-
എബ്രായർ 9:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ആ കൂടാരം ഇക്കാലത്തേക്കുള്ള ഒരു പ്രതീകമാണ്.+ ആ ക്രമീകരണമനുസരിച്ച് കാഴ്ചകളും ബലികളും അർപ്പിച്ചുപോരുന്നു.+ എന്നാൽ ആരാധന* അർപ്പിക്കുന്നയാളുടെ മനസ്സാക്ഷിയെ പൂർണമായും ശുദ്ധമാക്കാൻ അവയ്‌ക്കു കഴിയില്ല.+ 10 ഭക്ഷണപാനീയങ്ങൾ, ആചാരപ്രകാരമുള്ള പല തരം ശുദ്ധീകരണങ്ങൾ*+ എന്നിവയോടു മാത്രം ബന്ധപ്പെട്ടവയാണ് അവ. എല്ലാം നേരെയാക്കാൻ നിശ്ചയിച്ച സമയംവരെയാണു ശരീരത്തെ സംബന്ധിച്ചുള്ള അത്തരം നിയമപരമായ വ്യവസ്ഥകൾ+ ഏർപ്പെടുത്തിയിരുന്നത്.
-
-
എബ്രായർ 9:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ആടുകളുടെയും കാളകളുടെയും രക്തവും+ അശുദ്ധരായവരുടെ മേൽ തളിച്ചിരുന്ന പശുഭസ്‌മവും* ശരീരത്തെ ശുദ്ധീകരിക്കുന്നെങ്കിൽ+ 14 നിത്യാത്മാവിനാൽ കളങ്കമില്ലാതെ സ്വയം ദൈവത്തിന് അർപ്പിച്ച ക്രിസ്തുവിന്റെ രക്തം+ നമ്മുടെ മനസ്സാക്ഷിയെ പ്രയോജനമില്ലാത്ത പ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും!+ ജീവനുള്ള ദൈവത്തിനു വിശുദ്ധസേവനം അർപ്പിക്കാൻ അങ്ങനെ നമുക്കു കഴിയുന്നു.+
-