വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 14:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നാൽ നിങ്ങൾ യഹോ​വയെ ധിക്കരി​ക്കുക മാത്രം ചെയ്യരു​ത്‌; ആ ദേശത്തെ ജനങ്ങളെ പേടി​ക്കു​ക​യു​മ​രുത്‌.+ അവർ നമുക്കി​ര​യാ​യി​ത്തീ​രും.* അവരുടെ സംരക്ഷണം പൊയ്‌പോ​യി. പക്ഷേ യഹോവ നമ്മു​ടെ​കൂ​ടെ​യുണ്ട്‌.+ അവരെ പേടി​ക്ക​രുത്‌.”

  • ആവർത്തനം 20:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പുരോഹിതൻ അവരോ​ടു പറയണം: ‘ഇസ്രാ​യേലേ, കേൾക്കുക. നിങ്ങൾ ഇതാ, ശത്രു​ക്ക​ളോ​ടു യുദ്ധം ചെയ്യാൻപോ​കു​ന്നു. നിങ്ങൾ ധൈര്യ​ത്തോ​ടി​രി​ക്കണം. അവർ കാരണം പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ സംഭ്ര​മി​ക്കു​ക​യോ വേണ്ടാ.

  • 2 ദിനവൃത്താന്തം 20:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശ​ലേം​നി​വാ​സി​കളേ, യഹോ​ശാ​ഫാത്ത്‌ രാജാവേ, കേൾക്കുക! യഹോവ നിങ്ങ​ളോട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂ​ട്ടത്തെ കണ്ട്‌ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ. ഈ യുദ്ധം നിങ്ങളു​ടേതല്ല, ദൈവ​ത്തി​ന്റേ​താണ്‌!+

  • 2 ദിനവൃത്താന്തം 20:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഈ യുദ്ധത്തിൽ നിങ്ങൾ പോരാ​ടേ​ണ്ടി​വ​രില്ല. സ്വസ്ഥാ​ന​ങ്ങ​ളിൽ നിശ്ചല​രാ​യി നിന്ന്‌+ യഹോവ നിങ്ങളെ രക്ഷിക്കുന്നതു* കണ്ടു​കൊ​ള്ളുക.+ യഹൂദേ, യരുശ​ലേമേ, നിങ്ങൾ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ.+ നാളെ അവർക്കു നേരെ ചെല്ലുക; യഹോവ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.’”+

  • സങ്കീർത്തനം 27:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 യഹോ​വ​യാ​ണ്‌ എന്റെ വെളിച്ചവും+ എന്റെ രക്ഷയും.

      ഞാൻ ആരെ പേടി​ക്കണം!+

      യഹോ​വ​യാണ്‌ എന്റെ ജീവന്റെ സങ്കേതം.+

      ഞാൻ ആരെ ഭയക്കണം!

  • സങ്കീർത്തനം 46:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 ദൈവം ഞങ്ങളുടെ അഭയസ്ഥാ​ന​വും ശക്തിയും;+

      ഏതു കഷ്ടത്തി​ലും സഹായം തേടി ഓടി​ച്ചെ​ല്ലാ​വു​ന്നവൻ.+

  • യശയ്യ 41:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പേടിക്കേണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.+

      ഭയപ്പെ​ടേ​ണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+

      ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും,+

      എന്റെ നീതി​യുള്ള വല​ങ്കൈ​കൊണ്ട്‌ ഞാൻ നിന്നെ മുറുകെ പിടി​ക്കും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക