-
പുറപ്പാട് 23:31-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 “ചെങ്കടൽമുതൽ ഫെലിസ്ത്യരുടെ കടൽവരെയും വിജനഭൂമിമുതൽ നദിവരെയും* ഞാൻ നിനക്ക് അതിർ നിശ്ചയിക്കും.+ ആ ദേശത്ത് താമസിക്കുന്നവരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കുകയും നീ അവരെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുകയും ചെയ്യും.+ 32 നീ അവരുമായോ അവരുടെ ദൈവങ്ങളുമായോ ഉടമ്പടി ചെയ്യരുത്.+ 33 അവർ നിന്റെ ദേശത്ത് താമസിക്കരുത്. കാരണം അവർ നിന്നെക്കൊണ്ട് എനിക്ക് എതിരെ പാപം ചെയ്യിക്കും. എങ്ങാനും നീ അവരുടെ ദൈവങ്ങളെ സേവിച്ചാൽ അതു തീർച്ചയായും നിനക്ക് ഒരു കെണിയായിത്തീരും.”+
-
-
ആവർത്തനം 7:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്.* നിങ്ങളുടെ പെൺമക്കളെ അവരുടെ ആൺമക്കൾക്കു കൊടുക്കുകയോ അവരുടെ പെൺമക്കളെ നിങ്ങളുടെ ആൺമക്കൾക്കുവേണ്ടി എടുക്കുകയോ അരുത്.+ 4 കാരണം സത്യദൈവത്തെ അനുഗമിക്കുന്നതു മതിയാക്കി മറ്റു ദൈവങ്ങളെ സേവിക്കാൻ അവർ നിന്റെ മക്കളെ പ്രേരിപ്പിക്കും.+ അപ്പോൾ യഹോവയുടെ കോപം നിങ്ങൾക്കെതിരെ ജ്വലിക്കുകയും നിങ്ങളെ പെട്ടെന്നു തുടച്ചുനീക്കുകയും ചെയ്യും.+
-
-
യോശുവ 23:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “പക്ഷേ, നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിൽ ബാക്കിയുള്ള ഈ ജനതകളിൽപ്പെട്ടവരോടു പറ്റിച്ചേരുകയും+ അവരുമായി വിവാഹബന്ധത്തിലേർപ്പെടുകയും*+ നിങ്ങൾ അവരുമായോ അവർ നിങ്ങളുമായോ ഇടപഴകുകയും ചെയ്താൽ 13 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഈ ജനതകളെ മേലാൽ ഓടിച്ചുകളയില്ല+ എന്നു നിങ്ങൾ നിശ്ചയമായും അറിഞ്ഞുകൊള്ളുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുന്നതുവരെ അവർ ഒരു കെണിയും കുടുക്കും നിങ്ങളുടെ മുതുകിന് ഒരു ചാട്ടയും നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും ആയിത്തീരും.+
-
-
ന്യായാധിപന്മാർ 2:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 നിങ്ങൾ ഈ ദേശത്തിലെ ആളുകളോട് ഉടമ്പടി ചെയ്യരുത്;+ അവരുടെ യാഗപീഠങ്ങൾ ഇടിച്ചുകളയണം.’+ എന്നാൽ നിങ്ങൾ എന്റെ വാക്ക് അനുസരിച്ചില്ല.+ നിങ്ങൾ എന്തിന് ഇങ്ങനെ ചെയ്തു? 3 അതുകൊണ്ട് ഞാൻ ഇങ്ങനെയും പറഞ്ഞു: ‘ഞാൻ ആ ആളുകളെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയില്ല.+ അവർ നിങ്ങളെ കെണിയിലാക്കും.+ അവരുടെ ദൈവങ്ങൾ നിങ്ങളെ വശീകരിക്കും.’”+
-