വ്യക്തിപരമായ പ്രദേശം ഉണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ
1. വ്യക്തിപരമായ പ്രദേശം എന്നാൽ എന്താണ്?
1 വ്യക്തിപരമായ പ്രദേശം എന്നാൽ എന്താണ്? ധാരാളം പ്രദേശം പ്രവർത്തിച്ചുതീർക്കേണ്ട സഭകളിൽ ഒരു വ്യക്തിക്കു മാത്രമായി, അദ്ദേഹത്തിന്റെ വീടിനടുത്തോ മറ്റോ നിയമിച്ചുകിട്ടുന്ന ഒരു പ്രദേശമാണ് അത്. സംഘടിതർ പുസ്തകത്തിന്റെ 103-ാം പേജിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “സൗകര്യപ്രദമായ ഒരിടത്തു വ്യക്തിപരമായ പ്രദേശം ഉണ്ടായിരിക്കുന്നത്, വയൽസേവനത്തിനു വിനിയോഗിക്കാൻ കഴിയുന്ന സമയം ഏറ്റവും ഫലകരമായി പ്രയോജനപ്പെടുത്താൻ നിങ്ങളെ സഹായിക്കും. കൂടാതെ, വ്യക്തിപരമായ പ്രദേശത്തു നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ മറ്റൊരു പ്രസാധകനെ/പ്രസാധികയെ ക്ഷണിക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം.”
2. കൂട്ടത്തോടൊപ്പമുള്ള പ്രവർത്തനം അവഗണിക്കാതെ വ്യക്തിപരമായ പ്രദേശത്ത് പ്രവർത്തിക്കാൻ എങ്ങനെ കഴിയും?
2 കൂട്ടത്തോടൊപ്പമുള്ള പ്രവർത്തനം അവഗണിക്കാതെ: ജോലിസ്ഥലത്തിനടുത്ത് ഒരു പ്രദേശം ലഭിച്ചാൽ, ഉച്ചഭക്ഷണസമയത്തോ വീട്ടിലേക്കു മടങ്ങുന്നതിനുമുമ്പോ നിങ്ങൾക്ക് ശുശ്രൂഷയിൽ ഏർപ്പെടാനാകും. സമീപത്തെവിടെയെങ്കിലും ജോലി ചെയ്യുന്ന മറ്റൊരു പ്രസാധകനെയോ പ്രസാധികയെയോ ഒപ്പം കൂട്ടാവുന്നതാണ്. വീടിനടുത്ത് ഒരു പ്രദേശം ലഭിക്കുകയാണെങ്കിൽ നിങ്ങൾക്കും കുടുംബത്തിനും സൗകര്യപ്രദമായ അവസരങ്ങളിൽ സായാഹ്ന സാക്ഷീകരണത്തിൽ ഏർപ്പെടാനാകും. വയൽസേവനയോഗത്തിൽ സംബന്ധിക്കാൻ സാധിക്കാത്തപ്പോൾ, സാക്ഷീകരണത്തിനുമുമ്പ് യഹോവയുടെ മാർഗദർശനത്തിനായി പ്രാർഥിക്കുന്നത് ഉചിതമായിരിക്കും. (ഫിലി. 4:6) എന്നാൽ സഭയോടൊത്തുള്ള വയൽസേവനം അവഗണിക്കാത്ത വിധത്തിലായിരിക്കണം വ്യക്തിപരമായ പ്രദേശത്ത് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച്, വാരാന്തങ്ങളിൽ അനേകം പ്രസാധകർ വയൽസേവനത്തിനു കൂടിവരുന്നതുകൊണ്ട് വയൽസേവനക്കൂട്ടത്തിന്റെ ക്രമീകരണങ്ങളെ പിന്തുണയ്ക്കുന്നതായിരിക്കും ഏറെ നല്ലത്.
3. വ്യക്തിപരമായ പ്രദേശം ഉള്ളതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
3 പ്രയോജനങ്ങൾ: വ്യക്തിപരമായ പ്രദേശമുണ്ടെങ്കിൽ സമയം കിട്ടുമ്പോഴെല്ലാം സാക്ഷീകരിക്കാൻ നിങ്ങൾക്കു കഴിയും. അധികം യാത്ര ചെയ്യേണ്ടതില്ലാത്തതിനാൽ കൂടുതൽ സമയം പ്രസംഗവേലയിൽ ചെലവഴിക്കാനാകും. അതുകൊണ്ടുതന്നെ, സഹായ പയനിയറിങ്ങോ സാധാരണ പയനിയറിങ്ങോ ചെയ്യാൻപോലും ചിലർക്കു സാധിക്കുന്നു. താത്പര്യം കാണിക്കുന്നവർ സമീപപ്രദേശത്തുള്ളവരായതിനാൽ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്താൻ കൂടുതൽ എളുപ്പമായിരിക്കും.വ്യക്തിപരമായ പ്രദേശത്ത് പ്രവർത്തിക്കുന്നത് അവിടുത്തെ വീട്ടുകാരുമായി പരിചയത്തിലാകാനും അവരുടെ വിശ്വാസം നേടിയെടുക്കാനും സഹായിക്കുമെന്ന് പലരും കണ്ടെത്തിയിരിക്കുന്നു, പ്രത്യേകിച്ച് മറ്റുള്ളവർക്ക് പ്രവർത്തിക്കാനായി പ്രദേശം തിരികെ ഏൽപ്പിക്കുന്നതിനുമുമ്പ് ഒന്നിലധികം തവണ പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ. വ്യക്തിപരമായ പ്രദേശമുള്ളത് ശുശ്രൂഷ പൂർണമായി നിറവേറ്റാൻ നിങ്ങളെയും കുടുംബത്തെയും സഹായിക്കില്ലേ?—2 തിമൊ. 4:5.