ഉള്ളടക്കം
2012 ജനുവരി 15
അധ്യയന പതിപ്പ്
അധ്യയന ലേഖനങ്ങൾ
ഫെബ്രുവരി 27, 2012–മാർച്ച് 4, 2012
സത്യക്രിസ്‌ത്യാനികൾ ദൈവവചനത്തെ ആദരിക്കുന്നു
പേജ് 4 • ഗീതങ്ങൾ: 113, 116
മാർച്ച് 5-11, 2012
ഉണർന്നിരിക്കാൻ പഠിക്കുക—യേശുവിന്റെ അപ്പൊസ്‌തലന്മാരിൽനിന്ന്
പേജ് 9 • ഗീതങ്ങൾ: 125, 43
മാർച്ച് 12-18, 2012
‘സത്യത്തിന്റെ രൂപരേഖ’യിൽനിന്ന് പഠിക്കുക
പേജ് 16 • ഗീതങ്ങൾ: 107, 13
മാർച്ച് 19-25, 2012
മുഴുദേഹിയോടെ യഹോവയ്‌ക്കു യാഗങ്ങൾ അർപ്പിക്കുക
പേജ് 21 • ഗീതങ്ങൾ: 66, 56
മാർച്ച് 26, 2012–ഏപ്രിൽ 1, 2012
മുഴുമനുഷ്യവർഗത്തിനും പ്രയോജനങ്ങൾ കൈവരുത്തുന്ന ഒരു രാജകീയ പുരോഹിതഗണം
പേജ് 26 • ഗീതങ്ങൾ: 60, 102
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനം 1 പേജ് 4-8
ദൈവവചനത്താൽ നയിക്കപ്പെടാൻ ആത്മാർഥരായ ക്രിസ്‌ത്യാനികൾ എക്കാലവും ശുഷ്‌കാന്തി പ്രകടിപ്പിച്ചത് എങ്ങനെയെന്ന് നാം പഠിക്കുന്നതായിരിക്കും. 2012-ലെ വാർഷിക വാക്യവും ഈ ലേഖനം പ്രദീപ്‌തമാക്കും.
അധ്യയന ലേഖനം 2 പേജ് 9-13
ഉണർന്നിരിക്കുന്നതിനെക്കുറിച്ച് അപ്പൊസ്‌തലന്മാരിൽനിന്നും ഒന്നാം നൂറ്റാണ്ടിലെ മറ്റു ക്രിസ്‌ത്യാനികളിൽനിന്നും നമുക്കു പഠിക്കാനാകുന്ന മൂന്നുപാഠങ്ങൾ ഈ ലേഖനം ചർച്ചചെയ്യും. ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം നൽകാനുള്ള നമ്മുടെ ദൃഢനിശ്ചയം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 16-25
പുരാതന ഇസ്രായേൽ ജനത വ്യത്യസ്‌ത അവസരങ്ങളിൽ യഹോവയ്‌ക്ക് അർപ്പിക്കേണ്ട യാഗങ്ങളെക്കുറിച്ച് മോശൈക ന്യായപ്രമാണത്തിൽ നിയമമുണ്ടായിരുന്നു. ക്രിസ്‌ത്യാനികൾക്ക് ഇന്ന് ആ നിയമങ്ങൾ ബാധകമല്ല. എന്നുവരികിലും തന്റെ ആരാധകർ കൃതജ്ഞത കാണിക്കാൻ യഹോവ ഇന്നും പ്രതീക്ഷിക്കുന്നു. അത് എങ്ങനെ ചെയ്യാം എന്ന് യാഗാർപ്പണത്തെക്കുറിച്ചുള്ള നിയമങ്ങളിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങളിൽനിന്ന് നമുക്കു പഠിക്കാം. ഈ ലേഖനങ്ങൾ അതു വിശദീകരിക്കും.
അധ്യയന ലേഖനം 5 പേജ് 26-30
ദൈവവുമായി അനുരഞ്‌ജനപ്പെടുക എന്നതാണ് മാനവരാശിയുടെ പ്രധാന ആവശ്യം. ഇതു സാധ്യമാക്കാൻ ഒരു രാജകീയ പുരോഹിതഗണം സഹായിക്കുന്നത് എങ്ങനെയെന്നും അതിൽനിന്ന് നാം എപ്രകാരം പ്രയോജനം നേടുമെന്നും ഈ ലേഖനത്തിൽനിന്നു മനസ്സിലാക്കാം.
കൂടാതെ
3 സംശയിക്കേണ്ടാ, അധ്യയന പതിപ്പുതന്നെ!
14 ‘എനിക്ക് എങ്ങനെ പ്രസംഗിക്കാൻ പറ്റും?’
15 പഠനവേളകൾ കൂടുതൽ ആസ്വാദ്യവും പ്രയോജനപ്രദവും ആക്കാൻ
പുറന്താൾ: മെക്‌സിക്കോയിലുള്ള സാൻ ക്രിസ്‌തോബൽ ഡി ലസ് കാസസിലെ ഒരു കച്ചവട തെരുവ്. റ്റ്‌സോട്‌സിൽ എന്ന ഭാഷ പഠിച്ചെടുത്ത പയനിയർ ദമ്പതികൾ ഒരു കുടുംബത്തോടു സാക്ഷീകരിക്കുന്നു
മെക്‌സിക്കോ
ജനസംഖ്യ
10,87,82,804
പ്രസാധകർ
7,10,454
പരിഭാഷ
30 പ്രാദേശിക ഭാഷകളിൽ