ക്രിസ്‌ത്യാനികളായി ജീവിക്കാം
വീട്ടുവാതിൽക്കൽ പാലിക്കേണ്ട മര്യാദകൾ
ക്രിസ്‌ത്യാനികൾ ‘ലോകത്തിന് ഒരു ദൃശ്യവിരുന്നാണ്.’ (1കൊ 4:9) ചില വീട്ടുകാർ ജനലിന്റെയോ വാതിലിന്റെയോ മറവിൽനിന്ന് നമ്മളെ നിരീക്ഷിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. നമ്മളെ നിരീക്ഷിക്കാനും നമ്മൾ പറയുന്നത് റെക്കോർഡ് ചെയ്യാനും വീടുകളിൽ ചിലപ്പോൾ സെക്യൂരിറ്റി ക്യാമറയോ മൈക്കോ ഉണ്ടായിരിക്കും. അതുകൊണ്ട് വീട്ടുവാതിൽക്കൽ പാലിക്കേണ്ട ചില മര്യാദകൾ നോക്കാം.—2കൊ 6:3.
• പെരുമാറ്റത്തിലൂടെ (ഫിലി 1:27):
വീട്ടിലേക്ക് ഒളിഞ്ഞുനോക്കാതിരുന്നുകൊണ്ട് വീട്ടുകാരന്റെ സ്വകാര്യത മാനിക്കുക. വീട്ടുവാതിൽക്കൽ നിന്നുകൊണ്ട് എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ഫോൺ വിളിക്കുകയോ മെസ്സേജ് അയയ്‌ക്കുകയോ ചെയ്യരുത്
• സംസാരത്തിലൂടെ (എഫ 4:29):
വീട്ടുവാതിൽക്കൽ ആയിരിക്കുമ്പോൾ വീട്ടുകാരൻ കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒന്നും പറയാതിരിക്കുക. പറയാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുവേണ്ടി ചില പ്രചാരകർ സംസാരംതന്നെ നിറുത്താറുണ്ട്