോട് ആരായുക. ഒരു ഹ്രസ്വ സാക്ഷ്യം നൽകുന്നതിനായി ആരെയെങ്കിലും സമീപിക്കുന്നതിൽ നമുക്ക് എങ്ങനെ മുൻകൈ എടുക്കാനാകും എന്നു കാണിക്കുന്ന ഒന്നോ രണ്ടോ ദൃഷ്ടാന്തങ്ങൾ പ്രകടിപ്പിക്കുക. ഈ വാരത്തിൽ സാക്ഷീകരിക്കുന്നതിന് അവസരം ഉണ്ടാക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 15, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.