മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഫെബ്രു. 8
“ലോകത്തെ പിടിച്ചുലച്ച ഈ ദുരന്തത്തെ കുറിച്ചു നമുക്കെല്ലാം അറിയാം. അതേത്തുടർന്ന്, ആളുകൾക്കു വളരെയധികം ആശ്വാസവും സഹായവും ആവശ്യമായിരിക്കയാണ്. മറ്റു കാര്യങ്ങൾക്കു പുറമേ, അതിജീവകരെയും അടിയന്തിര രക്ഷാ പ്രവർത്തകരെയും സന്തപ്തരെയും സഹായിക്കാൻ യഹോവയുടെ സാക്ഷികൾ എന്തു ചെയ്യുകയുണ്ടായെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം ഫെബ്രു. 15
“ഏറ്റവും മെച്ചമായി ജീവിതം നയിക്കാനും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും എങ്ങനെ കഴിയും എന്നതിനെ കുറിച്ചു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ചില ഉത്തമ മാർഗനിർദേശങ്ങൾ— സുവർണ നിയമം പോലുള്ളവ—ബൈബിളിൽ കാണപ്പെടുന്നു. [മത്തായി 7:12 വായിക്കുക.] നമുക്കു നേരിട്ടു പ്രയോജനം ചെയ്തേക്കാവുന്ന മറ്റു ബൈബിൾ തത്ത്വങ്ങൾ ഏവയാണ്? അതിനുള്ള ഉത്തരം ഈ മാസികയിലുണ്ട്.”
ഉണരുക! ഫെബ്രു. 8
“സെപ്റ്റംബർ 11-ലെ ഭീകര പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന്, ഭാവി എന്തായിരിക്കുമെന്ന് എല്ലായിടത്തുമുള്ള ആളുകൾ അത്ഭുതപ്പെടുന്നു. ഏറെ മെച്ചമായ ഒന്ന് നമുക്ക് ആവശ്യമാണ് എന്നതിനോടു നിങ്ങൾ യോജിക്കുന്നുവോ? [2 പത്രൊസ് 3:13 വായിക്കുക.] ഈ പ്രത്യേക ഉണരുക!യിലെ അനുഭവങ്ങളിൽ ചിലത്, നീതിനിഷ്ഠമായ ഒരു ലോകത്തിലെ ആളുകൾ എങ്ങനെ ആയിരിക്കും എന്നതിന്റെ ഒരു പൂർവവീക്ഷണം നൽകുന്നു. ദയവായി ഇതു വായിക്കുക.”
വീക്ഷാഗോപുരം മാർച്ച് 1
“ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെയൊക്കെ വീക്ഷണത്തിൽ, ഭാവി എന്തായിരിക്കുമെന്നു മിക്കവരും അത്ഭുതപ്പെടുന്നു. വിഖ്യാതമായ ഒരു പ്രാർഥനയിൽ, നമുക്ക് ഉറച്ച ബോധ്യത്തോടെ ഭാവിയിലേക്കു നോക്കാൻ കഴിയുന്നതിന്റെ കാരണം യേശുക്രിസ്തു വെളിപ്പെടുത്തി. [മത്തായി 6:9, 10 വായിക്കുക.] ദീർഘകാലം മുമ്പു ചെയ്ത തെറ്റുകൾ മനുഷ്യവർഗം ഇന്ന് ആവർത്തിക്കുകയാണ്. എന്നാൽ ആ നാളുകളിൽ, ദൈവത്തെ സേവിച്ചവർക്ക് ഒരു സന്തുഷ്ട ഭാവി ഉണ്ടായിരുന്നു. നമുക്കും അത് എങ്ങനെ സാധ്യമാണെന്ന് ഈ മാസിക വ്യക്തമാക്കുന്നു.”