ദയവായി ബന്ധപ്പെടുക (S-43) ഫാറം ഉപയോഗിക്കേണ്ട വിധം
മറ്റൊരു പ്രദേശത്തു താമസിക്കുകയോ മറ്റൊരു ഭാഷ സംസാരിക്കുകയോ ചെയ്യുന്ന ആരെങ്കിലും നമ്മുടെ സന്ദേശത്തോടു താത്പര്യം കാണിക്കുമ്പോൾ ഈ ഫാറം പൂരിപ്പിക്കേണ്ടതാണ്. വ്യക്തി താത്പര്യം കാണിക്കുന്നെങ്കിൽ മാത്രമേ സാധാരണഗതിയിൽ നാം ഇത് ഉപയോഗിക്കുകയുള്ളൂ. എന്നാൽ കേൾവിശക്തിയില്ലാത്ത ഒരാളെയാണ് കാണുന്നതെങ്കിലോ? ആ വ്യക്തിക്ക് താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും, അടുത്ത് എവിടെയെങ്കിലും ആംഗ്യഭാഷാക്കൂട്ടം ഉണ്ടെങ്കിൽ S-43 ഫാറം പൂരിപ്പിക്കണം.
പൂരിപ്പിച്ച ഫാറം എന്തു ചെയ്യണം? അത് സഭാ സെക്രട്ടറിക്കു കൈമാറുക. ഏതു സഭയ്ക്കാണ് ഫാറം അയയ്ക്കേണ്ടതെന്ന് അറിയാമെങ്കിൽ അദ്ദേഹം അത് പ്രസ്തുത സഭയിലെ മൂപ്പന്മാർക്ക് അയച്ചുകൊടുക്കും; താത്പര്യക്കാരനെ സഹായിക്കാൻ വേണ്ട ക്രമീകരണങ്ങൾ അപ്പോൾ അവർക്കു ചെയ്യാനാകും. ഏതു സഭയിലേക്ക് അയയ്ക്കണമെന്ന് അറിയില്ലെങ്കിൽ സെക്രട്ടറി അത് ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കും.
നിങ്ങളുടെ പ്രദേശത്തു താമസിക്കുന്ന മറ്റൊരു ഭാഷക്കാരനായ ഒരാൾ താത്പര്യം കാണിക്കുന്നപക്ഷം, സാധ്യമെങ്കിൽ, നിങ്ങളുടെ സഭയിലോ അടുത്ത സഭയിലോ ഉള്ള പ്രസ്തുത ഭാഷ സംസാരിക്കുന്ന ഒരു പ്രസാധകൻ അദ്ദേഹത്തെ സന്ദർശിക്കുന്നതുവരെ നിങ്ങൾ മടക്കസന്ദർശനം നടത്തണം; അദ്ദേഹത്തിന്റെ താത്പര്യം നഷ്ടപ്പെടാതിരിക്കാനാണ് അത്. 2009 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.