9 മോശ കൂടാരത്തിനുള്ളിൽ കടന്നാൽ ഉടൻ മേഘസ്‌തംഭം+ താഴേക്കു വന്ന് കൂടാരവാതിൽക്കൽ നിൽക്കും. ദൈവം മോശയോടു സംസാരിക്കുന്ന സമയമത്രയും അത് അവിടെയുണ്ടായിരിക്കും.+
17 ഞാൻ അവിടേക്ക് ഇറങ്ങിവന്ന്+ നിന്നോടു സംസാരിക്കും.+ നിന്റെ മേലുള്ള എന്റെ ആത്മാവിൽ കുറച്ച് എടുത്ത്+ ഞാൻ അവരുടെ മേൽ പകരും. ജനത്തിന്റെ ഭാരം ചുമക്കാൻ അവർ നിന്നെ സഹായിക്കും, നീ അത് ഒറ്റയ്‌ക്കു ചുമക്കേണ്ടിവരില്ല.+
8 ഞാൻ അവനോടു നിഗൂഢമായ വാക്കുകളിലല്ല, വ്യക്തമായി, മുഖാമുഖമാണു* സംസാരിക്കുന്നത്.+ യഹോവയുടെ രൂപം കാണുന്നവനാണ് അവൻ. അങ്ങനെയുള്ള എന്റെ ദാസനായ ഈ മോശയ്ക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?”