-
സംഖ്യ 32:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ‘ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്‌ത+ ദേശം കാണില്ല.+ കാരണം അവർ എന്നെ മുഴുഹൃദയത്തോടെ അനുഗമിച്ചില്ല. 12 യഹോവയെ മുഴുഹൃദയത്തോടെ അനുഗമിച്ച,+ കെനിസ്യനായ യഫുന്നയുടെ മകൻ കാലേബും+ നൂന്റെ മകൻ യോശുവയും+ മാത്രമേ അവിടെ പ്രവേശിക്കൂ.’
-
-
ആവർത്തനം 1:35, 36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 ‘ഈ ദുഷ്ടതലമുറയിൽപ്പെട്ട ഒരാൾപ്പോലും നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ സത്യം ചെയ്‌ത ആ നല്ല ദേശം കാണില്ല.+ 36 എന്നാൽ യഫുന്നയുടെ മകനായ കാലേബ് അതു കാണും. അവൻ നടന്നുകണ്ട ആ ദേശം ഞാൻ അവനും അവന്റെ പുത്രന്മാർക്കും കൊടുക്കുകയും ചെയ്യും. കാരണം കാലേബ് യഹോവയെ മുഴുഹൃദയത്തോടെ* അനുഗമിച്ചിരിക്കുന്നു.+
-